Image

നോര്‍ത്ത്‌ ടെക്‌സസ് ഇന്‍ഡ്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ വാര്‍ഷിക പൊതുസമ്മേളനം നടത്തുന്നു.

Published on 25 January, 2012
നോര്‍ത്ത്‌ ടെക്‌സസ് ഇന്‍ഡ്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ വാര്‍ഷിക പൊതുസമ്മേളനം നടത്തുന്നു.
ഡാളസ് : നോര്‍ത്ത്‌ ടെക്‌സസ് ഇന്‍ഡ്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്റെ വാര്‍ഷിക പൊതുസമ്മേളനവും പുതുവത്സരാഘോഷവും ഇര്‍വിംഗ് പസന്ത് ഓഡിറ്റോറയത്തില്‍ ച്ചു ജനുവരി 28ാം തീയതി ശനിയാഴ്ച രാവിലെ 10:30 മണിക്ക്‌ നടത്തപ്പെടുന്നതാണ്.

1995ല്‍ ഡാളസില്‍ ആരംഭിച്ച ഇന്‍ഡ്യന്‍ അരേിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തും ജീവകാരുണ്യ, മെഡിക്കല്‍ രംഗത്തും നിറഞ്ഞ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

നോര്‍ത്ത് ടെക്‌സസിലെ മുഴുവന്‍ ഇന്‍ഡ്യന്‍ നഴ്‌സുകളും അസോസിയേഷനില്‍ ചേരണമെന്നും അതിലൂടെ അസോസിയേഷന്റെ നല്ല പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും പുതുവത്സരാഘോഷ പരിപാടിയില്‍ സജീവമായി പങ്കെടുക്കണമെന്നും പ്രസിഡന്റ്
ആലീസ് മാത്യു അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 2143953902.

റിപ്പോര്‍ട്ട്: ആന്‍ഡ്രൂസ് അഞ്ചേരി
നോര്‍ത്ത്‌ ടെക്‌സസ് ഇന്‍ഡ്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ വാര്‍ഷിക പൊതുസമ്മേളനം നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക