Image

2020-ലെ ഫോമ കണ്‍വന്‍ഷന് വേദിയാകാന്‍ ന്യൂയോര്‍ക്ക് സിറ്റി ഒരുങ്ങുന്നു

Published on 01 March, 2016
2020-ലെ ഫോമ കണ്‍വന്‍ഷന് വേദിയാകാന്‍ ന്യൂയോര്‍ക്ക് സിറ്റി ഒരുങ്ങുന്നു
ന്യൂയോര്‍ക്ക്: 2020-ലെ ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷന് വേദിയാകാന്‍ 
ന്യൂയോര്‍ക്ക് സിറ്റി ഒരുങ്ങുന്നു. ഫോമയുടെ പ്രബല റീജിയനുകളിലൊന്നായ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്‍ സമ്മേളനം ആണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. 

ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസിനെ (സലീം) 2018-ലെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുകയും ചെയ്തിട്ടുണ്ട്. 

ഫോമ ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, എമ്പയര്‍ റീജണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പ്രദീപ് നായര്‍, റീജണല്‍ സെക്രട്ടറി ഷോബി ഐസക്, ഫോമ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ തോമസ് മാത്യു (അനിയന്‍ യോങ്കേഴ്‌സ്), തോമസ് കെ. ജോര്‍ജ്, റോമ പ്രസിഡന്റ് റോയി ചെങ്ങന്നൂര്‍ എന്നിവരും യോഗത്തില്‍ 
സംസാരിച്ചു.

സംഘടനക്ക് ശക്തമായ അടിത്തറ പാകിയ ലാസ് വേഗസ് കണ്‍ വന്‍ഷനു പ്രസിഡന്റ് ജോണ്‍ ടൈറ്റസിനൊപ്പം സെക്രട്ടറിയായി സാരഥ്യം വഹിച്ച ജോണ്‍ സി വര്‍ഗീസ് ഫോമയുടെ തുടക്കക്കാരിലൊരാളാണു. 44 അസോസിയേഷനായിരുന്നു അന്ന് ഫോമയിലൂണ്ടായിരുന്നത്. ഇപ്പോഴത് 70-ല്‍ പരമായി. 2020 ആകുമ്പോഴേക്കും അത് 100 കവിയണമെന്നാണു തന്റെ ആഗ്രഹമെന്നു സലിം പറയുന്നു. 

കേരളത്തില്‍ 37 വീടുകള്‍ വച്ചു നല്‍കിയും അന്നത്തെ ഭാരവാഹികള്‍ ചരിത്രം കുറിക്കുകയുണ്ടായി. തിരുവല്ലയില്‍ നടത്തിയ കേരള കണ്‍ വന്‍ഷനാണു കേരളത്തില്‍ ഫോമയുടെ വിലാസം സുപരിചിതമാക്കിയത്. അന്നു തിരുവല്ല നഗരസഭ സലിമിനെയും ടെറ്റസിനെയും ആദരിക്കുകയും ചെയ്തിരുന്നു

ന്യു യോര്‍ക്ക് സിറ്റിയില്‍ ഇതേ വരെ ഫോമാ കണ്‍ വന്‍ഷന്‍ നടന്നിട്ടില്ല. ചെലവു കൂടും എന്നതു തന്നെ പ്രധാന കാരണം. എങ്കിലും അതിനൊരു മാറ്റം ഉണ്ടാകണമെന്നും സിറ്റിയില്‍ തന്നെ കണ്‍ വന്‍ഷന്‍ നടത്തുന്ന സ്ഥിതി ഉണ്ടാവണമെന്നും സലിം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ വിദൂര ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ആഗ്രഹിക്കുന്നതാണത്.ന്യുയോര്‍ക്ക് സിറ്റിയില്‍ ഒരു കണ്‍ വന്‍ഷന്‍ എന്തു കൊണ്ടും അഭികാമ്യവും ആകര്‍ഷകവുമായിരിക്കും. അതിനു തയ്യാറെടുപ്പുകളും ഏറെ വേണം. അതിനാലാണു 2020 എന്നു ലക്ഷ്യമിടുന്നത്

ഇത്തവണത്തെ ഇലക്ഷനില്‍ തനിക്കു പ്രത്യേക നിലപാടൊന്നുമില്ലെന്നു സലിം പറഞ്ഞു. പ്രതിനിധികളാണല്ലൊ വിധിയെഴുതേണ്ടത്.

ചെങ്ങന്നൂര്‍ അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റും പ്രവാസി കേരള കോണ്‍ഗ്രസ് നേതാവുമായ സലിം ഓര്‍ത്തഡോക്‌സ് ഡയോസിസന്‍ പ്രതിനിധി സഭാ അംഗവുമാണു. സഭയുടെ വിവിധ നേത്രുതലങ്ങളില്‍ പ്രവര്‍ത്തിച്ചു. 
2020-ലെ ഫോമ കണ്‍വന്‍ഷന് വേദിയാകാന്‍ ന്യൂയോര്‍ക്ക് സിറ്റി ഒരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക