Image

തിരക്കിലേക്ക് ബസ് ഓടിച്ചുകയറ്റി: 9 പേര്‍ മരിച്ചു

Published on 25 January, 2012
തിരക്കിലേക്ക് ബസ് ഓടിച്ചുകയറ്റി: 9 പേര്‍ മരിച്ചു
പുണെ: നഗരത്തില്‍ തിരക്കുള്ള പാതയില്‍ അജ്ഞാതനായ ഒരാള്‍ ബസ് ആളുകള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചു. 40 ഓളം വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. രാവിലെ തിരക്കുള്ള സമയത്ത് പ്രധാന റോഡിലും അരികിലെ നടപ്പാതയിലേക്കുമാണ് ഇയാള്‍ ബസ് ഇടിച്ചുകയറ്റിയത്. ഇയാളെ അറസ്റ്റുചെയ്തിട്ടുണ്ട്. മാനസികരോഗിയാണോ എന്ന് സംശയമുണ്ട്.

സര്‍ഗേറ്റ് ബസ് ഡിപ്പോയില്‍ നിന്ന് ബസ് എടുത്ത ശേഷം റോഡിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. ഓഫീസുകളിലേക്കും സ്‌കൂളിലേക്കും ഉള്‍പ്പെടെ രാവിലെ യാത്രയ്ക്കിറങ്ങിയ ജനക്കൂട്ടത്തിന് നേരെയാണ് ബസ് ഓടിച്ചുകയറ്റിയത്. പുണെ നഗരത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മുപ്പതോളം പര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് സത്പാല്‍സിങ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക