Image

ഫിലാഡല്‍ഫിയയില്‍ ഐ.എന്‍.ഓ.സി റിപ്പബ്ലിക് ദിനാഘോഷം

ജോബി ജോര്‍ജ് Published on 25 January, 2012
ഫിലാഡല്‍ഫിയയില്‍ ഐ.എന്‍.ഓ.സി റിപ്പബ്ലിക് ദിനാഘോഷം
ഫിലാഡല്‍ഫിയ: ഐ.എന്‍.ഓ.സി കേരള ഘടകത്തിന്റെ പെന്‍സില്‍ വേനിയയിലെ പ്രവര്‍ത്തകര്‍ റിപ്പബ്ലിക് ദിനമാഘോഷിക്കുന്നു.

ജനുവരി 28ന് ശനിയാഴ്ച 6.30ന് ബെന്‍സേലം ഇന്‍ഡ്യ ഹട്ട് ബാങ്ക്വറ്റ് ഹാളില്‍ നടക്കുന്ന ആഘോഷത്തിന്‍ വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നു.

കുടുംബ സമ്മേളനത്തോടൊപ്പം, വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. വിനോദത്തിനും, വിജ്ഞാനത്തിനുമായി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നോര്‍ത്താംപ്ടണ്‍ ടൗണ്‍ഷിപ്പ് ചെയര്‍മാന്‍ ഫ്രാങ്ക് റോത്തര്‍മില്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കും.

1967 സ്ട്രീറ്റ് റോഡ്, ബെന്‍സേലം ആണ് അഡ്രസ്സ്.

പ്രസിഡന്റ് ജോസ് കുന്നേല്‍ , വൈസ് പ്രസിഡന്റ് ഡോ. ഈപ്പന്‍ ഡാനിയേല്‍ , ഷാജി മത്തായി, ജനറല്‍ സെക്രട്ടറി സാബു സക്കറിയ, സ്റ്റേറ്റ് ഓര്‍ഗനൈസര്‍ ജോബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

പെന്‍സില്‍വേനിയയില്‍ ഇതാദ്യമായാണ് ഐ.എന്‍.ഓ.സി. റിപ്പബ്ലിക്ക് ദിനാമാഘോഷിക്കുന്നത്.
കേരള ഘടകത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന് മുന്‍പായി നടക്കുന്ന ഈ പരിപാടിയിലേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും, അനുഭാവികളെയും, അഭ്യുദയകാംഷികളെയും സാദരം ക്ഷണിക്കുന്നു.

മുന്‍ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ഫ്രാങ്ക് ഭാരതീയരുടെ അടുത്ത സുഹൃത്ത് കൂടിയാണ്.

നൃത്തനൃത്യങ്ങളും, ഗാനാലാപവും കോര്‍ത്തിണക്കി കലാപരിപാടികളോടൊപ്പം ഡിന്നറോടെ ചടങ്ങുകള്‍ സമാപി
ക്കും.

ജോസ് കുന്നേല്‍ -215 681 8679
ഈപ്പന്‍ ഡാനിയേല്‍ -215-262-0709
ഷാജി മത്തായി -215-327-3984
ബാബു സക്കറിയ -267-980-7923
ഫിലാഡല്‍ഫിയയില്‍ ഐ.എന്‍.ഓ.സി റിപ്പബ്ലിക് ദിനാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക