Image

ക്‌നാനായ സമുദായത്തിന്റെ സംഭാവനകള്‍ അമൂല്യം - രമേശ് ചെന്നിതല

സൈമണ്‍ മുട്ടത്തില്‍ Published on 17 June, 2011
ക്‌നാനായ സമുദായത്തിന്റെ സംഭാവനകള്‍ അമൂല്യം - രമേശ് ചെന്നിതല
ചിക്കാഗോ: സ്വന്തമായ പൈതൃകം കാത്തുസൂക്ഷിച്ച് ജന്മനാട്ടിലും കുടിയേറിയ മുഴുവന്‍ നാടുകളിലും വന്‍നേട്ടങ്ങള്‍ കൈവരിക്കുന്ന ക്‌നാനായ സമുദായാംഗങ്ങളുടെ നേട്ടങ്ങളും ലോകത്തിന് അവര്‍ നല്‍കുന്ന സംഭാവനയും അമൂല്യമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിതല എം.എല്‍.എ പ്രസ്താവിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി ക്‌നാനായ സംഘടനയായ ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ വാര്‍ഷിക കലാമേള ഉദ്‌ലാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ക്‌നാനായ സമുദായാംഗങ്ങളുടെ അസൂയാവഹമായ നേട്ടങ്ങള്‍ മുഴുവന്‍ മലയാളികള്‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറയുകയുണ്ടായി. ചിക്കാഗോ കെ.സി.എസ് പ്രസിഡന്റ് സിറിയക് കുവക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെസിഎസ് സ്പിരിച്ചുല്‍ ഡയറക്ടര്‍ ഫാ.അബ്രഹാം മുത്തോലത്ത് മുഖ്യ പ്രഭാഷണം നടത്തി. ബിനു പൂത്തറയില്‍, മത്തിയാസ് പുല്ലാപ്പള്ളി, സൈമണ്‍ മുട്ടത്തില്‍, ജോമോന്‍ തൊടുകയില്‍ എന്നിവര്‍ പ്രസംഗിച്ചു. ചിക്കോഗോയിലെ ആയിരത്തില്‍പരം ക്‌നാനായ കുടുംബങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ഈ വാര്‍ഷിക കൂട്ടായ്മയില്‍ തങ്ങളുടെ സൗഹൃദം പങ്കുവയ്ക്കുവാനും ബന്ധങ്ങള്‍ പുതുക്കുവാനുമായി അനേകം പേര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു. കുട്ടികളുടെ എണ്ണം കൊണ്ടും സജീവമായ പങ്കാളിത്തം കൊണ്ടും വിസ്മയകരമായ വിജയമായി ഈ പരിപാടി മാറി. ക്‌നാനായ റീജിയണിലെ അനേകം വൈദികരും ഈ പരിപാടിയില്‍ പങ്കെടുത്തു. ചിക്കാഗോ കെസിഎസിന്റെ ഔട്ട് ഡോര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഈ വാര്‍ഷികമേളയ്ക്ക് ഷിബു മുളയാനികുന്നേല്‍, അരുണ്‍ നെല്ലാമറ്റം, സിജോ കുളത്തില്‍ കരോട്ട്, റോമി നെടുംചിറയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ക്‌നാനായ സമുദായത്തിന്റെ സംഭാവനകള്‍ അമൂല്യം - രമേശ് ചെന്നിതല ക്‌നാനായ സമുദായത്തിന്റെ സംഭാവനകള്‍ അമൂല്യം - രമേശ് ചെന്നിതല ക്‌നാനായ സമുദായത്തിന്റെ സംഭാവനകള്‍ അമൂല്യം - രമേശ് ചെന്നിതല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക