Image

ബോബി എടാട്ടിന്‌ കെസിബിസിയില്‍ നിന്നും ഡിപ്ലോമ

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 25 January, 2012
ബോബി എടാട്ടിന്‌ കെസിബിസിയില്‍ നിന്നും ഡിപ്ലോമ
വിയന്ന: കേരള കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബൈബിള്‍ കമ്മീഷന്‍ നടത്തുന്ന പുതിയ നിയമത്തെ ആസ്ഥാനമാക്കിയുള്ള പഠനത്തില്‍ ഓസ്‌ട്രിയയിലെ വിയന്നയില്‍ നിന്നുള്ള ബോബി എടാട്ട്‌ ഡിപ്ലോമ നേടി.

ഈ വിഷയത്തില്‍ ഡിപ്ലോമ നേടുന്ന പ്രഥമ പ്രവാസി മലയാളിയാണ്‌ ബോബി. കോട്ടയം അതിരൂപതയിലെ കുറുമുള്ളൂര്‍ ഇടവകാംഗമായ ബോബി വിയന്നയിലെ ആരോഗ്യ വകുപ്പില്‍ ജോലി ചെയ്‌തു വരുന്നു.

ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റി, കേരള സമാജം, മ്യൂസിക്‌ ഇന്ത്യ വിയന്ന തുടങ്ങിയവയിലൂടെ സാമൂഹ്യ സാമുദായിക രംഗത്ത്‌ നിരവധി സ്ഥാനങ്ങള്‍ വഹിക്കുകയും തനതായ കഴിവു പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുള്ള ബോബി വിയന്നയിലെ അറിയപ്പെടുന്ന ഗായകന്‍ കൂടിയാണ്‌. ഭാര്യ: മേരിക്കുട്ടി, കോട്ടയം മോനിപ്പള്ളി ചെറിയന്താനത്തു കുടുംബാംഗം. മക്കള്‍: ബോണി, റോണി.
ബോബി എടാട്ടിന്‌ കെസിബിസിയില്‍ നിന്നും ഡിപ്ലോമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക