Image

ഒഐസിസി ഓസ്‌ട്രേലിയ അനുശോചിച്ചു

Published on 25 January, 2012
ഒഐസിസി ഓസ്‌ട്രേലിയ അനുശോചിച്ചു
മെല്‍ബണ്‍: കേരള സാഹിത്യരംഗത്തെ കുലപതിയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് ഒഐസിസി ഓസ്‌ട്രേലിയ സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. മുഖം നോക്കാതെ ആരെയും വിമര്‍ശിക്കുകയും തുറന്നെഴുതുകയും ചെയ്യുന്ന സത്യസന്ധനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഡോ. സുകുമാര്‍ അഴീക്കോടെന്ന് ഒഐസിസി പ്രസിഡന്റ് ജോസ് എം. ജോര്‍ജ് അഭിപ്രായപ്പെട്ടു. 

ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം കാണിച്ച താല്‍പര്യം എളിയ ജീവിതത്തിന്റെ ഉദാഹരണമായിരുന്നു. സാഹിത്യകാരന്‍, അധ്യാപകന്‍, പ്രാസംഗികന്‍ എന്നീ നിലയില്‍ അദ്ദേഹത്തിന്റെ ഭാവനാ ചാതുരി സത്യത്തിന്റെ നേരറിവായിരുന്നു എന്ന് അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 

സി.പി. സാജു, ബൈജു ഇലഞ്ഞിക്കുടി, ജോര്‍ജ് തോമസ്, ബിനോയി പോള്‍, അരുണ്‍ പാലയ്ക്കലോടി എന്നിവര്‍ പ്രസംഗിച്ചു. സോജി തോമസ് സ്വാഗതവും ഏണസ്റ്റ് സണ്ണി നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക