Image

കൂട്ടപ്രാര്‍ഥന: കലക്ടറുടെ അനുമതി വേണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് റിവ്യുഹര്‍ജി

Published on 25 January, 2012
കൂട്ടപ്രാര്‍ഥന: കലക്ടറുടെ അനുമതി വേണമെന്ന  ഉത്തരവ് പുനഃപരിശോധിക്കണമെന്ന് റിവ്യുഹര്‍ജി
പെന്തക്കോസ്ത് സഭാ വിശ്വാസികള്‍ക്ക് വീടുകളില്‍ കൂട്ടപ്രാര്‍ഥന നടത്തണമെങ്കില്‍ കലക്ടറുടെ അനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റിവ്യുഹര്‍ജി. 

പെന്തക്കോസ്ത് വിശ്വാസിയായ മാലിപ്പുറം സ്വദേശി സി എസ് സേവ്യറാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. മൈക്കോ, മെഗഫോണോ ഉപയോഗിക്കാതെ വീടുകളില്‍ നടത്തുന്ന പ്രാര്‍ഥന തടയാന്‍ പൊലീസിന് അധികാരമില്ലെന്നും ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തി- ന്മേലുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് റിവ്യു ഹര്‍ജി. 

കലക്ടറുടെ അനുമതിയില്ലാതെ വസതിയില്‍ കൂട്ടപ്രാര്‍ഥന പാടില്ലെന്ന പന്തളം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ശരി വച്ചിരുന്നു. പൊലീസ്നടപടി ചോദ്യംചെയ്ത് പന്തളം സ്വദേശി ബിനു ബേബി സമര്‍പ്പിച്ച ഹര്‍ജി കോടതി നിരസിക്കുകയും ചെയ്തിരുന്നു. അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് ബിനു ബേബിക്കെതിരെ നടപടി സ്വീകരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക