Image

നോര്‍ത്തേണ്‍ വിര്‍ജീനിയയില്‍ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണാഭമായി

തോമസ് പി. ആന്റണി Published on 25 January, 2012
നോര്‍ത്തേണ്‍ വിര്‍ജീനിയയില്‍ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണാഭമായി
വാഷിംഗ്ടണ്‍ ഡി.സി:. സെന്റ് ജൂഡ് സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണാഭമായി നടന്നു. 2012 ജനുവരി 7ന് ഉച്ചതിരിഞ്ഞു 2.30ന് സൗത്ത് റൈഡിങ്ങിലുള്ള ജെ. മൈക്കിള്‍ ലണ്‍സ് ഫോര്‍ഡ് മിഡില്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷങ്ങള്‍ അരങ്ങേറിയത്.

റവ.ഫാ. ലിജോയ് താന്നിക്കല്‍ ക്രിസ്മസ സന്ദേശം നല്‍കി. മിഷന്റെ ഭാവിപരിപാടികളുടെ മൂലധന സമാഹരണത്തിനായി നടത്തപ്പെടുന്ന ത്രില്ലര്‍ എക്‌സ്പ്രസ് സ്റ്റേജ് ഷോയുടെ ടിക്കറ്റ് വിതരണോദ്ഘാടനം മിഷന്‍ ഡയറക്ടര്‍ റവ.ഫാ. ജോസഫ് ഇളംപറയില്‍ പ്ലാറ്റിനം സ്‌പോണ്‍സര്‍ ആയ റെജി മണലേലിനു നലകി നിര്‍വഹിച്ചു. ഇതിനോടൊപ്പം പുതുതായി രൂപകല്പന ചെയ്ത മിഷന്‍ വെബ് സൈറ്റ് ഉദ്ഘാടനവും നടത്തപ്പെട്ടു. വെബ്‌സൈറ്റ് അഡ്രസ് Www.stjudenva.com.

ക്രിസ്മസ് ട്രീ, പുല്‍ക്കൂട് മത്സരങ്ങളുടെ സമ്മാനവിതരണവും ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെ മദ്ധ്യേ നിര്‍വഹിക്കപ്പെട്ടു.

സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികളുടെയും, യുവജനസംഘടനയുടെയും, മുതിര്‍ന്നവരുടെയും മൂന്നു കാറ്റഗറികളിലായി പ്രത്യേകം പരിപാടികള്‍ ഉണ്ടായിരുന്നു. ഉണ്ണിയേശുവിന്റെ തിരുപ്പിറവി സ്മരണയുണര്‍ത്തി മനോഹരമായ നേറ്റിവിറ്റി അവതരണം നടന്നു. ആകര്‍ഷകമായ ക്രിസ്മസ് കാരളുകള്‍ , വിവിധ വിഭാഗങ്ങളുടെ നൃത്തങ്ങള്‍ , സംഗീതം, ഹാസ്യപരിപാടികള്‍ എന്നിവ ആഘോഷങ്ങളുടെ മാറ്റുകൂട്ടി.

2010 ഏപ്രിലില്‍ നിലവില്‍ വന്ന ഈ സമൂഹം 2011 ജൂണ്‍ 26ന് ഷിക്കാഗോ രൂപതയിലെ ഒരു മിഷന്‍ ആയി പ്രഖ്യാപിക്കപ്പെട്ടു. ഇപ്പോള്‍ നൂറോളം കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്. ഞായറാഴ്ച തോറുമുള്ള വിശുദ്ധ കുര്‍ബാനയോടൊപ്പം കുട്ടികള്‍ക്കുള്ള സണ്‍ഡേ സ്‌ക്കൂള്‍ ക്ലാസ്സുകളും നടന്നു വരുന്നു.

കൂടതല്‍ വിവരങ്ങള്‍ക്ക്
റവ.ഫാ. ജോസഫ് ഇളംപറയില്‍ (മിഷന്‍ ഡയറക്ടര്‍ )- 703 999 4179
പോള്‍ പൊട്ടനാട്ട്(ട്രസ്റ്റി)- 703 790 1933
റെജി അലക്‌സാണ്ടര്‍ (ട്രസ്റ്റി)-703 599 6748
സുജിത് എബ്രഹാം(സെക്രട്ടറി)-703-310 9985
Www.stjudenva.com.
നോര്‍ത്തേണ്‍ വിര്‍ജീനിയയില്‍ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണാഭമായി
നോര്‍ത്തേണ്‍ വിര്‍ജീനിയയില്‍ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണാഭമായി
നോര്‍ത്തേണ്‍ വിര്‍ജീനിയയില്‍ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണാഭമായി
നോര്‍ത്തേണ്‍ വിര്‍ജീനിയയില്‍ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക