Image

പിതാവിനെ കൊല്ലാന്‍ സയനൈഡ് നല്‍കിയെന്ന് മക്കള്‍

Published on 25 January, 2012
പിതാവിനെ കൊല്ലാന്‍ സയനൈഡ് നല്‍കിയെന്ന് മക്കള്‍
തൃശൂര്‍: മോഷ്ടാവായ പിതാവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസിലെ പ്രതികളായ മക്കള്‍ സുഭാഷിനേയും സുരേഷിനേയും കര്‍ണാടക പോലീസിന് കൈമാറി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒല്ലൂര്‍ വട്ടപ്പറമ്പില്‍ സുരേന്ദ്രനെ കൊന്ന കേസിലാണ് ഏഴ് വര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് സംഘം രണ്ട് മക്കളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സുരേന്ദ്രന്റെ മരണം ഉറപ്പാക്കാന്‍ പ്രതികള്‍ സയനൈഡ് കുത്തിവെച്ചിരുന്നതായി പോലീസ് പറഞ്ഞു.

സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച മൃതദേഹം പിന്നീട് പുറത്തെടുത്ത് കത്തിച്ച് പുഴയില്‍ ഒഴുക്കുകയായിരുന്നു. കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് സുരേന്ദ്രന്‍ കര്‍ണാടകയിലെ ഷിമോഗയില്‍ ഒളിവുജീവിതം നയിച്ചുവരികയായിരുന്നു. ഇവിടെ വെച്ചാണ് മക്കള്‍ കൊല നടത്തിയത്. അതിനാലാണ് കര്‍ണാടക പോലീസിന് പ്രതികളെ കൈമാറിയത്. കഴിഞ്ഞദിവസം പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. മധ്യകേരളത്തിലെ കുപ്രസിദ്ധമായ നിരവധി മോഷണക്കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്രന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക