Image

സുകുമാര്‍ അഴീക്കോടിന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രണാമം

ഷാജി രാമപുരം Published on 25 January, 2012
സുകുമാര്‍ അഴീക്കോടിന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രണാമം
ഡാളസ് : ഡോ.സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ. പി.സി. മാത്യൂ അിയിച്ചു. വിവിധ ചാപ്റ്ററുകള്‍ തങ്ങളുടേതായ അനുശോചന പ്രമേയങ്ങള്‍ ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലിക്ക് അയച്ചു കൊടുക്കും.

ആമുഖം ആവശ്യമില്ലാത്ത മലയാളത്തിന്റെ നിലയ്ക്കാത്ത നാവ്, പണ്ഡിതന്‍ , നിരൂപകന്‍ , സാഹിത്യ സൂക്ഷിക്കുന്ന വാക് വിലാസം, മലയാളക്കരയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഡോ. അഴീക്കോട് ധാര്‍മ്മികതയുടെയും മൂല്യബോധത്തിന്റെയും ഒട്ടനവധി ഓര്‍മ്മകള്‍ ബാക്കിവെച്ചിട്ടാണ് കാലയവനികയിലേക്കു മറഞ്ഞതെന്ന് ശ്രീ.പി.സി. മാത്യൂ പറഞ്ഞു.

നാഷണല്‍ കമ്മറ്റിക്കു സമര്‍പ്പിച്ച അനുശോചന പ്രമേയത്തില്‍ കലാസാമൂഹിക രാഷ്ട്രീയ സമസ്ത മേഖലകളിലേയും പുഴുകുത്തുകളെ നര്‍മ്മത്തില്‍ ചാലിച്ച് വാക്ശരങ്ങള്‍ കൊണ്ട് അനീതിക്കെതിരെ പോരാടിയ ഗാന്ധിയനായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട് എന്ന് എടുത്തു പറയുന്നു. സാഹിത്യ ലോകത്തേയും ഉപനിഷ ചിന്തകളെയും സമാനതകളില്ലാതെ സമന്വയിപ്പിച്ച് മലയാളക്കരയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി ഗാന്ധിയെയും യേശുദേവനെയും സാധാരണക്കാര്‍ക്ക് പരിചയപ്പെടുത്തിയ അദ്ദേഹം അക്ഷരങ്ങള്‍ക്കൊണ്ട് മാസ്മരികത തന്നെ തീര്‍ത്തു.

കഥാ
ശേഷനായി എങ്കിലും തത്വമസിയുടെ കര്‍ത്താവ് താന്‍ നല്‍കിയ ആയിരമായിരം സത്ചിന്തകളിലൂടെ മലയാളി മനസ്സില്‍ മായാതെ നില്‍ക്കും. മലയാളത്തിന്റെ യുഗപുരുഷന് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ പ്രണാമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക