Image

ആറാമത്‌ ഉഴവൂര്‍ സംഗമം ജൂണ്‍ 22, 23 തീയതികളില്‍ മാഞ്ചസ്റ്ററില്‍

സാബു ചുണ്ടക്കാട്ടില്‍ Published on 25 January, 2012
ആറാമത്‌ ഉഴവൂര്‍ സംഗമം ജൂണ്‍ 22, 23 തീയതികളില്‍ മാഞ്ചസ്റ്ററില്‍
മാഞ്ചസ്റ്റര്‍: ജൂണ്‍ 22,23 തീയതികളില്‍ മാഞ്ചസ്റ്ററില്‍ നടക്കുന്ന ആറാമത്‌ ഉഴവൂര്‍ സംഗമത്തിന്‌ ചുക്കാന്‍ പിടിക്കുവാന്‍ കരുത്തരായ നേതൃത്വ നിരയായി. യുകെയിലെ ഏറ്റവും വലിയ സംഗമങ്ങളില്‍ ഒന്നായ ഉഴവൂര്‍ സംഗമത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

ഓര്‍ഗനൈസര്‍: ജോണി മലേമുണ്‌ടയ്‌ക്കല്‍, ജനറല്‍ കണ്‍വീനര്‍: റ്റോമി ചാലില്‍, ചീഫ്‌ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആയി രാജു ഒറ്റത്തങ്ങാടിയില്‍, സ്വാഗത സംഘം കണ്‍വീനര്‍: ജസ്റ്റിന്‍ അഗശാലയില്‍, ഫിനാന്‍സ്‌ കണ്‍വീനര്‍: പ്രിന്‍സ്‌ കുളക്കാട്ടു, പിആര്‍ഒ: ഫ്രാന്‍സി കുളക്കാട്ടു, ചീഫ്‌ പെട്രന്‍സ്‌: ഷാജി വെട്ടുകല്ലേല്‍, സൈമണ്‍ വെട്ടികാനല്‍ എന്നിവരെയും കമ്മറ്റി അംഗങ്ങളായി ടോണി കുര്യന്‍, ആന്‍സന്‍ മുപ്രാള്ളില്‍, തമ്പി വെള്ളിലാംതടത്തില്‍, ബൈജു കര്‍മാളില്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ആദ്യമായിട്ടാണ്‌ ഉഴവൂര്‍ സംഗമത്തിന്‌ മാഞ്ചസ്റ്റര്‍ ആതിഥേയത്വം വഹിക്കുന്നത്‌. വിഥിന്‍ഷോ ഫോറം സെന്ററിലും ബ്രിട്ടാനിയ എയര്‍പോര്‍ട്ട്‌ ഹോട്ടലിലുമായിട്ടാണ്‌ സംഗമ പരിപാടികള്‍ നടക്കുക. 22 ന്‌ വൈകുന്നേരം ആറു മുതല്‍ ബ്രിട്ടാനിയ എയര്‍പോര്‍ട്ട്‌ ഹോട്ടലില്‍ സൗഹൃദ കൂട്ടായ്‌മയ്‌ക്ക്‌ തുടക്കമാകും. തുടര്‍ന്നു 23 ന്‌ രാവിലെ പത്ത്‌ മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ സംഗമ പരിപാടികള്‍ ആരംഭിക്കും.

ഒട്ടേറെ വിശിഷ്‌ഠ വ്യക്തികള്‍ സംഗമത്തില്‍ പങ്കെടുക്കുംമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. വ്യത്യസ്‌ത കലാപരിപാടികളും കായിക മത്സരങ്ങളും പരിപാടികളുടെ മാറ്റ്‌ കൂട്ടും. ഉഴവൂരില്‍നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക്‌ കുടിയേറിയിരിക്കുന്നവരെ പരിപാടിയിലേക്ക്‌ ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ താത്‌പര്യം ഉള്ളവര്‍ 01942732488, 07912649465, 07930495077, 07877889353 നമ്പരില്‍ ബന്ധപ്പെടുക.
ആറാമത്‌ ഉഴവൂര്‍ സംഗമം ജൂണ്‍ 22, 23 തീയതികളില്‍ മാഞ്ചസ്റ്ററില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക