Image

ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

Published on 26 January, 2012
ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു
ആലപ്പുഴ: പുറക്കാടിനുസമീപം പുത്തന്‍കടവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശികളായ മൂന്നുപേര്‍ മരിച്ചു.

തമിഴ്‌നാട്ടിലെ തോന്നക്കോട് കൊന്നാംകെട്ടി വാണിയമുടിയില്‍ കണ്ണന്റെ ഭാര്യ ജയ (45), മകന്‍ ജയ്‌സിങ് (25) മകള്‍ നിത്യയുടെ മകള്‍ മുബി (4) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ നിത്യ (25), മകന്‍ അളകന്‍ (3), മരിച്ച ജയയുടെ മറ്റൊരു മകള്‍ നിര്‍മ്മല (17), ഭര്‍ത്താവ് കുമരേശന്‍ (27) എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കരുനാഗപ്പള്ളിയില്‍ ലഡു വ്യാപാരികളായ ഇവര്‍ തമിഴ്‌നാട്ടില്‍ നിന്നും തിരികെ വരുന്നതിനിടെയായിരുന്നു അപകടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക