Image

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്: തുടര്‍ ചര്‍ച്ച 15 ന്

Published on 25 January, 2012
മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്: തുടര്‍ ചര്‍ച്ച 15 ന്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള അന്തിമ റിപ്പോര്‍ട്ട് തയാറാക്കാനായി ഉന്നതാധികാര സമിതി 15 ന് തുടര്‍ചര്‍ച്ച നടത്തും. റിപ്പോര്‍ട്ടിനായുള്ള മുക്കാല്‍ഭാഗം ചര്‍ച്ചകളും പൂര്‍ത്തിയായതായി സമിതിയിലെ കേരളത്തിന്റെ പ്രതിനിധി ജസ്റ്റീസ് കെ.ടി. തോമസ് പറഞ്ഞു. ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകളെല്ലാം പരിഗണിച്ചാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 

ഭൂകമ്പസാധ്യത സംബന്ധിച്ച് റൂര്‍ക്കി ഐഐടിയുടെ പഠന റിപ്പോര്‍ട്ട് മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ അണക്കെട്ടിലെ പരിശോധനയില്‍ സൂര്‍ക്കി മിശ്രിതം കണ്‌ടെത്താനായിട്ടില്ലെന്ന കാര്യം കേരളം കത്തിലൂടെ ഉന്നതാധികാര സമിതിയെ അറിയിക്കുമെന്ന് സൂചനയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക