Image

യൂറോ സോണ്‍: പുനര്‍ചിന്തനം വേണമെന്ന്‌ ചാന്‍സലര്‍ മെര്‍ക്കല്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 26 January, 2012
യൂറോ സോണ്‍: പുനര്‍ചിന്തനം വേണമെന്ന്‌ ചാന്‍സലര്‍ മെര്‍ക്കല്‍
ദാവോസ്‌: യൂറോ സോണ്‍ സമ്പദ്‌ വ്യവസ്ഥയ്‌ക്കുള്ളില്‍ പുനര്‍ചിന്തനം നടത്തേണ്ടതുണ്ടെന്ന്‌ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ആരംഭിച്ച വേള്‍ഡ്‌ ഇക്കണോമിക്‌ ഫോറം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ ഉതകുന്ന ഘടനാപരമായ മാറ്റങ്ങളാണ്‌ ആവശ്യമെന്നും അംഗല മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു.

യൂറോസോണ്‍ രാജ്യങ്ങള്‍ ഇനിയും കടക്കെണിയില്‍ നിന്നു മുക്‌തമായിട്ടില്ല. രാഷ്‌ട്രീയ സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സജീവ ചര്‍ചയിലുമാണ്‌. ജര്‍മന്‍ അടക്കമുള്ള രാജ്യങ്ങള്‍ രക്ഷാ പാക്കേജിലേക്കുള്ള സംഭാവന വര്‍ധിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്‌.

യൂറോ സോണ്‍ രക്ഷാ ഫണ്ടിലേക്ക്‌ യൂറോപ്യന്‍ യൂണിയന്‍ തന്നെ കൂടുതല്‍ ധനം നീക്കിവയ്‌ക്കണമെന്നാണ്‌ ഐഎംഎഫ്‌ അഭിപ്രായപ്പെടുന്നത്‌. ആകെ ഫണ്ട്‌ 500 ബില്യന്‍ യൂറോയ്‌ക്കു മേലുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഗ്രീസ്‌ അടക്കം തകര്‍ച്ചയെ നേരിടുന്ന രാജ്യങ്ങളെ താങ്ങിനിര്‍ത്താന്‍ ഇതുപകരിക്കും.

യൂറോസോണിലെ സാമ്പത്തിക വളര്‍ച്ച നേരത്തേ കണക്കുകൂട്ടിയതില്‍ നിന്ന്‌ താഴേയക്കക്കു പോയതായും അവര്‍ പറഞ്ഞു. 3.3 ശതമാനം ഇപ്പോഴും അപ്രായോഗികമായി നില്‍പ്പുണ്ടെന്നും അവര്‍ പറഞ്ഞു. 25 ന്‌ ആരംഭിച്ച സമ്മേളനം 29 ന്‌ അവസാനിക്കും.
യൂറോ സോണ്‍: പുനര്‍ചിന്തനം വേണമെന്ന്‌ ചാന്‍സലര്‍ മെര്‍ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക