Image

ആന്‍ട്രിക്‌സ്‌ ഇടപാടില്‍ ഐഎസ്‌ആര്‍ഒയ്‌ക്ക്‌ നഷ്‌ടമുണ്ടായിട്ടില്ല: മാധവന്‍ നായര്‍

Published on 26 January, 2012
ആന്‍ട്രിക്‌സ്‌ ഇടപാടില്‍ ഐഎസ്‌ആര്‍ഒയ്‌ക്ക്‌ നഷ്‌ടമുണ്ടായിട്ടില്ല: മാധവന്‍ നായര്‍
ബാംഗളൂര്‍: ആന്‍ട്രിക്‌സ്‌-ദേവാസ്‌ ഇടപാടില്‍ ഐഎസ്‌ആര്‍ഒയ്‌ക്ക്‌ നഷ്‌ടമുണ്ടായിട്ടില്ലെന്ന്‌ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ വ്യക്തമാക്കി. പ്രശ്‌നത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മൂലമാണ്‌ ഇത്തരം പ്രചാരണങ്ങള്‍. സ്‌പെക്‌ട്രം ഇടപാടും ഐഎസ്‌ആര്‍ഒ സാറ്റലൈറ്റ്‌ ട്രാന്‍സ്‌പോണ്‌ടര്‍ വാടകയ്‌ക്ക്‌ നല്‍കുന്നതും കൂട്ടിക്കുഴയ്‌ക്കുകയാണ്‌ ചെയ്യുന്നതെന്നും എന്നാല്‍ രണ്‌ടും വെവ്വേറെ വിഷയങ്ങളാണെന്നും മാധവന്‍ നായര്‍ പറഞ്ഞു.

പ്രതിവര്‍ഷം 4000 കോടി രൂപയാണ്‌ ഐഎസ്‌ആര്‍ഒയുടെ ബജറ്റ്‌. രണ്‌ട്‌ ട്രാന്‍സ്‌പോണ്‌ടറുകള്‍ വാടകയ്‌ക്ക്‌ നല്‍കിയാല്‍ 20,000 കോടി രൂപ ലഭിക്കുമെങ്കില്‍ ഐഎസ്‌ആര്‍ഒയ്‌ക്ക്‌ സര്‍ക്കാര്‍ സഹായം തേടേണ്‌ടതില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക