Image

തൊഗാഡിയകള്‍ (കൈരളി ന്യൂയോര്‍ക്ക്)

Published on 13 March, 2016
തൊഗാഡിയകള്‍ (കൈരളി ന്യൂയോര്‍ക്ക്)
മൗനം വിദ്വാനു ഭൂഷണം, ഒപ്പം മഠയനും.. എന്നാല്‍ മൂന്നാമത് ഒന്നു കൂടി, പേടിത്തൊണ്ട­നും ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി , നല്ലൊരു നേതാവും രാജ്യ തന്ത്രജ്ഞനുമാകുമെന്ന് പലരും കണക്കുകൂട്ടി. പക്ഷേ ..ഒരു വലിയ പക്ഷേ മിച്ചം കിടക്കുന്നു.

മറ്റു പ്രധാനമന്ത്രിമാരെ അപേ ക്ഷിച്ച് വേഷഭൂഷാദികളില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. First impression best ആകണമല്ലൊ.. ഇന്‍ഡ്യയെ പ്രതിനിധാനം ചെയ്യുന്ന പ്രധാനമന്ത്രിയുടെ വേഷഭൂഷാദികളില്‍ ആഗോള പ്രവാസികളും അഭിമാനം കൊണ്ടു . ഇന്‍ഡ്യയില്‍ മൂല ധനം മുടക്കാന്‍ താല്‍പര്യമുള്ള നിക്ഷേപകരെ തേടി ലോകമെമ്പാടും അദ്ദേഹം പാഞ്ഞു. . അണിയുന്ന വസ്ത്രം ഇനിയും മോടിപിടിപ്പിച്ചാല്‍ മൂലധനം ഒഴുക്ക് കൂടാന്‍ സാധ്യതയുണ്‌ടെന്ന ഉപദേശകരുടെ ഉപദേശം അനു സരിച്ച് , സ്വന്തം പടം ആലേഖനം ചെയ്ത ഉടുപ്പും അണിഞ്ഞ് കൊച്ചകു ട്ടിയെപ്പോലെ അദ്ദേഹം തുള്ളിച്ചാടി . ഒടുവില്‍ തുള്ളിച്ചാടിയതു മിച്ചം. വിദേശ മൂലധന മുടക്കുകാരാരും ആര്‍.എസ്.എസ്സ് കമ്പനിയില്‍ ആക്രുഷ്ടരായില്ല. ഇനിയും മൂലധനം അന്വേഷിച്ച് ചമ്പ്രനിലേക്കോ , മാഴ്‌സിലേക്കോ പോകേണ്ട ഗതികേടിലാണ് അദ്ദേഹം.

പുത്തനച്ചി പുരപ്പുറം അടിക്കും എന്നു പറയുംപോലെയായിരു ന്നു , പ്രധാന മന്ത്രിയുടെ തുടക്കം. ആദ്യം തന്നെ മുറ്റമടിച്ചു വെടിപ്പാക്കാന്‍ അദ്ദേഹം പുറപ്പെട്ടു . കൂടെ , തീരൂഭായിയും അമ്പാനി ഭായിമാരും ഒന്നിച്ചു . ടൈംസ് ഓഫ് ഇന്‍ഡ്യയും , ഹിമ്പുവും പ്രാധാന്യത്തോടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു . പടം വന്നതില്‍ സന്തുഷ്ടരായ ഭായീമാര്‍ ഗംഗയിലേക്കായി അടുത്ത നീക്കം . ഹഠയോഗികളാല്‍ മലീനസമാക്കിയ ഗംഗയില്‍ ചാടാന്‍ സുഷമ്മ സ്വരാജും കൂടെ ചാടി . കുളി സീന്‍ കാണാനെങ്കിലും ജനം കൂടുമെന്ന് വിചാരിച്ചു . പക്ഷെ പ്രസക്തമായി ഒന്നും സംഭവിച്ചില്ല . കാരണം മഹാ ഭൂരിപ ക്ഷം നല്‍കി ജയിപ്പിച്ച പ്രധാന മന്ത്രി ജനങ്ങളുടെ ആഗ്രഹത്തി നൊത്തുയര്‍ന്നില്ല. അതേസമയം എല്ലാം
വെടിപ്പായി കിടക്കെണ്ടതും അത്യാവശ്യം, പക്ഷേ അതിനും ഫോട്ടോ അവസരം വേണോ?
അടുത്ത നീക്കം ഗോവധത്തിലേ ക്കായി . എങ്ങനെയും ജനങ്ങളില്‍ അരക്ഷിതാവസ്ഥ സ്രുഷ്ടിച്ച് ഹിമ്പുത്വം അടിച്ചേ ല്‍പിക്കാന്‍ , പരിഷത്തും, ബജ്‌റംഗ് ദളും കച്ചകെട്ടി . കുറെ ദളിതരെയും ക്രുഷിക്കാരെയും കാലപുരിക്കയച്ചതല്ലാ തെ തെല്ലും സംഭവിച്ചില്ല . ഇതിനിടെ വന്ന തെരഞ്ഞെടു പ്പുകളില്‍ ജനങ്ങള്‍ തിരിച്ചിടി നല്‍കിയപ്പോള്‍ ഘര്‍വാപ്പസി ക്കും ഗോവധത്തിനും അല്‍പം ശമനം വന്നു. എങ്കിലും ഹൈമ്പവ താലിബന്‍ എന്നറിയപ്പെടുന്ന പരിഷത്തും തൊഗാഡിയകളും തങ്ങളുടെ വിദ്ധ്വംസക പ്രവര്‍ത്തനങ്ങ ള്‍ക്ക് ആക്കംകൂട്ടി.

ബജ്‌റംഗ്ദളിന്റെ കാലഹരണ പ്പെട്ട വികാരങ്ങള്‍ക്ക് ഏറാന്‍ മൂളാത്തവരെ രാജ്യദ്രോഹികളായി മുദ്രുകുത്തി , അഭിപ്രായ സ്വാതന്ത്ര്യത്തിനും , മാദ്ധ്യമ ത്തിനും മൂക്കുകയറിടാനായി അടുത്ത നീക്കം. തുടക്കമെന്നോണം ജവഹര്‍ലാ ല്‍ നഹറു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയനില്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. പക്ഷെ ഉത്ഘാടനം അല്‍പം പാളി. അഭിപ്രായം പറഞ്ഞതിന് വിദ്യാര്‍ത്ഥി നേതാവായ കനയ്യാ കുമാറിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു . അതും പോരാഞ്ഞിട്ട് ജയിലിലും കോര്‍ട്ടില്‍ ജഡ്ജി യുടെ മുന്നില്‍ വെച്ചും അദ്ദേഹ ത്തെ മര്‍ദ്ദിച്ചവശനാക്കി, അദ്ദേഹത്തിന്റെ പേരില്‍ പെറ്റിക്കേസും ചാര്‍ജു ചെയ്തു തങ്ങളുടെ ഭരണത്തിനെ വിമര്‍ശിക്കുന്നവരെ വരുതിയില്‍ നിര്‍ത്തുമെന്ന് കിരാതരായ ആര്‍.എസ്.എസ് പരസ്യമായി പ്രഖ്യാപിച്ചു. വേണ്ടിവന്നാല്‍ കോടതികളെ നിലക്കു നിര്‍ത്തുമെന്നായി അവരുടെ ഭാഷ്യം. കോടതിക്കുള്ളില്‍ വക്കീലന്മാരുടെ പ്രഹസനം , അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളില്‍ പോലും പ്രതിഷേധത്തിനിടയാക്കി. കേംബ്രിഡ്ജ് മുതല്‍ ഹാര്‍വാ ര്‍ഡ് വരെ അതിന്റെ മാറ്റൊലികള്‍ എത്തി . എന്നാല്‍ ആര്‍എസ് എസ്സിന്റെ കുച്ചു വിലങ്ങാല്‍ നിസ്സാഹായ നായ പ്രധാന മന്ത്രിക്ക് , പട്യാല ഹൗസില്‍ നടന്ന അതി ക്രമത്തെ അപലപിക്കാനോ, കുറ്റക്കാര്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് ഉത്തരവിടാനോ സാധിച്ചില്ല . ഇവയെല്ലാം കൂട്ടി വായിക്കുമ്പോള്‍ പ്രധാനമന്ത്രി മൗനി ആകുന്നത് വിദ്വാനോ മഠയനോ ആയിട്ടല്ല, മറിച്ച് ഹൈന്ദവ താലിബാന്‍സിനെ പെടിച്ചിട്ടാണെന്ന് മനസ്സിലാകും!

ആര്‍.എസ്.എസ്സിന്റെ കുത്സിത നീക്കങ്ങളില്‍ പല ലക്ഷ്യങ്ങളാണുള്ളത് . തെരഞ്ഞെടുപ്പു വേളയില്‍ നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നെന്ന് പ്രഖ്യാപിച്ച ബിജെപിയെ എങ്ങനെയും തേജോവധം ചെയ്തുകൊണ്ട്,
ആര്‍.എസ്.എസ് വീക്ഷിക്കുന്ന നല്ല ദിനങ്ങള്‍ നടപ്പിലാക്കണം.

സകല വീഴ്ചകള്‍ക്കും കാരണം യുപിഎ സര്ക്കാരാ ണെന്ന് വരുത്തിതീര്‍ത്ത്, ബിജെപിയുടെ മറവില്‍ രാജ്യത്ത് അരക്ഷിതാവസ്ഥ സ്രുഷ്ടിച്ചുകൊണ്ട് ജന ശ്രദ്ധതിരിച്ചു വിട്ട്, ഭരണം പൂര്‍ണ്ണമായും, ആര്‍.എസ്സിന്റെ വരുതിയിലാക്കണം.

ഈ അണിയറ നീക്കങ്ങള്‍ക്ക് പിന്നില്‍ മറ്റൊരു നീക്കവും ഉഷാറാകുന്നുണ്‌ടെന്ന് പിന്നാ മ്പുറം .. അതായത് വിഎച്ച്പി ,ബജറംഗ്ദള്‍. ആര്‍.എസ് എസ് തുടങ്ങിയവരുടെ സ്പര്‍ദ്ധ വള ര്‍ത്തുന്ന നീക്കങ്ങള്‍ കൂടുതല്‍ ശക്തമാകുമ്പോള്‍ , ഈ നീക്കങ്ങള്‍ക്ക് തടയിടാനെന്ന വ്യാജേന എമര്‍ജന്‍ സി പ്രഖ്യാപിക്കാനും ബിജെപി തയ്യാറായേക്കുമെന്ന് അവിശ്വസനീയ റിപ്പോര്‍ട്ടുകളുണ്ട്. അതിന്റെ പ്രാരംഭ നീക്കമെന്നോണം , രാഹുല്‍ ഗാന്ധി, തുടങ്ങിയ ഉന്നത നേതാക്കളില്‍ , രാജ്യദ്രോഹ കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്തു ജയിലലിലട ക്കാനുള്ള നീക്കങ്ങളും തക്രുതം . അതോടൊപ്പം കേടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്നതില്‍ സുപ്രീംകോടതിയും ഭരണപക്ഷവുമായുള്ള തര്‍ക്കം തുടര്‍ന്നുകൊണ്‌ടേയിരിക്കുന്നു.

ഇതിനിടയില്‍ സൗത്ത് സീ യി ല്‍ ചൈനക്കെതിരെ അമേരിക്ക യോടൊത്ത് പെട്രോളിംഗിനിറ ങ്ങാന്‍ മൗന സമ്മതം നല്‍കിയ തായി റിപ്പോര്‍ട്ട്ണ്ട്. "അണ്ണാന്‍ വാ പൊളിച്ചാല്‍ ആനയോളമാകുമോ?' ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ വരുത്തി തീര്‍ക്കുമെന്നതില്‍ സംശയം വേണ്ട. സൗത്ത് സീ യില്‍ ് ചാടുന്നതിനു മുമ്പ് രണ്ട് വട്ടം ചിന്തിക്കണമെന്ന്. ചൈന പ്രതികരിച്ചു കഴിഞ്ഞു . അങ്ങനെ സംഭവിച്ചാല്‍ , നഷ്ടം ഇന്‍ഡ്യ ക്കായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

തീര്‍ച്ചയായും അരുണാചല്‍ പ്രദേശിലും, അസ്സാദ് കാഷ്മീരി ലും ചൈന പ്രകോപനം സ്രുഷ് ടിക്കുന്നുണ്ട് . ഈ പ്രശ്‌നങ്ങ ള്‍ക്ക് ശാശ്വത പരിഹാരം നേടാന്‍ , കടലില്‍ ചാടിയാല്‍, മറ്റു രാജ്യക്കാര്‍ക്കു ചിരിക്കാനുള്ള അവസരവും തൊഗാഡിയകള്‍ സ്രുഷ്ടിക്കും! സൗത്ത് സീ ക്ക് ചുറ്റും മലേഷ്യയുണ്ട് , വിയറ്റ്്‌നാം, ഫിലിപ്പൈന്‍സ് ്,ജപ്പാന്‍ , കൊറിയ അങ്ങനെ നിരവധി രാജ്യങ്ങളുണ്ട് . ഈ രാജ്യങ്ങളല്ലെ അമേരിക്ക യോടൊത്ത് അവിടെ ചാടേ ണ്ത് ? അമേരിക്ക ഉപദേശി ച്ചു തരുന്ന ഈ "പാര'യുടെ വരും വരാഴികകള്‍ തൊഗാഡിയകള്‍ മനസ്സിലാക്കുമെന്ന് കരുതുന്നു

സൗത്ത് സീയില്‍ ചാടിയതു കൊണ്‌ടൊന്നും അന്താരാഷ് ട്രതലത്തില്‍ ഇന്‍ഡ്യയുടെ യശസ്സ് ഉയരില്ല. പ്രത്യേകിച്ച് ഇന്‍ഡ്യയെ പതിനായിരം വര്‍ഷം പിന്നോട്ടടിക്കുന്ന തൊഗാഡിയകളെ എതെങ്കിലും സമൂഹം ആദരിക്കുമോ?

ഇത്തരുണത്തില്‍ ഇന്‍ഡ്യയിലെ പ്രതിപക്ഷ നിര കൂടുതല്‍ യോജിപ്പോടെ ഉണര്‍ന്നു പ്രവര്‍ ത്തിക്കേണ്ടിയിരിക്കുന്നു. പാക്കിസ്ഥാനില്‍ നിന്നെത്തുന്ന താലിബാനെക്കഴിഞ്ഞും ഭീകരമാണ് ഇന്‍ഡ്യക്കുള്ളില്‍ ബിജെപി സര്‍ക്കാരിനു സമാന്തരമായി നാഗ്പൂരില്‍ന്നുംഇന്‍ഡ്യ ഭരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന തൊഗാഡിയകള്‍.് . ഇതു മനസ്സിലാക്കി യോജിച്ചു പ്രവര്ത്തിക്കാന്‍ പ്രതിപക്ഷ നിരക്ക് സാധിച്ചാല്‍ മതേരത്തിലൂന്നിയ ഇന്‍ഡ്യയുടെ പുരോഗതി അനന്തമായി നിലനില്‍ക്കും. പകരം , ഭരണം തൊഗാഡിയകള്‍ തട്ടിയെടുത്താല്‍ സ്വാതന്ത്ര്യത്തിന്റെ വില എന്തെന്ന് ഇന്‍ഡ്യാക്കാര്‍ മനസ്സിലാക്കും ..
ജയ് ഹി­ന്ദ്
തൊഗാഡിയകള്‍ (കൈരളി ന്യൂയോര്‍ക്ക്)
Join WhatsApp News
A. C. George 2016-03-13 09:49:41
You are right Jose Thyil (Kairalee Paper). I agree with you. Make sense. Understandable. Reasonable. You are giving a powerful message. Keep writing.
andrew 2016-03-13 18:29:49
I agree with you Mr. Thayil mostly. RSS like trump can only divide the country. നിക്കര്‍ പട്ടാളം of RSS is just a show. It they are concerned let them go to the farm fields and cultivate food for all. If it is too hard let them join the Indian Army.
നാരദർ 2016-03-14 08:02:00
അന്തപ്പൻ പ്രതികരണ കോളം ചൂടാക്കി കൊണ്ടിരിക്കുമ്പോളാണ് ഏസി ജോർജ്ജു വന്നത്. ആശ്വാസമായി. ഇനി സംഗതികൾ അല്പം തണുക്കാൻ സാദ്ധ്യത്തയുണ്ട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക