Image

ബാംഗ്ലൂര്‍ സ്‌ഫോടനം: ഒളിവില്‍പ്പോയ മലയാളി പിടിയില്‍

Published on 25 January, 2012
ബാംഗ്ലൂര്‍ സ്‌ഫോടനം: ഒളിവില്‍പ്പോയ മലയാളി പിടിയില്‍
ബാംഗ്ലൂര്‍: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനി പ്രതിയായ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ഒളിവില്‍പ്പോയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയിലായി. 24 ാം പ്രതിയും കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിയുമായ മുഹമ്മദ് ഷമീറിനെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് പിടികൂടിയത്. ഷമീര്‍ യു.എ.ഇ. യില്‍നിന്ന് എത്തുമെന്ന രഹസ്യ വിവരത്തെ ത്തുടര്‍ന്ന് ഡല്‍ഹി പോലീസാണ് കാത്തുനിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ ഏറ്റെടുക്കുന്നതിനായി ബാംഗ്ലൂര്‍ പോലീസ് ഡല്‍ഹിയിലെത്തി. ബാംഗ്ലൂര്‍ സ്‌ഫോടന ക്കേസില്‍ വിചാരണ നടക്കുന്നതിനിടയിലാണ് ഷമീര്‍ അറസ്റ്റിലാകുന്നത്. സ്‌ഫോടനത്തില്‍ ഇയാള്‍ക്കുള്ള പങ്ക് നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. 

ബാംഗ്ലൂര്‍ സ്‌ഫോടനത്തിന് വിദേശത്തുനിന്നു സാമ്പത്തിക സഹായം എത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് മുഹമ്മദ് ഷമീറായിരുന്നു. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മൂന്നാം പ്രതിയായ സഫ്രാസ് നവാസില്‍ നിന്നു പണം വാങ്ങി ഒന്നാം പ്രതി തടിയന്റെവിട നസീറിന് കൈമാറിയത് മുഹമ്മദ് ഷമീറാണെന്ന് പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക