Image

മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു

Published on 17 June, 2011
മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു
കൊച്ചി: കനത്ത മഴയും മണ്ണിടിച്ചിലും കാരണം കൊങ്കണ്‍ റെയില്‍വെ വഴിയുള്ള അഞ്ച് ട്രെയ്നുകള്‍ വഴി തിരിച്ചുവിട്ടു.കൊങ്കണ്‍ റെയില്‍വെ റൂട്ടില്‍ രത്നഗിരി റെയില്‍വെ സ്റ്റേഷനു സമീപമാണ് മണ്ണിടിഞ്ഞത്.രാജധാനി, ഗരീബ്‌രഥ്, കൊച്ചുവേളി-ഡെറാഡൂണ്‍, എറണാകുളം- നിസാമുദ്ദീന്‍ തീവണ്ടികളാണ് തിരിച്ചുവിട്ടത്.

മംഗലാപുരം ലോക്മാന്യതിലക് മത്സഗന്ധ്യ എക്‌സ്പ്രസ് റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു. ഇന്ന് പുറപ്പെടാനിരിക്കുന്ന എറണാകുളം-പുണെ എക്‌സ്പ്രസും മഡ്ഗാവ് വഴിയായിരിക്കും പോകുന്നത്. ഇതുമൂലം തീവണ്ടികളുടെ സമയക്രമത്തിലും മാറ്റമുണ്ടാകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക