Image

ടെക്‌സസ് ഗവര്‍ണ്ണര്‍ ടെഡ്ക്രൂസിന് പിന്തുണ പ്രഖ്യാപിച്ചു.

പി.പി.ചെറിയാന്‍ Published on 25 February, 2016
ടെക്‌സസ് ഗവര്‍ണ്ണര്‍ ടെഡ്ക്രൂസിന് പിന്തുണ പ്രഖ്യാപിച്ചു.
ഓസ്റ്റിന്‍: മാര്‍ച്ച് 1ന് ടെക്‌സസ്സില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബര്‍ട്ടിന്റെ പിന്തുണ ടെഡ്ക്രൂസിന്.
ഗവര്‍ണ്ണറുടെ പിന്തുണ, അജയ്യനായി മുന്നേറുന്ന ഡൊണാള്‍ഡ് ട്രംമ്പിനെ മറികടക്കുന്നതിന് ടെക്‌സസ് സെനറ്റര്‍ ടെഡ്ക്രൂസിന് സഹായകരമാകുമോ എന്ന് അടുത്ത ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പോടെ വ്യക്തമാകും.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ടെക്‌സസ്സില്‍ ഗവര്‍ണ്ണര്‍ ഏബര്‍ട്ടിന്റെ സ്വാധീനം വളരെ കൂടുതലാണ്.

ടെക്‌സസ് മുന്‍ ഗവര്‍ണ്ണര്‍ റിക്ക്‌പെറി, ലഫ്‌നെന്റ് ഗവര്‍ണ്ണര്‍ ഡാന്‍പാട്രിക്ക് എന്നിവരുടെ പിന്തുണയും ഇതിനകം ടെഡ്ക്രൂസിന് ലഭിച്ചിട്ടുണ്ട്.

2003-2008 വരെ ടെക്‌സസ് അറ്റോര്‍ണി ജനറലായിരുന്ന ഗ്രേഗ് ഏബര്‍ട്ടിനൊപ്പം സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ച ടെഡ്ക്രൂസ് ഏബര്‍ട്ടിന്റെ ഉറ്റ സുഹൃത്ത് കൂടിയാണ്.

ടെഡ്ക്രൂസിന് ആരൊക്കെ പിന്തുണ പ്രഖ്യാപിച്ചാലും ഡൊണാള്‍ഡ് ട്രംമ്പിന് അനുകൂലമായ തരംഗമാണ് ടെക്‌സസ്സിലും അലയടിക്കുന്നത്. പരസ്യമായി ട്രംമ്പിന് പിന്തുണ പ്രഖ്യാപിക്കുവാന്‍ മടിക്കുന്നവര്‍ പോലും, ട്രംമ്പിന്റെ ഇമ്മിഗ്രേഷന്‍, അഭയാര്‍ത്ഥ പ്രവാഹം തുടങ്ങിയ നയങ്ങളെ നിശ്ശബ്ദമായി അംഗീകരിക്കുന്നവരാണ്. രാഷ്ട്രീയക്കാരനല്ലാത്ത ട്രംമ്പ് പ്രസിഡന്റ് പദവിയില്‍ എത്തുന്നതോടെ തികഞ്ഞ പകത്വയോടെ ഭരണം നടത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ടെക്‌സസ്സില്‍ വിജയിക്കുന്നതിന് ട്രംമ്പ് വളരെ തന്ത്രപരമായാണ് കരുക്കള്‍ നീക്കുന്നത്. 

അയോവയിലൊഴികെ മൂന്നു സംസ്ഥാനങ്ങളിലും മോശമായ പ്രകടനം കാഴ്ചവെച്ച ടെഡ്ക്രൂസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന പ്രചരണം ക്രൂസിന് പ്രതികൂല ഘടകമാണ്.

ടെക്‌സസ് ഗവര്‍ണ്ണര്‍ ടെഡ്ക്രൂസിന് പിന്തുണ പ്രഖ്യാപിച്ചു.
Join WhatsApp News
Tom abraham 2016-02-29 05:26:01

Trump and millionaires in Texas can work together better, than Ted Cruz and the millionaires there. It is going to be a tight, neck to neck race. The totality of mob impression favors Trump so far. Also, the lousy evangelicals unpredictable. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക