Image

ഹോമസ് കടലിടുക്ക് തടയുന്നതില്‍ നിന്നും ഇറാന്‍ പിന്മാറണം: യു.എന്‍

Published on 26 January, 2012
ഹോമസ് കടലിടുക്ക് തടയുന്നതില്‍ നിന്നും ഇറാന്‍ പിന്മാറണം: യു.എന്‍
ന്യൂയോര്‍ക്ക്: ഹോമസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടയുന്നതില്‍ നിന്നും ഇറാന്‍ പിന്മാറണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വാണിജ്യ-വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാകുന്ന തരത്തില്‍ ചരക്കുനീക്കം തടയാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമുദ്രാതിര്‍ത്തിക്കുപുറത്തുകൂടിയുള്ള ചരക്കുനീക്കത്തെ ഇറാന്‍ മാനിക്കേണ്ടിയിരിക്കുന്നു. കടല്‍നിയമങ്ങള്‍ പാലിക്കാന്‍ ഇറാനും ബാധ്യസ്ഥരാണെന്നും ബാന്‍കി മൂണ്‍ പറഞ്ഞു.

ലോകത്തെ ക്രൂഡ് ഓയിലിലെ 20 ശതമാനത്തില്‍ ഏറെയും ഹോമസ് കടലിടുക്കിലൂടെയാണ് എത്തുന്നത്. ഇറാനെതിരെ ഇന്ധന ഉപരോധം തുടരുകയാണെങ്കില്‍ ഹോമസ് കടലിടുക്കിലൂടെയുള്ള എണ്ണ കപ്പലുകളുടെ സഞ്ചാരം തടയുമെന്ന് ടെഹ്‌റാന്‍ ഭീഷണി മുഴക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക