Image

മേജര്‍ രവിക്ക് വെള്ളം കുടിക്കാന്‍ ആംഗ്യ ഭാഷ പഠിക്കേണ്ടി വരും

Published on 14 March, 2016
മേജര്‍ രവിക്ക് വെള്ളം കുടിക്കാന്‍ ആംഗ്യ ഭാഷ പഠിക്കേണ്ടി വരും
തിരുവനന്തപുരം: ''സിന്ധുവിനെ തുപ്പി തിരിച്ചു പോകുമ്പോള്‍ മേജര്‍ രവിക്ക് ഒരു തുള്ളി വെള്ളം കുടിക്കാന്‍ ആംഗ്യ ഭാഷ പഠിക്കേണ്ടി വരും...'' ഏഷ്യാനെറ്റ് സീനിയര്‍ റിപ്പോര്‍ട്ടര്‍ സിന്ധു സൂര്യകുമാറിനെതിരേ രംഗത്ത് വന്ന സിനിമാ സംവിധായകന്‍  മേജര്‍ രവിക്ക് സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം നിറഞ്ഞു കവിയുന്നതിനിടയ്ക്കാണ് ഇത്തരമൊരു മറുപടിയുമായി ശ്രീജാ നെയ്യാറ്റിന്‍ക്കര രംഗത്ത് എത്തിയിരിക്കുന്നത്. 

വെല്‍ഫെയര്‍ പാര്‍ട്ടി നേതാവായ ശ്രീജ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മേജര്‍ രവിക്ക് മറുപടി കൊടുത്തത്. ദുര്‍ഗ്ഗാ ദേവിയെ അപമാനിച്ച സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പണമെന്ന് രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രവിയുടെ പ്രസ്താവനയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്ററുകള്‍ കൊണ്ട് അഭിഷേകമായിരുന്നു. കേന്ദ്ര മന്ത്രി സ്്മൃതി ഇറാനി ജെ.എന്‍.യു വിഷയവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റില്‍ നടന്ന കവര്‍ സ്‌റ്റോറി പരിപാടിയില്‍ ദുര്‍ഗ്ഗാദേവിയെ മോശമായി ചിത്രീകരിച്ചു എന്നാണ് സിന്ധു സൂര്യകുമാറിനെതിരേയുള്ള ആര്‍.എസ്.എസിന്റെ ആരോപണം. തുടര്‍ന്ന് സിന്ധുവിനെതിരേ വധഭീഷണിയും ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണിയും ആര്‍.എസ്.എസ്സ് നടത്തിയിരുന്നു.  ഈ കേസില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ശ്രീജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിതാണ്...  

മേജര്‍ രവിക്ക് ഒരു ധാരണയുണ്ടാകും സിനിമയിലെ കിടിലന്‍ ഡയലോഗ് എഴുതുന്നത് പോലെ എളുപ്പമാണ് നാട്ടിലെ പെണ്ണുങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്നതെന്ന്. നാല് സംഘികളുടെ ബലം കണ്ടു കൊണ്ട് തുപ്പലുമായി സിന്ധുവിന്റെ മുഖം തേടി വന്നിട്ട് തിരിച്ചു പോകുമ്പോള്‍ ഒരു തുള്ളി വെള്ളം കുടിക്കാന്‍ ആംഗ്യ ഭാഷ പഠിക്കേണ്ടി വരും രവിക്ക്. കാരണം തുപ്പുന്ന നാവ് ആര്‍ജ്ജവത്തമുള്ള പെണ്ണുങ്ങള്‍ അരിഞ്ഞെടുക്കും. അതിനാരുടേയും അനുവാദം വേണ്ട സൂക്ഷിച്ചോ.

രവിയോട് മാത്രമല്ല മുഴുവന്‍ സംഘപരിവാരങ്ങളോടും ഞങ്ങള്‍ മുറ്റമടിക്കാന്‍ മാത്രമല്ല ചൂല് ഉപയോഗിക്കുന്നത്.  അഭിമാന ബോധമുള്ള പെണ്ണിന് ചൂല് ഒരായുധം കൂടെയാണ്. ഞങ്ങള്‍ കറിക്കരിയാന്‍ മാത്രമല്ല കത്തി ഉപയോഗിക്കുന്നത് വേണ്ടി വന്നാല്‍ വിഷം വമിപ്പിക്കുന്ന നാവരിയും ഞങ്ങള്‍.

സിന്ധു സൂര്യകുമാര്‍ പറയാത്ത കാര്യങ്ങള്‍ നുണയായി പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് ബുദ്ധി. അതിലൂടെ സംഘപരിവാര്‍ ലക്ഷ്യമിടുന്നത് വര്‍ഗ്ഗീയ ധ്രുവീകരണം തന്നെയാണെന്നതില്‍ സംശയമില്ല. സിന്ധുവിന്റെ മുഖത്തേക്ക് അനുമതി കിട്ടിയാല്‍ കാര്‍ക്കിച്ചു തുപ്പുമെന്ന് പറയുന്ന രവി...ആരുടെ അനുവാദമാണ് രവിക്ക് വേണ്ടത്...? സിന്ധുവിനെ ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്ത സംഘപരിവാരങ്ങളുടെ അനുവാദമോ...? രവി ഒന്നോര്‍ത്തു കൊള്ളൂ, നിമിഷം പ്രതി വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിന്റെ കുടില ബുദ്ധി തിരിച്ചറിയുന്ന മനുഷ്യ സ്‌നേഹികളായ സ്ത്രീ ജനങ്ങളുണ്ട് നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട ഈ കേരള മണ്ണില്‍. നാനാ ജാതി മതസ്ഥരായ സമാധാന കാംക്ഷികളായ സ്ത്രികള്‍...സംഘ പരിവാറിനോട് മാ നിഷാദ പറയാന്‍ ധൈര്യമുള്ള സ്ത്രീകള്‍...

സിന്ധുവിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുക എന്ന രവിയുടെ ഭീഷണി ഒരു മുന്നറിയിപ്പാണ് സംഘപരിവാറിന് നേരെ വിരല്‍ ചൂണ്ടുന്ന മുഴുവന്‍ സ്ത്രീകളോടുമുള്ള മുന്നറിയിപ്പ്. 

Join WhatsApp News
Mohan Parakovil 2016-03-14 13:40:11
ഹിന്ദു ദേവതയെ അപമാനിച്ച സ്ത്രീയുടെ മുഖത്ത് തുപ്പണമെന്ന രവിയുടെ കമന്റിനെപ്പറ്റി ഇത്ര യധികം
ആഘോഷമെന്തിനു. അയാള് തുപ്പാനോന്നും
പോകുന്നില്ല അത് മലയാള ഭാഷയിലെ ഒരു
പ്രയോഗം. നിന്നെ ഞാൻ കൊല്ലുമെന്നൊക്കെ
പറയാറില്ലേ?  വേറെ എത്രയോ ഗൗരവമുള്ള
കാര്യങ്ങൾ കിടക്കുന്നു .   മാധ്യമങ്ങള്ക്ക്
എന്നും ഇതേപോലെ ഓരോ ആഘോഷങ്ങൾ പെണ്ണുള്ളിടത്ത് ബലാല്സംഗം ഉണ്ടാകും
എന്ന് ഒരു മുഖ്യമന്ത്രി പറഞ്ഞപ്പോഴും
ഇതേപോലെ ബഹളം ഉണ്ടായിരുന്നു.  ആ
ഗോവിന്ദചാമിയെ പോലുള്ളവരെ വേഗം
തൂകിലേറ്റാൻ ഈ മഹിളകൾ എന്താണു
ബഹളം വയക്കാത്തഅത്?ഇതും ഒരു തരം രാഷ്ട്രീയ കയ്യാങ്കളി . ഹിന്ദുത്വ വാദവും സംഘപരിവാറും, അതാണു ലക്‌ഷ്യം
മേജര് സാർ ഒരു കരു മാത്രം

anti-RSS 2016-03-14 13:59:19
പറയാത്ത കാര്യത്തിനു കനയ്യയെ കേസില്‍ കുടുക്കുകയും തല്ലിച്ചതക്കുകയും ചെയ്ത മഹാന്മാരാണു സാംഘികള്‍. നിയമ എന്തോ വീര ക്രുത്യം ചെയ്ത പോലെ. എന്നിട്ടാണു മോഹന്‍ പരിവാര്‍ ഭക്തനായ മേജറെ ന്യായീകരിക്കുന്നത്‌ 
Texan American 2016-03-15 05:37:42
പാവം കനയ്യയെ പറയാത്ത കുറ്റത്തിന് ശിക്ഷിച്ചത് എല്ലാവരും അറിഞ്ഞു.   അയാൾ ചെയ്ത കുറ്റത്തിന് 6 മാസം മുൻപ് ശിക്ഷിച്ചത് ഇവിടെ അമേരികയിൽ ആരും അറിഞ്ഞെന്നു തോന്നുന്നില്ല. അതും കാമ്പസിൽ ഒരു പെന്കുട്ടിയോടു പൊക്കി കാണിച്ചതിന് - ഇവിടെ വായിക്കാം  - അതാണ് നിങ്ങളുടെ കനയ്യ്യ . പാവം പയ്യൻ.  ഇതേ ഇപ്പോൾ university പുറത്താക്കാനും തീരുമാനിച്ചു.  http://timesofindia.indiatimes.com/india/JNUs-Kanhaiya-Kumar-accused-of-misbehaving-with-a-female-student/articleshow/51345358.cms
പരേതൻ 2016-03-15 06:26:57
ഈ കലഘട്ടം കലിയുഗമാണ് പാറക്കോവിലെ. അങ്ങക്ക് ശ്രീകോവിലിൽ ഇരുന്നു ഒന്നും സംഭവിക്കില്ല എന്ന് പറയാൻ കഴിയും. പണ്ടൊക്കെ അങ്ങനെയുള്ള ഈശ്വരന്മാരെ വിശ്വസിച്ചിരുന്നു. ഇന്ന് അവരോടുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.  ഗോമാംസം തിന്നതിന്റെ പേരിൽ എന്നെ അവർ വെട്ടി കൊലപ്പെടുത്തിയപ്പോൾ എന്റെ ഗോമാതാവ് മുഖം തിരിച്ചു നിന്ന് കളഞ്ഞു.  മേജറെപ്പോലുള്ള വിദ്യാസംമ്പന്നരെ ആരും വിശ്വസിക്കരുത്. മനുഷ്യൻ മരിച്ചാലും ദൈവങ്ങൾ ജീവിക്കണം എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലുല്ലവരാണിവർ '

വയലാറിന്റെ ഗാനമായ  
"മനുഷ്യൻ മതങ്ങളെ സ്രിഷിട്ടിച്ചു 
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി" 
മനുഷ്യന്റെ കഴുത്തു വെട്ടി - എന്ന വയലാറിന്റെ ഗാനം ഒറക്കെ പാടണം എന്നുണ്ട്.  പക്ഷേ എന്ത് ചെയ്യാം കഴുത്തല്ലേ ഇവോന്മാരോക്കെ വെട്ടി കളയുന്നത്.   ജീവിച്ചു കൊതി തീർന്നില്ല അതിനു മുൻപേ അല്ലെ ഇവന്മാർ കടും കയ്യ് ചെയുത് കളഞ്ഞത്.  
welldone 2016-03-15 06:47:16
When Vellappally and Sasikala teacher and all Sangh parivar are working to divide and create violence in Kerala, this opinion shows that humanity is still alive in Kerala. There are people who will tell truth. My salute to a brave woman
SchCast 2016-03-15 10:22:55

Where are the apostles of ultra-modern philosophy, Anthappan and Andrews on this issue? It is  easy to say a thing or two about american politics where your opinion do not count a miniscule. Let us hear something on this unless you are scared to say something.

Anthappan 2016-03-15 12:14:49

All these stem from casts;

Major cast; SchCast.

Instead of calling for help

You, yourself need to help.

Cast out the feeling that you’re SchCast

And believe that you’re as good as any cast.  

If you feel oppressed

You will be suppressed.

When you stand on your feet and fight

Major Ravi and his stooges will take a flight

Leave Andrew and Anthappan alone

And you work on this alone. 

ബൈജു 2016-03-15 20:27:13
ഇനി കുറെനാളത്തേക്ക് സ്ക്ട്യുൽ കാസ്റ്റ് മിണ്ടില്ല. ഓരോ അടി വരുന്ന വഴിയെ! അന്തപ്പനോടാ മോന്റെ കളി (പല്ല് ഞറുമുന്നു കൈലി അല്പംകൂടി പൊക്കി കുത്തുന്നു )


രാമകൃഷ്ണൻ നമ്പൂതിരി 2016-03-16 19:12:04
സ്കെട്യുൽ കാസ്റ്റ് ഇരിക്കേണ്ടടത്ത് ഇരിക്കണം അല്ലെങ്കിൽ ഞാനും ചിലപ്പോൾ കാർക്കിച്ചു തുപ്പിയിന്നെരിക്കും 

SchCast 2016-03-16 10:31:47
എന്റ്റെ പേര് വല്ലിയ വിവാദം സൃഷ്ടിക്കുന്നു എന്ന് തോന്നുന്നു. കാരണം മറ്റൊന്നുമല്ല, ഇപ്പോഴും മലയാളീ മനസ്സില് അടിഞ്ഞു കൂടിയിരിക്കുന്ന ജാതി ചിന്ത തന്നെ. അന്തപ്പന്നും ഇതിൽ നിന്നും വ്യത്യസ്തന്നല്ല. അല്ല എങ്കിൽ വ്യക്തമായ ഒരു അഭിപ്രയം പറയുമായിരുന്നു. അമേരിക്കയിൽ നടക്കുന്ന തിരഞ്ഞെടുപ്പിനെ പറ്റി ഖോര ഖോരം പ്രസങ്ങിക്യാം. എന്നാൽ ഇതിൽ നിന്ന് ഒന്നും പറയാതെ വിട്ടു നില്കാനന്ഹു താല്പര്യം. ഒരു കൈ തന്നു സഹായിക്കൂ! ആ ബൈജു വെള്ളം അടിച്ചു ഓടയിൽ വീണു എങ്കിൽ ഒന്ന് പൊക്കി എടുക്കൂ!
Prem Prem 2016-03-17 05:28:23
Evanteyokke koothara movikal irangumpol ethupole thanne karkichu thuppanam!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക