Image

ഓടിയെത്തുന്ന ദൈവം (ലേഖനം) സണ്ണി മാമ്പിള്ളി

സണ്ണി മാമ്പിള്ളി Published on 11 March, 2016
ഓടിയെത്തുന്ന ദൈവം (ലേഖനം) സണ്ണി മാമ്പിള്ളി
ന്യൂജേഴ്‌സി: ബൈബിളിന്റെ ആരംഭത്തില്‍ പറുദീസായില്‍ ഉലാത്തുന്ന ദൈവത്തെ നാം കാണുന്നു(ഉല്‍പ 3:8) സുവിശേഷത്തിലല്ലാതെ മറ്റൊരിടത്തും നമുക്ക് കാണുവാന്‍ കഴിയുകയില്ല. (ലൂക്കാ 15:20) 

'ബൈബിള്‍ പണ്ഡിതന്‍മാര്‍ സുവിശേഷത്തിനുള്ളിലെ സുവിശേഷം,' 'ദൈവത്തിന്റെ മഹാകാരുണ്യം' The gopel of the poor' എന്നിങ്ങനെ അപരനാമങ്ങളാല്‍ വിശേഷിപ്പിക്കുന്ന വചനഭാഗമാണ്  ലൂക്കാ സുവിശേഷകന്റെ 15- അദ്ധ്യായം. യേശുനാഥന്‍ പറഞ്ഞ മൂന്ന് ഉപമകളോടെ ഈ അദ്ധ്യായം പൂര്‍ണ്ണമാകുന്നു.

പിതാവിനെയും പിതൃഭവനത്തേയും വിട്ടകന്ന്, ലോകം വെച്ചുനീട്ടുന്ന സന്തോഷവും സുഖവും ആവോളം ആസ്വദിക്കുവാന്‍ തീരുമാനിച്ച്, തന്റെ അവകാശങ്ങളെല്ലാം കൈക്കലാക്കി വീട് വിട്ടിറങ്ങിയ ഇളയമകന്റെ തിരിച്ച് വരവും കാത്തിരിക്കുന്ന പിതാവ്. കാലമേറെ കഴിഞ്ഞെങ്കിലും പ്രതീക്ഷ വറ്റാത്ത പിതാവിന്റെ കാത്തിരിപ്പ് ഫലമണിയുകയാണ്. 

തന്റെ സമ്പാദ്യമെല്ലാം കൂട്ടുകാരൊത്ത് ചെലവഴിച്ച് തീര്‍ന്നപ്പോള്‍ കൂട്ടുകാര്‍ ഓരോരുത്തരായ് തന്നെ വിട്ടു പോയി. യഹൂദര്‍ക്ക് നിഷിദ്ധമായിരുന്ന പന്നികളെ മേയ്ക്കുന്ന ജോലി പോലും ചെയ്യാനാവാതെ തന്റെ സ്വപ്നങ്ങളെല്ലാം തകര്‍ച്ചയുടെ താഴ് വരയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ അവന് സുബോധമുണ്ടായി. താന്‍ ചെയ്ത് പോയ പാപങ്ങളോര്‍ത്ത് പശ്ചാത്തപിച്ച് പിതാവിനോട് എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കാനും ഒരു വേലക്കാരനായി മാത്രം അവിടെ കഴിയാന്‍ അനുവദിക്കണമെന്നപക്ഷേക്കാനും വേണ്ടി തിരിച്ച് വരുന്ന ഇളയമകനെ അങ്ങകലെ നിന്നു തന്നെ പിതാവ് തിരിച്ചറിയുന്നു. തന്റെ മകന്‍ അടുത്ത് വരുന്നതുവരെ കാത്തുനില്‍ക്കാനാവാതെ, പിതാവിതാ മകന്റെ അടുത്തേക്ക് ഓടിച്ചെന്ന് അവനെ കെട്ടിപ്പുണര്‍ന്ന് ചുടുചുംബനങ്ങളര്‍പ്പിക്കുന്നു. 

സ്വര്‍ഗ്ഗപിതാവായ ദൈവത്തിന്റെ മനോഭാവമാണ് സുവിശേഷകനിവിടെ വ്യക്തമാക്കുന്നത്. പാപിയായ ഒരു വ്യക്തി പശ്ചാത്തപിയായ ദൈവത്തിലേക്ക് തിരിയുമ്പോള്‍ ദൈവവും സ്വര്‍ഗ്ഗവും ആനന്ദിക്കുന്നു. നോമ്പുകാലം ദൈവത്തോട് അനുരഞ്ജിക്കാനുള്ള അവസരമാണ്.

കാണാതെ പോയ കുഞ്ഞാടിന്റെ ഉപമയാണ് മറ്റൊന്ന്. നൂറാടുകളില്‍ ഒന്നിനെ നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോള്‍, 99 നേയും വഴിവക്കില്‍ നിറുത്തിയിട്ട് കാണാതെ പോയ കുഞ്ഞാടിനെ കണ്ടു കിട്ടുന്നതുവരെ അന്വേഷിച്ചലയുന്ന നല്ലിടയന്‍ ജ•നാ മുടന്തും കുറവുകളുമുള്ള ആ കുഞ്ഞാടിന് പ്രത്യേക പരിരക്ഷ നല്‍കുന്നു. അതിനെ തോളിലേറ്റി കൊണ്ടുവരുന്നു. കര്‍ത്താവാലാത്രയും തേടിയണയുന്നവരോടുള്ള അവിടുത്തെ കരുണയും വാത്സല്യവുമാണ് സുവിശേഷകനിവിടെ വ്യക്തമാക്കുന്നത്.

കാണാതെപോയ നാണയത്തിനായി വീട് മുഴുവന്‍ അടിച്ച് വൃത്തിയാക്കിയപ്പോള്‍ കണ്ടു കിട്ടുന്നു. ഈ നാണയം കാണാതായതിന് കാരണം ഇത് സൂക്ഷിക്കുവാന്‍ ചുമതലപ്പെട്ട സ്ത്രീയുടെ അശ്രദ്ധയും അലംഭാവവുമാണ്.

ആദിമനുഷ്യന് പറുദീസായുടെ വാതില്‍ തുറന്നു കിട്ടാത്തതിന്റെ ഒരു കാരണം ദൈവത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉചിതമായ ഉത്തരം നല്‍കിയില്ല എന്നതു തന്നെ.

ആദത്തോട് ദൈവം ചോദിച്ച ചോദ്യം തന്നെ ലോകാന്ത്യവേളയില്‍ നമ്മോടും ആവര്‍ത്തിക്കപ്പെടും. ദൈവം ആദത്തോട് ചോദിച്ചു. 'നീയെവിടെ?' ദൈവം നമ്മോട് ഇല്ലായ്മയില്‍ നിന്നും നിനക്ക് ജന്‍മ നല്‍കിയ 'നിന്നിലെ നീ എവിടെ ' (ഉല്‍പ 3:10) കായേനോട് ദൈവം ചോദിച്ചു നിന്റെ സഹോദരനെവിടെ (ഉല്‍ 4:9) നമ്മോടവിടുന്ന് ചോദിക്കും നിന്നെ ഞാനേല്‍പിച്ച നിന്റെ ജീവിതപങ്കാളി എവിടെ മക്കളെവിടെ, സഹോദരങ്ങളെവിടെ, ....ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉചിതമായ ഉത്തരം നല്‍കണമെങ്കില്‍ നാം മറ്റുള്ളവരുടെ ദാസനായ്ത്തീരണം, കാവല്‍ക്കാരനായി മാറണം. സഹയാത്രികനായി പോകണം. 

മാനവരക്ഷകനായി മണ്ണില്‍ അവതരിച്ച ക്രിസ്തുദേവന് മുറിവേല്‍ക്കേണ്ടി വന്ന മനുഷ്യവര്‍ഗ്ഗത്തെ അസത്യത്തില്‍ നിന്നും സത്യത്തിലേക്ക്- അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേയ്ക്ക്-മരണത്തില്‍ നിന്നും മരണമില്ലായ്മയിലേക്കും നയിച്ചതിന്. യഥാര്‍ത്ഥ ക്രിസ്തു മുറിവേറ്റവനാണ്. 

യഥാര്‍ത്ഥസഭയും മുറിവേറ്റവള്‍ തന്നെ എങ്കില്‍ യഥാര്‍ത്ഥ ക്രിസ്ത്യാനിയും മുറിവേററവന്‍ തന്നെ.  മറ്റുള്ളവരോട് ക്ഷമിച്ചതിന്റെ അടിപ്പാടുകള്‍ നിന്റെ ശരീരത്തിലുണ്ടോ, മറ്റുള്ളവരോട് കരുണ കാണിച്ചതിന്റെ കുരിശ് നിന്റെ ചുമലിലോ മറ്റുള്ളവരുടെ മുന്നില്‍ സ്വയമോ എളിമപ്പെട്ടതിന്റെ മുള്‍ക്കിരീടം നിന്റെ ശിരസ്സിലുണ്ടോ ഇല്ലെങ്കില്‍ നീ ഓര്‍ക്കണം. നിനക്കാരെയും രക്ഷിക്കാനായിട്ടില്ല. നിനക്കു നിന്നെത്തന്നെ രക്ഷിക്കാനായിട്ടില്ല.

നമ്മുടെ വേദനകളും യാദനകളും ദുഃഖങ്ങളും ദുരിതങ്ങളുമെല്ലാം കുരിശായ് ചുമന്ന് മുറിവായണിഞ്ഞ് ആ മുറിപ്പാടുകള്‍ ഉത്ഥാനത്തിന് ശേഷവും സ്വശരീരത്തില്‍ സംവഹിക്കുന്ന ദൈവമാണ് നമ്മുടേത്. അതുകൊണ്ട്,

ഉത്തിഷ്ഠത ജാഗ്രത 
പ്രാപ്യവരാന്‍ നിബോധത
(ഉന്നത കാര്യങ്ങള്‍ ചെയ്യാന്‍ നീ ഉണരുക ഒരുങ്ങുക, ജാഗ്രത പാലിക്കുക)


ഓടിയെത്തുന്ന ദൈവം (ലേഖനം) സണ്ണി മാമ്പിള്ളി
ഓടിയെത്തുന്ന ദൈവം (ലേഖനം) സണ്ണി മാമ്പിള്ളി
Join WhatsApp News
Gracy Mathews 2016-03-14 09:09:13
Congratulations on your writing in plain & simple language; Yes, if we ask those questions to ourselves and do right by the example of Jesus, not only we are saved but also this world would be a better place. Thank you Sunny for trying to open our eyes during lent season
andrew 2016-03-17 19:05:50
ഞാന്‍ കണ്ട ദൈവം 

Nature within us.

Nature is with in us, it is not forest, trees, rivers, mountains ….............

the air we breathe, the blood, the flesh, all we are composed together within us is nature.

Listen to the concert of Nature within us and dance in its rhythm. As a dancer cannot separate from the dance; you too become an inseparable unity sublimated to nothing. When you become the void, the whole Universe will dance around you to be a part or or whole of you. Be humble to open your doors. Then the Universes will come to you to join in the Cosmic dance. Then you feel and realize your nothingness- you are just a minute, insignificant nothing- a holy star dust filled with thrust to travel from stars to stars; from universes to universes.   

Anthappan 2016-03-18 10:51:23
Go not to the temple to put flowers upon the feet of God,
First fill your own house with the Fragrance of love...

Go not to the temple to light candles before the altar of God,
First remove the darkness of sin from your heart...

Go not to the temple to bow down your head in prayer,
First learn to bow in humility before your fellowmen...

Go not to the temple to pray on bended knees,
First bend down to lift someone who is down-trodden. ..

Go not to the temple to ask for forgiveness for your sins,
First forgive from your heart those who have sinned against you (Tagore)
NM 2016-03-18 16:27:50
നിരീശ്വരവാദികളുടെ ആക്രമണം സൂക്ഷിക്കുക 
pappachi 2016-03-18 20:48:16
why u are worried about temples. go and do the same thing in chruch

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക