Image

പാപ്പുവ ഗ്വിനിയയില്‍ മണ്ണിടിച്ചിലില്‍ 40 പേര്‍ മരിച്ചു

Published on 25 January, 2012
പാപ്പുവ ഗ്വിനിയയില്‍ മണ്ണിടിച്ചിലില്‍ 40 പേര്‍ മരിച്ചു
പോര്‍ട്ട് മോറെസ്‌ബെ: പാപ്പുവ ന്യു ഗ്വിനിയയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ 40 പേര്‍ മരിച്ചു. സതേണ്‍ ഹൈലാന്‍ഡ് പ്രവിശ്യയിലാണ് ദുരന്തമുണ്ടായത്. രണ്ട് ഗ്രാമങ്ങളിലാണ് മണ്ണിടിച്ചിലില്‍ വ്യാപകനാശനഷ്ടം ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ടുഗ്രാമങ്ങള്‍ ഏതാണ്ട് മൂടപ്പെട്ട നിലയിലാണ്. പ്രധാനമന്ത്രി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ ദേശീയ ദുരന്തനിവാരണസമിതിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ബുധനാഴ്ച്ച സംഭവസ്ഥലത്തെത്തും. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും പോലീസ് മേധാവി മാര്‍ട്ടിന്‍ മോസി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക