Image

പതിനൊന്ന്‌ മലയാളികള്‍ക്ക്‌ പോലീസ്‌ മെഡല്‍

Published on 25 January, 2012
പതിനൊന്ന്‌ മലയാളികള്‍ക്ക്‌ പോലീസ്‌ മെഡല്‍
ന്യൂഡല്‍ഹി: പതിനൊന്ന്‌ മലയാളികള്‍ രാഷ്‌ട്രപതിയുടെ മെഡലിന്‌ അര്‍ഹരായി. വിശിഷ്‌ട സേവനത്തിന്‌ എഡിജിപിമാരായ വിജയാനന്ദ്‌, എം.എന്‍.കൃഷ്‌ണമൂര്‍ത്തി എന്നിവരും ഐജി ജോസ്‌ ജോര്‍ജും അര്‍ഹരായി. സ്‌തുത്യര്‍ഹ സേവനത്തിന്‌ എസ്‌പിമാരായ ടി.ജെ.ജോസ്‌, ജി.സോമശേഖര്‍, സി.പി.ഗോപകുമാര്‍, ഡിവൈഎസ്‌പി എസ്‌.രാജേന്ദ്രന്‍, എഎസ്‌ഐമാരായ ടി.ടി.വര്‍ക്കി കെ.അപ്പുക്കുട്ടന്‍, ഈനാശു, ജെ.സ്‌റ്റീഫന്‍സണ്‍, സിവില്‍ പൊലീസ്‌ ഓഫിസര്‍ കെ.പരമേശ്വരന്‍ പിള്ള എന്നിവരും മെഡലിന്‌ അര്‍ഹരായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക