Image

കേരള സെലിബ്രിറ്റികളും കള്ളുകുപ്പികളും ബലിയാടുകളും(ജോര്‍ജ് നടവയല്‍)

ജോര്‍ജ് നടവയല്‍ Published on 08 March, 2016
കേരള സെലിബ്രിറ്റികളും കള്ളുകുപ്പികളും  ബലിയാടുകളും(ജോര്‍ജ് നടവയല്‍)
കലാരൂപമെന്ന നിലയ്ക്ക് വിവിധ കലകളുടെ സമ്മേളനം സിനിമയ്ക്ക് കൈവശം. അതിനാല്‍ സിനിമയുടെ ചക്രവാളം നിത്യവികസ്വരം. വെള്ളിവെളിച്ചത്തിന്റെ മായിക വിസ്മയം; ശക്തമായ സന്ദേശങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം, സൗന്ദര്യവിശകലനത്തിന്റെ വിശാലലോകം എന്നീ സവിശേഷതകളാല്‍ സിനിമാലോകക്കാര്‍ കലാവിഷക്കാരരംഗത്തെ മരണമില്ലാത്തവര്‍. 

സിനിമ എന്ന കലാപ്രപഞ്ചം പകര്‍ന്നു തരുന്ന ആസ്വാദനത്തിന്റെയും ആഹ്ലാദത്തിന്റെയും ചിന്തയുടെയും വൈകാരികതയുടെയും നവീകരണത്തിന്റെയും അനന്തമായ ആകാശവും സുഫലമായ ഭൂമിയും പകരം വയ്ക്കാനാവാത്ത മനുഷ്യശേഷിയായി വിസ്മയിപ്പിക്കുന്നു. അതിനാല്‍ സിനിമാ ലോകത്ത് മുദ്ര പതിപ്പിച്ചവരുടെ പ്രാധാന്യം മഹത്തരമാണ്. അതുകൊണ്ടുതന്നെ വിശ്വത്തിനു മുമ്പില്‍ ഈ കലാകാരന്‍മാര്‍ അവര്‍ വളര്‍ന്ന ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിബിംബ മനോഹാരിതകളാണ്. ഈക്കാരണങ്ങളാല്‍ സിനിമാ സെലിബ്രിറ്റികള്‍ യാഥാര്‍ത്ഥ്യ ലോകത്തുനിന്ന് മാറി സ്ഥലജല വിഭ്രാന്ത ലോകത്ത് തളയ്ക്കപ്പെടുക പതിവാണ്. 

ഇക്കഴിഞ്ഞ 2016 ഫെബ്രുവരി മാസ്സം മുതല്‍മാര്‍ച്ചോളം വന്നു വിളയാടിയ മൃത്യുനടനം തട്ടിക്കൊണ്ടുപോയത് പകരം വയ്ക്കാനില്ലാത്ത കേരള കലാപ്രതിഭകളെ ആയിരുന്നു. ഈ കലാകാരരെരെയും ഇത്തരം സവിശേഷതകള്‍ സംവഹിക്കുന്ന മറ്റു കലാകാരരെരെയും സാഹിത്യകാരരെയും ശാസ്ത്രജ്ഞരെയും പ്രതിഭകളെയും പരിക്കുകള്‍ പറ്റാതെ/ അകാല മൃത്യുവിന്നിരയാകാതെ സംരക്ഷിക്കുക എന്നത് പരിഷ്‌കൃതസമൂഹത്തിന്റെ /ക്ഷേമ രാജ്യത്തിന്റെ ഒന്നാം നമ്പര്‍ ചുമതലകളില്‍ അഞ്ചാമതായെങ്കിലും പെടുത്തേണ്ടതാണ്.  പരിഷ്‌കൃത രാജ്യം ഇത്തരം സെലിബ്രിറ്റികള്‍ക്ക് മതിയായ മെഡിക്കല്‍, സൈക്കോളജിക്കല്‍ അതിജീവന സംരക്ഷകള്‍ നിയമം മൂലം ഏര്‍പ്പെടുത്തി നല്‌കേണ്ടതാണ്. ഇതിനുള്ള ഇന്‍ഷുറന്‍സ് തുക ഈ സെലിബ്രിറ്റികളില്‍ നിന്നും സിനിമാ  വ്യവസ്സായമേഖലയില്‍ നിന്നും കണ്ടെത്തേണ്ടതാണ്. 

സമയാസമയങ്ങളില്‍ ഈ സെലിബ്രിറ്റികള്‍ക്ക് ശാരീരികവും മാനസ്സികവും ആത്മീയവുമായ കൗണ്‍സിലിങ്ങുകളും മര്‍ഗനിര്‍ദ്ദേശങ്ങളും ചികിത്സയും ദേശ സംരക്ഷയിലെ അവധാനതപോലെ നല്‌കേണ്ടത് ഇനിയെങ്കിലും മാറ്റിവയ്ക്കവുന്നതല്ല; ദേശത്തിന് പ്രപഞ്ചസൃഷ്ടികര്‍ത്താവു നല്കുന്ന അമൂല്യ പ്രതിഭകളെ തെരുമൃഗങ്ങളെ പോലെ അകാലമൃത്യുവിന്നു വിട്ടുകൊടുത്തുകൂടാ. 

അമേരിക്കന്‍ മലയാളികളുടെ ഫൊക്കാനയും, ഫോമയും പ്രസ്‌ക്ലബും ഓര്‍മ്മയും വേള്‍ഡ് മലയാളി കൗണ്‍സിലും നൈനയും കേരളത്തിനു നല്‍കുന്ന സമ്മേളനച്ചിലവുകള്‍ പരിമിതമാക്കി കേരള സെലിബ്രിറ്റീ കരുതലിന് ഫണ്ടുകള്‍ തിരിച്ചു വയ്ക്കുകയാകും;  വെറും കള്ളുകുപ്പികള്‍ സമര്‍പ്പിക്കുന്നതിനേക്കാളും. കേരള ഗവണ്മെന്റിന്റെ സിനിമാ നയത്തില്‍ ഇങ്ങനെയൊരു വകുപ്പ് അടുത്ത ബജറ്റിലൂടെ ഉയര്‍ന്നു വരേണ്ടതിന് അമേരിക്കന്‍ മലയാളികള്‍ പ്രചോദനം നല്കണം. ശ്രീ തമ്പി ആന്റണി എന്ന കഴിവുറ്റ മലയാള സിനിമാ പ്രവര്‍ത്തകന്‍ നമുക്കുണ്ടല്ലോ; അദ്ദേഹം ഈ വിഷയം ഏറ്റെടുത്താല്‍ എളുപ്പമായി.


കേരള സെലിബ്രിറ്റികളും കള്ളുകുപ്പികളും  ബലിയാടുകളും(ജോര്‍ജ് നടവയല്‍)
Join WhatsApp News
Alcoholic Anonymous 2016-03-08 07:44:26
അമേരിക്കയിലെ ഫൊക്കാനാ ഫോമാ വേൾഡ് മലയാളി അസോസിയേഷൻ പിന്നെ പല സാഹിത്യ സമ്മേളനങ്ങളും കള്ളില്ലെങ്കിൽ അപൂർണ്ണമാണ് .  അതിൽ ഏതെങ്കിലും ഒരു സിനിമാനടനും കൂടിയുണ്ടെങ്കിൽ പിന്നെ തൃശൂർപൂരംപോലെയാണ്.  ഒരു സിനിമാനടന്റെ കൂടെയിരുന്നു മദ്യപിക്കാനും സമയം ചിലവാഴിക്കാനും കൊതിക്കാത്ത മലയാളി ആരാണുള്ളത്?  അവരും ഒത്ത് കള്ളദിച്ചത്തിൻറെ  വീര കഥകൾ ഓരോ മാമാങ്കങ്ങളിലും മുഴങ്ങി കേൾക്കാം 

ഷാപ്പിന്റെ മൂലയിൽ കള്ളടിക്കും നേരം 
അക്കരെ ഇക്കരെ പോണോരെ 
കുടിക്കല്ലേ മദ്യം കുടിക്കല്ലേ 
ഒരു നല്ല ജീവിതം തകർക്കല്ലെ 
Texan American 2016-03-08 08:58:57
ഞങ്ങളുടെ പ്രോഗ്രാമിന് മദ്യം ഏഴയലത് ഉണ്ടാവില്ല എന്ന് ഔദ്യോകിഗമായി ആത്മാർഥമായി പറയാൻ ഇവിടത്തെ ഏതെങ്കിലും സങ്ങടനക്ക് തന്റേടം ഉണ്ടോ?
ഇവിടത്തെ കാര്യം കഴിഞ്ഞിട്ട് പോരെ നമ്മള്ക്ക് നാട് നന്നാക്കാൻ പോവാൻ ?
Anthappan 2016-03-08 09:04:02

It is very unfortunate that many artists those who are supposed to be role models to the younger generations’ abuses alcohol and become a mockery to public and perishes at a very young age.  Most of the people who become victims of this glamorous world are morons who cannot think properly.  I was really shocked to watch one of the video of Mohan Lal having alcohol dance on one of the award night.  And it is funny that most people call this guy Lal Yettan.   

https://youtu.be/1ILu9lkYPkQ

Alcohol gives you infinite patience for stupidity.

Sammy Davis, Jr.

John Varghese 2016-03-08 09:14:20
"Except for Mammootty, all the actors in  Malayalam cinema are absolute alcoholics", said actor N.N. Balakrishnan. The actor was talking at the book release of "Shappile Karikalum Kadhakalum Paatukalum" organised at the DC Book Fair. He said that he has drunk with a lot of actors including Mohanlal. He talked about Nedumudi Venu's drinking habits too. He also expressed his unhappiness over not having gotten the chance to drink with M.T. Vasudevan Nair. 
Curious 2016-03-08 10:39:34
വെള്ളം അടിച്ചിട്ടാണോ റ്റെക്സൻ അമേരിക്കനെ ഈ കമന്റ് എഴുതിയത്?

അതുകൊണ്ടായിരിക്കാം  'ഏഴ് അയലത്ത് എന്നത് ചുരുങ്ങി   'ഏഴയലത് '  എന്നായത് .  പിന്നെ താങ്കൾ ഏതു സംഘട നെയെയാണ് പ്രതിനിധാനം ചെയ്യുന്നത്?  
പിന്നെ റ്റെക്സസിലെ ഏറ്റവും വലിയ സംഘടന ലാനയാണ് അത് വല്ലതുമാണോ?

നാരദർ 2016-03-08 11:27:03
അമേരിക്കയിലെ നല്ല ശതമാനം എഴുത്ത്കാര്ക്കും കള്ളടിച്ചെങ്കിലെ എഴുത്ത് വരു 
Texan American 2016-03-08 14:28:22
Dear 'Curious' commentator, താങ്കളുടെ തമാശ അസ്ഥാനത്താണ് .  Please don't mock a serious topic brought up by the author and serious comments by readers. I have seen and experienced that these comments do influence the thought process of  our organisations here and their leaders and public. If you have any meaningful comments about this topic of മദ്യാസക്തി  and how to reduce it , please share.
curious 2016-03-08 15:26:19
ഇതിനെയാണ് തല തിരിഞ്ഞ പ്രയോഗം എന്ന് പറയുന്നത് റ്റെക്സനെ.  അതെ മദ്യപാനം എന്ന വിഷയം ഒരു ഗൗരവമായ വിഷയം തന്നെ.  എന്റെ പ്രയോഗം ആസ്ഥാനത്താണെങ്കിലും നിങ്ങളുടെ പ്ത്രികരണം മദ്യാപാനത്തെ കേന്ദ്രികരിച്ചുള്ളതായാതുകൊണ്ട് സന്തോഷം.  നമ്മളെല്ലാവരും കലാകാരന്മാരെ സ്നേഹിക്കുന്നവരാണ്. അവര് കള്ളുകുടിച്ചു നശിക്കണം എന്നോ അതോടൊപ്പം നമ്മളും നശിക്കണം എന്നോ  ആഗ്രഹമില്ലാത്തവരാണ്‌   പക്ഷെ അമേരിക്കയിലെ പല നേതാക്കന്മാരും സാഹിത്യകാരന്മാരും രഹസ്യമായി ഇവരോടൊപ്പം ചേർന്ന് നാശത്തിനു കൂട്ട് നില്ക്കുകയും അതോടൊപ്പം നശിക്കുകയും ചെയ്യുന്നത് കണ്ടിട്ടുള്ള ഒരു വ്യക്തി എന്ന നിലക്ക്, എന്റെ നിന്ദാപരമായ കമന്റിനെക്കുറിച്ച് ദുഖിതനല്ല. നിങ്ങൾ അത് വ്യക്തിപരമായി എടുക്കാതിരുന്നാൽ മതി.   നേതൃത്വ സ്ഥാനങ്ങൾ അലങ്കരിക്കുന്നവർ അവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധം ഉള്ളവരായിരിക്കണം.  സാമാന്യ വിദ്യാഭ്യാസം ഉള്ളവർക്ക് ഒരു നേതാവിന് ഉണ്ടായിരിക്കണ്ട യോഗ്യതകൾ എന്താണന്നതിനെക്കുറിച്ച് അറിവുണ്ട്.  മൂക്കില്ലാത്തടത്തു മുറിമൂക്കൻ രാജാവായാൽ മതി. മൂക്കുള്ളവരുടെ നാട്ടിൽ അതിന്റെ ആവശ്യം ഇല്ലല്ലോ.  നാം ഇന്ന് ആരാധിക്കുന്ന പലരും ഇരുട്ടായി കഴിയുമ്പോൾ അവരുടെ തനി സ്വാഭാവം കാണിക്കാറുണ്ട്. മദ്യപാനം ഭാര്യാ പീഡനം എന്നിവയാൽ എല്ലാം ഇവന്മാർ വിദ്ഗ്ദ്ധ്ന്മാരാനു. ഇങ്ങനെയുള്ള നേതാക്കന്മാരെ പുറത്താക്കാനും മദ്യപാനത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധവാത്ക്കരിക്കാനും ഇത്തരം സന്ദർഭങ്ങൾ ഉപോയോഗിക്കണം എന്ന പക്ഷക്കാരനാണ് ഞാൻ . ഒരു സിനിമാ താരങ്ങളും ദൈവങ്ങൾ അല്ല. സാധാരണ മനുഷ്യർ തന്നെ .  I really like this discussion and hope more people will join it. Especially some of the leaders of FOMA, FOKKANA, and other cultural organizations .
Potthan 2016-03-08 21:18:31
മണിയുടെ കലാപരമായ കഴിവുകളെക്കുറിച്ച് എഴുതാനും, അദ്ദേഹത്തിൻറെ വേർപാടിൽ അനുശോധനം രേഖപ്പെടുത്താനും എത്ര പേരായിരുന്നു? എന്നാൽ അദ്ദേഹത്തെ ഇത്ര ചെറുപ്പത്തിലെ കൊന്നതും മറ്റുള്ളവരെ കൊന്നു കൊണ്ടിരിക്കുന്നതുമായ അമിത മദ്യാപനത്തെക്കുറിച്ച് പറയാൻ ആരുമില്ല. ഇവന്മാര് സങ്കടം സഹിക്ക വയ്യാതെ വല്ലടത്തും വെള്ളം അടിച്ചു കിടക്കുകയാണോ?  കപടത എന്ന് പറയുന്നത് ഇവന്മാരുടെ മുഖ മുദ്രയാണ്.  മണി ചത്തതോ, എങ്ങനെ ചത്തതോ എന്നൊന്നും ഇവന്മാർക്ക് പ്രശനമല്ല.  ചിരിച്ചുകൊണ്ടിരിക്കുന്ന പടവും, പിന്നെ കുറെ നല്ല കമന്റും കേൾക്കണം അത്ര മാത്രം.  മദ്യപാനം കൊണ്ടുള്ള ഗുണത്തെക്കുറിച്ച് ആരെങ്കിലും മദ്യപാനികളോ, മദ്യപാനികളായ എഴുത്തുകാരോ, സംഘടന നേതാക്കളോ, സന്യാസിമാരോ, അച്ച്ന്മാരോ എഴുതിയിരുന്നു എങ്കിൽ നന്നായിരുന്നേനെ.  എന്തെങ്കിലും ഗുണം ഉണ്ടെങ്കിൽ, വീട്ടിലെ ഭക്ഷണത്തിന്റെ മെനുവിൽ ചേർക്കാനാ. ഒത്തിരി മലയാളി കള്ളുകുടിയന്മാരുള്ള നാടല്ലെ അമേരിക്ക. ആരെങ്കിലും ഒന്ന് എഴുതി വിടുമോ ?
Texan American 2016-03-09 07:33:12
While the first generation here is considering Madyapanam as a relaxing / socially accepted recreational or common thing phenomena, what they are forgetting is that the second generation is doing drugs with that same simplicity and socially accepted tag among peers in their circles. 
Only when some of our boys and girls disappear in college we raise it as individual issues without really looking in to the mirror.
It is high time local organizations create awareness programs here instead of having photo session meetings for no reasons.
Really curious to hear if any organization did or planned anything like that recently.
Dreamer 2016-03-09 07:56:43

Alcoholism is clearly is an issue in all walk of life; especially, in the entertainment industry throughout the world.  It would destroy families, relationships, loose job, make a person homeless, and at the end and untimely death.   We should always keep a check on ourselves when we get excited about anything.   It is strange that how eight glasses of water a day seems impossible but eight beers is seems damn easy.   Many people screw their life and others life with their alcoholic behavior.   DWI is one of the issues all over the world.  Many innocent people pay with their life for someone else’s careless life style.    Organizations like FOAMA, FOKKANA, and LANA Should bring professional s and have symposiums on Alcoholism.   Don’t misunderstand me when I suggest this that there is widespread alcohol problem in these organizations.  They should also prohibit alcohol when they bring entertainers into the program and send a strong message to the film world.   We should have leaders with high moral in the helm of any organizations.    I am just sharing my dream here. It may come true or can be laughed off.  Anyhow nobody can stop me from dreaming. 

പാസ്റ്റർ മത്തായി 2016-03-09 08:14:50
പോത്തച്ചന്റെ കുരുക്ക് മനസ്സിലിരിക്കട്ടെ.  "മദ്യപാനം കൊണ്ടുള്ള ഗുണത്തെക്കുറിച്ച് ആരെങ്കിലും മദ്യപാനികളോ, മദ്യപാനികളായ എഴുത്തുകാരോ, സംഘടന നേതാക്കളോ, സന്യാസിമാരോ, അച്ച്ന്മാരോ എഴുതിയിരുന്നു എങ്കിൽ നന്നായിരുന്നേനെ."  ഞങ്ങളെന്നാ വെറും പോത്തുകൾ എന്ന് ചിന്തിച്ചോ? ആ കുരുക്കിൽ ഞങ്ങൾ വീഴില്ല മോനെ.  
Lal Fan 2016-03-09 09:42:07
അന്തപ്പൻ പോസ്റ്റ്‌ ചെയ്യിതിരുന്ന ലിങ്ക് കണ്ടു.  എന്റ ലാലേട്ടൻ ഇങ്ങനെ കാണിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.  അദ്ദേഹം കള്ളു കുടിയനായി അഭിനയിക്കുന്നതും ഇതും തമ്മിൽ ഒരു വ്യത്യാസം തോന്നുന്നില്ല .  പക്ഷെ അവാർഡ് നൈറ്റിൽ അഭിനയിക്കണ്ട ആവശ്യം എന്തായിരുന്ന് എന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല !

S.Johnson 2016-03-09 18:06:08
ക്രന്ബരി  ജൂസിന്റെ  കുപ്പിയില്‍  ഹെനസി  നറച്ചു  കുടിക്കു . ഭാരിയ , അച്ഛന്‍ , ഉപദേശി , കസ്റ്റംസ് - എല്ലാറ്റിനെയും  പറ്റിക്കാം .
കുരുത്തക്കേട് 2016-03-09 13:57:04
അന്തപ്പൻ പോസ്റ്റ്‌ ചെയ്ത ലിങ്ക് അല്ലെ കണ്ടൊള്ളൂ ? അത് നന്നായി അതിന്റ തൊട്ടടുത്തുള്ള സാധനം കാണാതിരുന്നത്.
വിദ്യാധരൻ 2016-03-09 21:29:52
മണിയുടെ പ്രശസ്തമായ ഒരു നാടൻ പാട്ടാണ് '"ഓടണ്ട ഓടണ്ട ഓടി തളരേണ്ട ...." പാട്ട്.  ഒരു പക്ഷെ അദ്ദേഹത്തിൻറെ പുനർ ജന്മത്തിൽ ആ പാട്ട് താഴ എഴുതിയിരിക്കുന്നതുപോലെ ഭാഷാന്തരം ചെയ്ത് പാടിയെന്നിരിക്കും 

കുടിക്കണ്ടാ   കുടിക്കണ്ടാ 
അമിതമായ്  കുടിക്കെണ്ടാ 
കുടിച്ചു നാം നശിക്കണ്ടാ   
ഒരു നല്ല കരളു നാം വാട്ടിടെണ്ടാ  
ആ നല്ല കരളു നാം  വാടാതെ സൂക്ഷിച്ചാൽ
അകാല മരണത്തെ ഓടിച്ചീടാം   (2 )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക