Image

കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച്‌ ഫാറൂഖ്‌ അന്തരിച്ചു

Published on 26 January, 2012
കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച്‌ ഫാറൂഖ്‌ അന്തരിച്ചു
ചെന്നൈ: കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച്‌ ഫാറൂഖ്‌ അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന്‌ രാത്രി ഒമ്പതുമണിയോടുകൂടി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ്‌ അന്ത്യം.

രോഗബാധിതനായി ഒരു മാസമായി ചികിത്സയിലായിരുന്നു.മരണസമയത്ത്‌ അടുത്ത ബന്ധുക്കള്‍ സമീപത്തുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പ്‌ രോഗം വഷളായത്‌.

സൗദിയിലെ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിച്ച അദ്ദേഹം 1991ല്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി സ്ഥാനവും വഹിച്ചിരുന്നു.

കേരളത്തിലെ പതിനേഴാമത്തെ ഗവര്‍ണറായി കഴിഞ്ഞവര്‍ഷം ആഗസ്‌ത്‌ 25നാണ്‌ അദ്ദേഹം സ്ഥാനമേറ്റത്‌. പുതുച്ചേരിയിലെ കാരൈക്കാല്‍ സ്വദേശിയായ അദ്ദേഹം മൂന്നുതവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്‌. മൂന്നുതവണ ലോക്‌ സഭാംഗവുമായിരുന്നു.

നാളെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.
കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച്‌ ഫാറൂഖ്‌ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക