Image

അമ്മയെയും മകനെയും സദാചാരഗുണ്ടകളായ ആറുപേര്‍ ആക്രമിച്ചു

Published on 08 March, 2016
അമ്മയെയും മകനെയും സദാചാരഗുണ്ടകളായ ആറുപേര്‍ ആക്രമിച്ചു
കോഴിക്കോട്: ശിവരാത്രി ആഘോഷപരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന അമ്മയെയും മകനെയും സദാചാരഗുണ്ടകളായ ആറുപേര്‍ ആക്രമിച്ചു. അമ്മയും മകനുമാണെന്ന് ആവര്‍ത്തിച്ച് കരഞ്ഞുപറഞ്ഞിട്ടും അസഭ്യവും കൈയേറ്റവും തുടര്‍ന്നു. സംഘം സ്ത്രീയുടെ കൈക്കുകയറിപ്പിടിക്കുകയും ചെയ്തു. അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പന്തീരാങ്കാവിനടുത്ത് മാത്തറ ഇരിങ്ങല്ലൂര്‍ സ്വദേശികളായ ഷാമില്‍ അനീസ് (21), മുഹമ്മദ് സിനാജ് (23), സുബീഷ് (29), ജാഫര്‍ അസ്സന്‍ (26), ആസിഫ് (24) എന്നിവരെയാണ് ചേവായൂര്‍ എസ്.ഐ. ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) ഷബീര്‍ ഇബ്രാഹിം മുമ്പാകെ ഹാജരാക്കി. ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ ശ്രീകണ്‌ഠേശ്വരക്ഷേത്രാങ്കണത്തില്‍നിന്ന് മടങ്ങിയ അമ്മയ്ക്കും മകനുംനേരേയാണ് അക്രമമുണ്ടായത്.
 
ചെലവൂരിലെ വീട്ടിലേക്കു വരുന്നതിനിടെ പൊറ്റമ്മലിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഹോട്ടലില്‍നിന്നിറങ്ങുമ്പോള്‍ പിന്നാലെ മൂന്ന് ബൈക്കുകളിലായി യുവാക്കള്‍ പിന്തുടര്‍ന്നു. ചേവായൂര്‍ കുഷ്ഠരോഗാസ്​പത്രിപരിസരത്തുവെച്ചാണ് ബൈക്ക് തടഞ്ഞ് താക്കോല്‍ ഊരിയെടുത്ത് ആക്രമിച്ചത്. ഒടുവില്‍ കുഴപ്പംപറ്റിയെന്നു തോന്നി യുവാക്കള്‍ രക്ഷപ്പെടുന്നതിനിടെ, സദാചാരഗുണ്ടകള്‍ എത്തിയ ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ സ്ത്രീ ഓര്‍മിച്ചതാണ് കേസില്‍ സഹായകമായത്. സംഘത്തിലുള്‍പ്പെട്ട ഒരാളെയും ഇവര്‍ ഉപയോഗിച്ച രണ്ടു ബൈക്കും ഇനി കണ്ടെത്താനുണ്ട്. (Mathrubhumi)
അമ്മയെയും മകനെയും സദാചാരഗുണ്ടകളായ ആറുപേര്‍ ആക്രമിച്ചു
Join WhatsApp News
keraleeyan 2016-03-08 06:24:32
കേരളത്തിലെ സദാചാര ഗുണ്ടകളായി പിടികൂടുന്നവരെല്ലാം മുസ്ലിംകള്‍. ആര്‍ക്കും ഒന്നും പറയാനില്ലെ? അതോ ആര്‍.എസ്.എസ്. ഗുണ്ടായിസം മാത്രം എതിര്‍ത്താല്‍ മതിയോ?
നിയമം കയ്യിലെടുക്കുന്ന ഏതൊരു ഹീനജീവിയേയും നിഷകരുണം അടിച്ചമര്‍ത്തണം. ആണും പെണ്ണും ഒരുമിച്ച് പോകുന്നതൊക്കെ മോശമായ കാലമൊക്കെ പണ്ടെ കഴിഞ്ഞുവെന്നു ഈ ഗുണ്ടകള്‍ അറിയണം.
എന്തായാലും ഇതിനെ അനുകൂലിക്കാനും ന്യായീകരിക്കാനും തയ്യാറാകുന്ന നീച ജന്മങ്ങളുംഉണ്ടാവുമെന്നോര്‍ത്ത് ലജ്ജിക്കുന്നു
Texan American 2016-03-08 09:07:10
ബാങ്കിൽ വെറും 150 രൂപ ബാലൻസ് ഉള്ള ഏതോ ഒരു നോര്ത്ത് ഇന്ത്യൻ വട്ടൻ കനയ്യയെ തട്ടുന്നവന് 10 ലക്ഷം ഇനം പ്രക്യാപിച്ചു.  വലിയ national ന്യൂസ്‌ ആയിരുന്നു,  TV , editorials   .   അതിനും മോഡിക്ക് കുറ്റം.   ഈ ന്യൂസ്‌ ഇൽ  നടന്ന പോലത്തെ കാര്യങ്ങൾ നമ്മളിൽ ആര്ക്കും നാളെ കേരളത്തിൽ സംഭാവിക്കവുന്നത്തെ ഉള്ളൂ. നീചന്മാർ.
Keraleeyan 2016-03-08 10:14:51
എന്റെ ടെക്‌സനെ,
വട്ടനു ആ ധൈര്യം, എവിടന്നു കിട്ടി? ഭരിക്കുന്നത് മോഡിയും കൂട്ടാളികളും ആയതു കൊണ്ട്. മോഡി ചെയ്യുന്നത് മാത്രമല്ല ചെയ്യാത്തതും രാജ്യത്തിനു പ്രധാനമാണു.
പക്ഷെ അതും ഇതും തമ്മില്‍ ബന്ധമില്ല. മുസ്ലികളാണു കേരളത്തില്‍ സദാചാര ഗുണ്ടായിസം കാണിക്കുന്നത്. മുസ്ലിംകളിലെ ന്യൂനപക്ഷം എന്ന തൊടു ന്യായം പറയാം. അത് അംഗീകരിക്കാനാവില്ല. അന്യനെ ആക്രമിക്കുന്നത് ഒരു സുഖം തന്നെ.കേരള സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമമാണത്. അറസിലായവരുടെ ഫോട്ടൊ നോക്കു. കാര്യ്മായ വിദ്യാഭ്യാസം ഇല്ലാത്തവര്‍ എന്നു വ്യക്തം
സദാചാരം പറഞ്ഞു മുസ്ലിം ഗുണ്ടായിസം. രാജ്യസ്‌നേഹം, പറഞ്ഞു ആര്‍.എസ്.എസ്. ഗുണ്ടായിസം. ഇന്ത്യയില്‍ ജീവിക്കാ പറ്റാത്ത സ്ഥിതി. ഇതിനെതിരെ രാജ്യത്തെയും മനുഷ്യരെയും സ്‌നേഹിക്കുന്നവര്‍ രംഗത്തു വരണം. നിയമ വാഴ്ച പുനസ്ഥാപിക്കണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക