Image

മോഹന്‍ലാലിന്റെ പേനയെ ചങ്ങലയ്ക്കിടണം (ജയമോഹനന്‍ എം)

Published on 23 February, 2016
മോഹന്‍ലാലിന്റെ പേനയെ ചങ്ങലയ്ക്കിടണം (ജയമോഹനന്‍ എം)
മോഹന്‍ലാലിനെ മമ്മൂട്ടിയുടെ ഒരു ഡയലോഗ് ഓര്‍മ്മിപ്പിച്ചുകൊണ്ടു തന്നെ തുടങ്ങാം. അച്ചടിച്ച പുസ്തകതാളുകളില്‍  നീ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ. മറിച്ച് ഇത് കോടിക്കണക്കായ പട്ടിണിപ്പാവങ്ങളുടെയും നിരക്ഷരരുടെയും ഇന്ത്യ....

മമ്മൂട്ടിയുടെ പ്രശസ്തമായ കിംഗ് എന്ന സിനിമയിലെ രഞ്ജി പണിക്കരുടെ ഈ ഡയലോഗ് ഇപ്പോള്‍ മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കാന്‍ കാരണമുണ്ട്. അത് ജെഎന്‍യു വിഷയത്തില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് കുറിപ്പാണ്. അതിലെ ഒരു പ്രധാനപ്പെട്ട വരിയാണ്. ''മകരമാസത്തില്‍ മഞ്ഞിറങ്ങിയാല്‍ സസുഖം കമ്പിളിയില്‍ കിടന്നുറങ്ങുന്നവരാണ് നമ്മള്‍''. ഇതാണ് ലാലേട്ടന്റെ പുതിയ വിദ്യാര്‍ഥി ഗുണദോഷ പോസ്റ്റിലെ പ്രധാന വരി. 

തണുപ്പ് മാറ്റാന്‍ പുതപ്പോ, തീക്കനലോ പോയിട്ട് ഒരു നേരത്തെ ആഹാരം പോലും സമ്പാദിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്തു പോകുന്നവരുടെ കര്‍ഷകന്റെ ഇന്ത്യ കൂടിയാണിതെന്ന് ഓര്‍മ്മിക്കണം. അവിടെയാണ് എല്ലാവരെയും സാമാന്യവല്‍ക്കരിച്ച് കമ്പിളിയില്‍ പുതച്ചു മൂടി കിടക്കുന്നവര്‍ എന്ന് മോഹന്‍ലാല്‍ ആക്ഷേപിക്കുന്നത്. 

ഇനി ഒരു ശരാശരി മിഡില്‍ക്ലാസ് മലയാളിയുടെ കാര്യമെടുക്കാം. അന്നന്ന് അധ്വാനിക്കാതെ കുടുംബം പുലര്‍ത്താന്‍ കഴിയുന്ന എത്ര കുടുംബങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ഗൃഹനാഥന്‍ പത്ത് മണി വരെ കിടന്നുറങ്ങിയാല്‍ പട്ടിണിയായിപ്പോകുന്ന കുടുംബങ്ങളാണ് ബഹുഭൂരിപക്ഷവും. അവിടെയാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് മൂന്ന് കോടി രൂപ പ്രതിഫലം വാങ്ങുന്ന, ബ്ലേഡ് കമ്പിനിയുടെയും കള്ള് കച്ചവടത്തിന്റെയും പരസ്യത്തില്‍ അഭിനയിച്ച് കാശ് വാങ്ങുന്ന മോഹന്‍ലാല്‍ എന്ന സിനിമാക്കാരന്‍ സാധാരണ ജനത്തിന്റെ അധ്വാനത്തിന് മേലേക്ക് കാര്‍ക്കിച്ച് തുപ്പുന്നത്.
വിദ്യാര്‍ഥികള്‍ സമരം ചെയ്യുമ്പോള്‍ അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ രാജ്യം കാക്കുകയാണ് എന്നുള്ള അരാഷ്ട്രീയ വാദങ്ങള്‍ തന്നെയാണ് മോഹന്‍ലാലിന്റെ ബ്ലോഗില്‍ പ്രധാനം. 

എന്നാല്‍ ഈ ബ്ലോഗിലെ സാമാന്യവല്‍ക്കരണമാണ് ഏറ്റവും വലിയ പ്രശ്‌നം. രാത്രി തണുപ്പകറ്റാന്‍ നമുക്ക് ഫയര്‍ സൈഡോ വിസ്‌കിയോ വേണമെന്നാണ് ലാലേട്ടന്റെ കണ്ടെത്തല്‍. മിസ്റ്റര്‍ മോഹന്‍ലാല്‍ , ഈ നാട്ടില്‍ എത്ര മനുഷ്യരുണ്ട് വിസ്‌കി കുടിച്ച് തണുപ്പകറ്റുന്നവര്‍. നിങ്ങളെപ്പോലെ അതിസമ്പന്നരായ ആളുകളുണ്ടാവാം. പക്ഷെ ബഹുഭൂരിപക്ഷം ഇന്ത്യക്കാരും വിസ്‌കിയെന്നൊക്കെ കേട്ടിട്ടുള്ളവരോ, കേട്ടിട്ടേ ഇല്ലാത്തവരോ ആണെന്ന സത്യം താങ്കള്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുമെങ്കിലും അതൊരു യഥാര്‍ഥ്യം തന്നെയാണ്. നമ്മള്‍ ഇങ്ങനെ കഴിയുമ്പോള്‍ പട്ടാളക്കാര്‍ ത്യാഗപൂര്‍ണമായ ജീവിതം നയിക്കുന്നു എന്നതാണ് ലാലേട്ടന്റെ പോയിന്റ്. 'സത്യത്തില്‍ ലഫ്റ്റനന്റ് കേണലായ ലാലേട്ടന്‍ വിസ്‌കിയും കുടിച്ച് ഉറങ്ങുമ്പോള്‍' എന്ന് പറയുന്നതാവും കൂടുതല്‍ ശരി. 

ബാക്കിയുള്ളവരുടെ ജീവിതം എങ്ങനെയാണെന്ന് പറയാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം നല്‍കിയത്. വര്‍ഷങ്ങളോളം താരാഘോഷത്തില്‍ തിമിര്‍ത്ത് ജീവിക്കുന്ന താങ്കള്‍ അതിനപ്പുറം ഒരു ജീവിതം കണ്ടിട്ടില്ല എന്നത് മാത്രമാണ് ഇവിടെ വ്യക്തമാകുന്നത്. 

അതായത് മൂടിപ്പുതിച്ച് കിടന്നുറങ്ങാന്‍ ഒരു പുതുപ്പ് ഇല്ലാത്ത പ്രഥമികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു കക്കൂസ് പോലുമില്ലാത്ത ജന കോടികളായ ഇന്ത്യക്കാരെക്കുറിച്ച് താങ്കള്‍ക്ക് അറിയില്ല. താങ്കള്‍ സിനിമയിലെ പളപളപ്പ് ജീവിതം കണ്ട് അങ്ങനെയാണ് നാടുമുഴുവന്‍ എന്ന് തെറ്റിദ്ധരിച്ച പമ്പരവിഡ്ഡിയാണ്.
പിന്നെയുമുണ്ട് ലാലേട്ടന്റെ വക മണ്ടത്തരങ്ങള്‍. രാജ്യമെന്നാല്‍ നാം ചവുട്ടി നില്‍ക്കുന്ന മണ്ണാണ് എന്നാണ് ലാലേട്ടന്റെ കണ്ടുപിടുത്തം. രാജ്യമെന്നാല്‍ ഇവിടെയുള്ള ജനങ്ങളാണ് എന്ന് ഈ മഹാനോട് ആരെങ്കിലുമൊന്ന് പറഞ്ഞുകൊടുക്കണം. ഒരു രാജ്യമെന്നാല്‍ ആ രാജ്യത്തിന്റെ ഭരണഘടനയും നിയമവ്യവസ്ഥയുമാണ് എന്ന് ദയവായി താങ്കള്‍ മനസിലാക്കു. ആ ഭരണഘടനയിലും നിയമവ്യവസ്ഥയിലുമുള്ള കാര്യമാണ് അഭിപ്രായ സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള അവകാശവും. അത് മാത്രമാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ ചെയ്തതും. 

ഇനി പട്ടാളക്കാരോടുള്ള സ്‌നേഹം. ശരിയാണ്, ത്യാഗപൂര്‍ണമായ ജീവിതം നയിക്കുന്ന പട്ടാളക്കാരെ നമ്മള്‍ അംഗീകരിക്കണം. പക്ഷെ അതുപോലെയൊരു പട്ടാളക്കാരന്റെ അച്ഛനായിരുന്നു യുപിയില്‍ ഗോമാസം കഴിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം അടിച്ചു കൊന്ന മുഹമ്മദ് അഖ്‌ലാഖ്. അയാളുടെ മകന്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ഓഫീസറായിരുന്നു. അല്പം ഇറച്ചി കഴിച്ചതിന് കൊല്ലപ്പെട്ടു പോയ അഖ്‌ലാഖിന്റേത് കൂടിയാണ് മിസ്റ്റര്‍ മോഹന്‍ലാല്‍ ഈ ഇന്ത്യ എന്ന രാജ്യം. അസഹിഷ്ണുത പെരുകുമ്പോള്‍ ഒരു ബ്ലോഗ് എഴുതാത്ത താങ്കള്‍ ഇനിയും അഖ്‌ലാഖ്മാര്‍ കൊല്ലപ്പെടാതിരിക്കാന്‍ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ 'അയ്യേ, ദേ സമരം ചെയ്യുന്നേ' എന്ന് പറഞ്ഞ് പരിഹസിക്കുന്ന തെമ്മാടിത്തരത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്.

കുറെ പട്ടാള സിനിമകളില്‍ അഭിനയിച്ച താങ്കളെ മേല്‍വിലാസം എന്ന പട്ടാള ചിത്രം കാണാന്‍ ഞാന്‍ നിര്‍ദേശിക്കുകയാണ്. ഒരു സാധാരണ പട്ടാളക്കാരന്റെ ഏറ്റവും വലിയ ത്യാഗം മിലിട്ടറി ഫോഴ്‌സില്‍ അവന്‍ അനുഭവിക്കുന്ന വിവേചനം, പച്ചക്ക് പറഞ്ഞാല്‍ ജാതിവിവേചനമാണെന്ന് മേല്‍വിലാസം പറയുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലും അല്ലെങ്കില്‍ തന്നെയും മേലുദ്യോഗസ്ഥന്‍മാരാല്‍ പീഡിപ്പിക്കപ്പെടുന്ന പട്ടാളക്കാരന്റെ ജീവിതമാണ് അതിര്‍ത്തിയിലുള്ളതിനേക്കാള്‍ ഭീകരം. 2009നും 2013നും ഇടയില്‍ ആത്മഹത്യ ചെയ്തത് 597 പട്ടാളക്കാരാണ്. അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ എത്രയോ ഇരട്ടിയാണിത്. പ്രധാനമായും തൊഴില്‍ സ്ഥലത്തെ പീഡനം മൂലം ആത്മഹത്യ ചെയ്ത ഈ 597 പട്ടാളക്കാരുടെ ഇന്ത്യയെഎവിടെയാണ് താങ്കള്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്. 

ഈ രാജ്യത്തെ സാഹചര്യങ്ങള്‍ എന്താണെന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷമേ ബ്ലോഗെഴുതി നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങാവു എന്ന് താങ്കളോട് പറയുന്നത് ഇതു കൊണ്ടാണ്. 

ഇനി ഇതെല്ലാം പോട്ടെ, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, കല്‍ബുര്‍ഗി എന്നീ പേരുകള്‍ താങ്കള്‍ കേട്ടിട്ടുണ്ടോ. സമൂഹത്തിലെ തിന്മകള്‍ എതിര്‍ത്തു എന്ന പേരില്‍ സമീപകാലത്ത് കൊല്ലപ്പെട്ട പ്രതിഭാശാലികളായിരുന്നു ഇവര്‍. ഇവരുടേത് കൂടിയാണ് ഇന്ത്യ. അല്ലാതെ പുതപ്പിട്ട് മൂടി ഉറങ്ങുന്നവന്റേത് മാത്രമല്ല. ഇത്തരം ഭീകരമായ അവസ്ഥയില്‍ ബ്ലോഗെഴുതാന്‍ പേനയില്‍ മഷിയില്ലാത്ത താങ്കള്‍ ജെഎന്‍യുവിലെ സമരം കണ്ട് അസ്വസ്ഥപ്പെടുന്നുവെങ്കില്‍ അത് രോഗം വേറെയാണ്.
ഇനി അവസാനമായി പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കാം. 

''രാജ്യസ്‌നേഹമെന്നാല്‍ പട്ടാളത്ത സ്‌നേഹിക്കലാണ് എന്ന് പറയുന്നതില്‍ വലിയ അപകടമുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ അനുസരണയോടെ പ്രവര്‍ത്തിക്കേണ്ട ഒരു വിഭാഗം മാത്രമാണ് പട്ടാളം. അല്ലാതെ പട്ടാളത്തെ പുകഴ്ത്തിയും അമിതമായ അധികാരം നല്‍കിയും വന്നിട്ടുള്ള രാജ്യങ്ങള്‍ വലിയ അപകടത്തിലേക്കാണ് പോയത്. അതറിയാന്‍ ദൂരെയൊന്നും പോകേണ്ട തൊട്ടയല്‍ രാജ്യമായ പാകിസ്ഥാനിലേക്ക് നോക്കിയാല്‍ മതി''. 

ബെന്യാമിന്റെ ഈ വാക്കുകളില്‍ നിന്ന് ലാലേട്ടന് കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമായി എന്ന് കരുതുന്നു. അതുകൊണ്ട് ഇനിയും മണ്ടത്തരങ്ങള്‍ എഴുതി വിടാതെ കൊള്ളാവുന്ന സിനിമകള്‍ അഭിനയിച്ച് പ്രേക്ഷകരെ സംതൃപ്തിപ്പെടുത്തുക. അല്ലാതെ വെറുപ്പിച്ചു കളയരുത്. 
മോഹന്‍ലാലിന്റെ പേനയെ ചങ്ങലയ്ക്കിടണം (ജയമോഹനന്‍ എം)
Join WhatsApp News
സംശയം 2016-02-23 13:15:54
രണ്ടു പേർക്കും ഭ്രാന്തു പിടിച്ചാൽ എന്ത് ചെയ്യും ?

Dr.Sasi 2016-02-23 15:10:32
As a responsible citizen of India ,Mohan Lal has every right to respond to India's domestic and international affairs! Expressing his own feelings(with respect to constitutionalism ) is a fundamental right! By the way ,your analysis  is so poor, and shallow full of inflammatory information.No personality of yours expressed in your parochial writing !It is a shame.  As a journalist, you have to learn the  importance of military, patriotism and nationalism from Bennyamin!   In this given situation you have no right to criticize Mohanlal's dialogue taken  from  a movie(The King ). It  shows your inefficiency and inefficacy  in journalism.
(Dr.Sasi)
pappachi 2016-02-23 18:30:07
India  is a democratic country. Every citizen in this country has the right to express their on feeling about anything happening .Why Mr.Jaymohanan had aitch in his  ....  Why he is not wiritng anything what is happening in  India. sorry
Indian 2016-02-23 19:48:48
So called Dr. Sasi, your comments shows who really you are and what you are trying to advocate.

ശശി ശശിയായി 
Prabha 2016-02-23 20:28:22
ഒരു മലയാളി എന്ന നിലയ്ക്കും മലയാളികളോട് ഒരു നല്ല സന്ദേശം സംവേദിക്കാൻ കഴിവുമുള്ള അതുല്യ വ്യക്തിപ്രഭാവവുമുള്ള ഒരു മഹത് വ്യക്തിയാണ്  ശ്രീ  മോഹൻലാൽ. 
ഒരു യഥാർത്ഥ ഭാരതീയന് അഥവാ ഭാരതത്തിൽ ജനിച്ച  ഒരു വ്യക്തിക്കും ഭാരതത്തിനെതിരായ ഒരു കാര്യവും ഒരു മുദ്രാവാക്യം പോലും താങ്കളെപ്പോലെ സാരമില്ല എന്ന് പറഞ്ഞു തള്ളിക്കളയാനുള്ളത്ര സഹിഷ്ണുതയില്ല. ശ്രീ മോഹൻലാൽ വളരെ ഗൌരവമായിട്ടുള്ള ഒരു സന്ദേശം അതിമനോഹരമായ വാക്കുകളിലൂടെ എല്ലാ മലയാളികൾക്കും വേണ്ടി സംവേദിക്കുകമാത്രമാണ് ആ ബ്ലോഗിലൂടെ ചെയ്തിരിക്കുന്നത് എന്നതിൽ ആർക്കും യാതൊരുവിധ സംശയവുമില്ല. മാത്രവുമല്ല അതു കേട്ടിട്ടുള്ള മാതൃരാജ്യത്തെ സ്നേഹിക്കുന്ന   ഓരോ മലയാളിക്കും ഹൃദയത്തിൽ ഒരു ചെറിയ നൊംബരം ഉണ്ടായിട്ടുണ്ടാകും എന്നതിൽ തെല്ലു സംശയവും ഇല്ല.
സദുദ്ദേശപരമായ ആ നല്ല സന്ദേശം ദുരുദ്ദേശപരമായി ഒന്നിലധികം തവണകേട്ട് അതിലെ കുറ്റങ്ങൾ മാത്രം കിഴിഞ്ഞെടുത്ത് രാജ്യദ്രോഹികളോട് കൂറ് കാണിച്ച താങ്കളുടെ ആ മിടുക്കിനെ ഒരു ചെറിയ അളവിലെങ്കിലും വായനക്കാർ സംശയിച്ചേക്കും. അല്ലാതെ ശ്രീ മോഹൻലാലിൻറെ മാതൃരാജ്യത്തോടുള്ള സ്നേഹത്തേയല്ല  സംശയിക്കേണ്ടത് എന്ന് അത് കേൾകുന്ന ഓരോ "യഥാർത്ഥ ഭാരതീയനും" മനസ്സിലാകും.
തല്ക്കാലം താങ്കൾ ശ്രീ മോഹൻലാലിൻറെ പേനക്ക് ചങ്ങലയിടാൻ വ്യർത്ഥമായി വ്യാമോഹിച്ചോളൂ... ഞാനും മോഹിക്കട്ടെ... ചങ്ങലക്കിടുന്നത് താങ്കളേയാകാതിരിക്കട്ടെ മറിച്ച് താങ്കളുടെ പേന മാത്രമായിരിക്കട്ടെ... വന്ദേമാതരം.....
raajyasnehi 2016-02-23 21:01:57
അമ്മയെ കൊന്നാലും രണ്ടഭിപ്രായം. സ്വതന്ത്ര മനുഷ്യര്‍ ജീവിക്കുന്ന ഇന്ത്യയാണു വേണ്ടതെങ്കില്‍ മോഹന്‍ലാല്‍ പറഞ്ഞത് അംഗീകരിക്കാനാവില്ല. ആര്‍.എസ്.എസ്.കാര്‍ മതിയെങ്കില്‍ ആ ഉപദെശം പറ്റും.
സാന്‍ ബെര്‍ഡീനോ കൂട്ടക്കൊല നടത്തിയ പാക് വംശജനായ ഭീകരന്റെ ഫോണ്‍ സര്‍ക്കര്‍ ആവശ്യ്‌പ്പെട്ടിട്ടുംഅണ്‍ലോക്ക് ചെയ്തു കൊടുക്കില്ലെന്നു ആപ്പിള്‍ പറയുന്നു. തുടര്‍ന്നു സര്‍ക്കാര്‍ കോടതിയില്‍ പോയി. കോടതി പറഞ്ഞിട്ടും ആപ്പിള്‍ വഴ്ങ്ങിയില്ല. അവര അപ്പീല്‍ പോകുന്നു.
ആപിള്‍ മേധാവി ടിം കുക്കിനു രാജ്യ സ്‌നേഹമില്ലേ? ഇന്ത്യയിലാണെങ്കില്‍ സംഘ പരിവാരം വന്നു അടിച്ചു തൂറിക്കും.
അങ്ങനയുള്ള ഇന്ത്യയാണോ വേണ്ടത് പ്രഭെ?
കഴിഞ്ഞ 70 വര്‍ഷമായി ആരുടെയും രാജ്യസ്‌നേഹത്തെപറ്റി ആരും സംശയിച്ചില്ല. ഇപ്പോള്‍ എന്തു പറ്റി? രാജ്യസ്‌നേഹം കാട്ടി മുതലെടുക്കുന പാര്‍ട്ടി അധികാരത്തില്‍ വന്നു. അതിനു എറാന്‍ മൂളാന്‍ ലാലും ശിങ്കിടികളും.
നേരത്തെ അവര്‍ സെക്കുലറിസത്തെ ആക്രമിച്ചു. ഇപ്പോള്‍ രാജ്യസ്‌നേഹം.
എന്നാലും മനുഷ്യര്‍ ജീവിക്കുന്ന ഇന്ത്യ നിലനില്‍ക്കും. ആര്‍.എസ്.എസിന്റെ ക്രുത്രിമ രാജ്യ സ്‌നേഹമല്ല യഥാര്‍ഥ രാജ്യസ്‌നേഹം. 
Anthappan 2016-02-23 21:26:01

I don’t know why Dr. Sasi is getting so much pissed off with Jaya Mohan, a fine Journalist (He cannot satisfy every individuals and fulfill his journalistic responsibility.)  Jaya Mohan has balls and that is why he is expressing his views about Mohan Lal courageously and emphatically.   Mohan Lal became an army officer not because of his ability to serve as a military man but it was given to him by former Defense Minister of India, Antony (As Trump says, a man with no energy) under the recommendation of some of his buddies and fans.    In India any brainless person can be a deity of worship if he or she is an actor or actress with a multitude of people follow them wherever they go.  It looks like Dr. Sasi is in this quagmire because of his belief that a free expression of a man’s view from a different race/religion is terrorism and is supported by Mohan Lal’s writing.  Dr. Shashi is a devote of Mohan Lal and the readers of E-Malayalee can expect shittier comment from him in this kind of context.   

we cannot take everything he utters seriously. See the link below.    

 https://youtu.be/1ILu9lkYPkQ

Benyamin's blog 2016-02-24 07:42:20
രാജ്യത്തിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാരോട് സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ രാജ്യസ്നേഹമെന്നാൽ പട്ടാളത്തെ സ്നേഹിക്കൽ ആണെന്നു പറയുന്നതിൽ ഒരു വലിയ അപകടമുണ്ട്. സുശക്തമായ ജനാധിപത്യ സം‍വിധാനത്തിന്റെ അടിയിൽ അനുസരണയോടെ പ്രവർത്തിക്കേണ്ടുന്ന ഒരു വിഭാഗം മാത്രമാണത്. അല്ലാതെ ആ ഉറങ്ങിക്കിടക്കുന്ന പാമ്പിനെ താലോലിച്ചും പുകഴ്ത്തിയും അമിതമായ അധികാരം നല്കിയും പോന്നിട്ടുള്ള രാജ്യങ്ങൾ ഒക്കെ പിന്നെ വലിയ അപകടത്തിലാണ് ചെന്നു പെട്ടിട്ടുള്ളത്. അതറിയാൻ ഏറെ ദൂരെയൊന്നും പോകേണ്ടതില്ല. തൊട്ടയൽ രാജ്യത്തേക്ക് ഒന്ന് എത്തിനോക്കിയാൽ മതി. എന്നാലും ബ്ലോഗെഴുതിയ ക്ഷീണത്തിൽ വൈകിട്ട് ഒന്ന് കൂടുമ്പോൾ കൊറിച്ചിരിക്കാൻ പട്ടാളത്തിൽ നിന്നും അധികാരത്തിലേക്ക് വന്ന ചില പേരുകൾ നല്കാം. ചരിത്രം തനിയെ ഓർമ്മ വന്നോളും. ഹിറ്റ്‍ലർ, സദ്ദാം ഹുസൈൻ, മുസോളിനി, ഈദി അമീൻ, മാർഷൽ ടിറ്റോ, കേണൽ ഗദ്ദാഫി, റോണാൾഡ് റീഗൻ, ജോർജ്ജ് ബുഷ് 1, ജോർജ്ജ് ബുഷ് 2, സിയാവുൾ ഹഖ്, പർവേശ് മുഷാറഫ്... എല്ലാവരും ഒന്നാന്തരം 'രാജ്യസ്നേഹികൾ' ആയിരുന്നു..
Observer 2016-02-24 00:33:42
Mr. Jayamohan You observed and wrote tthe right points. I agree with you. My self is older than Mr. Lal, So I do not call him Lalattan. He is just a movie star. I respect a Lavatory cleaner than Lal like movie stars collecting big money like millions from their movie actions and preaching, teaching principles to the common people. These rae all lalisam. What he know about the India? What he know about the poor people. He is just an ignorant person. Do not give much importantance for his blogs.  Just ignore people like him. We should not be fooled from such people.
Rajesh Texas 2016-02-24 07:54:54
മഹാത്മ ഗാന്ധിയെ കൊന്നവനെ രക്തസാക്ഷിയായും ഗാന്ധി മരിച്ച ദിവസം ആഘോഷിക്കുകയും ചെയ്യുന്നവരാണ് ഇപ്പോള്‍ രാജ്യസ്നേഹത്തെ പറ്റി പറഞ്ഞു ഹാലിളകുന്നത്! വേശ്യയുടെ ചാരിദ്ര്യ പ്രസംഗം!
Mohan Parakovil 2016-02-24 08:53:06

അമേരിക്കൻ മലയാളികൾ കോമാളികൾ എന്ന്പറഞ്ഞ ശ്രീനിവാസനെ ഓർക്കുക. വായനകാരായ ഞങ്ങൾക്ക്
ഇതൊക്കെ ഒരു രസം . ശശിയുടെ കമന്റു കൊണ്ട്
ജയമോഹൻ എഴുത്തൊന്നും നിർത്താൻ പോകുന്നില്ല. 

Indian 2016-02-24 10:31:24
I agree with Prabha. മോഹൻലാൽ രാജ്യദ്രോഹികൾക്ക് എതിരേയല്ലേ ബ്ലോഗ്‌ ഇട്ടത്. ചങ്കുറപ്പുള്ള ഒരു ഇന്ത്യകാരന്റെ വികാരം ആണ് ഇത് മോഹൻലാൽ എന്നാ നടനും പറഞ്ഞത്.. എനിക്ക് വലുതു എന്റെ രാജ്യവും, രാജ്യത്തെ കാക്കുന്ന, എന്നെ പോലെ ഉള്ളവരുടെ ജീവനെ കാക്കുന്ന, പട്ടാളക്കാരും ആണ് , അല്ലാതെ അഫ്സൽ ഗുരു അല്ല.. മേലിൽ ഇത്തരം രാജ്യദ്രോഹത്തെ വളർത്തുന്ന ലേഖനങ്ങൾ ഈ മലയാളിയിൽ പ്രസിദ്ധികരിക്കാതിരിക്കുവാൻ  ശ്രദ്ധിക്കുവാൻ അഭ്യർത്ഥിക്കുന്നു. 
Joe 2016-02-24 10:57:55
Mr.Banyamin and Jayamohanan, Pls tell something about the students who participate in Afsal Guru's Remembrance day...That is we are expecting from you...
true Indian 2016-02-24 11:03:44
If Indians question afsal guru's hanging, it is freedom of speech. Only RSS wallahs will see red in it. People have different opinions. That does not mean they are desh drohis. Those who want to divide the country again on religious lines are the desh drohis.
rajysnehi 2016-02-24 11:44:03
രാജ്യസ്‌നേഹം രണ്ടു വിധം. നോര്‍മല്‍ മനുഷ്യര്‍ വിശ്വസിക്കുന്ന രാജ്യ സ്‌നേഹം. പിന്നെ സംഗപരിവാരത്തിന്റെ രാജ്യ്‌സ്‌നേഹം. ലാല്‍ തെരെഞ്ഞെടുത്തത് എന്തായാലും ഖേദകരമായി. 
Proud to be an Indian 2016-02-25 08:42:34
അക്രമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിയ്കാതെ സ്വരാജ്യത്തിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കൂ...
Anthappan 2016-02-25 17:03:33
Go back to India proud Indian.  Why are you struggling here at USA. You go back to India and work with Modi or Mohan Lal. Who cares?  Leave us alone.  We are concerned about the politics in this country.  
വായനക്കാരൻ 2016-02-25 19:21:27

If you criticize me, 
it's your freedom of speech
If I criticize you, 
it's my Intolerance
.
If you judge me, 
you are Enlightened
If I judge you, 
I am Prejudiced
.
If you question my faith, 
then you are Secular
If I question your faith, 
then I am Communal
.
If you defend yourself, 
it's because you are a Victim
If I defend myself, 
it's because I am Ignorant
.
If you pen your thoughts, 
it's Revolutionary
If I pen my thoughts, 
it's Provocation
.
If you march, 
it's a Protest
If I march, 
it's a Mob
.
If you lodge a complaint, 
you ​are following the Course of Law
If I lodge a complaint, 
I am Misusing the Law

(From the Net)

true Indian 2016-02-25 21:08:28
Sanga pariwar has a great following of IT men. They are there to justify anything. Before BJP came to power, there were no organized goonds to  attack others. Now even in the court, amidst the police one is not safe. If people doubt that you ate beef, they may kill you. These are new things and a very low for India.
At the same time the pseudo-patriots say big things after dismantling the the social fabric of India. Attacking those who do not support them, training a semi-army, and bringing back evils of olden age, they think they will make a religious India. Will they? or will they lead to another partition? let us see vayanakkaara.
Ninan Mathulla 2016-02-26 04:39:48
Professor. A. Sreedhramenon, late Registrar of University of Kerala in his ‘India charithram’ published by DC Books is analyzing the reasons leading to the communal riots and partition of India (page 313). The rise of Muslim Communal forces in India can be traced to the control of curriculum in school and colleges by Hindu majority. Indian history was written leaning on to the wishes of the Hindu communal forces. The contributions of Muslim rulers were ignored while inflated were the achievements of Hindu rulers. Rulers like Akbar born here and lived here as Indian were depicted as foreigners while Ranaprathap and Sivagi were extolled as National figures. This led to communal hatred in the hearts of Muslims towards Hindus. Many Hindu leaders gave a Hindu color for the independence movement. ‘Ganapathi Festival by Thilakan and “Bharathamatha’ imagery by Aravind Khosh are some of them. Inauguration of important events with Kali pooja and ‘Gangha snanam’ were common. Muslims misunderstood Gandhiji’s frequent talk of ‘Ramarajyam’. All these factors contributed to the rise of Muslim communal forces.

We see the same trend in India under the BJP government. If it continue who is to blame for another communal riot and rise of Hindu, Muslim and Christian communal forces? Will it lead to another partition of India?

Indian 2016-02-26 07:15:36
ശ്രീ. മോഹൻലാൽ തന്റെ ബ്ലോഗിൽ ആർക്കും കുറ്റവാളി പട്ടം ചാർത്തി നൽകുകയോ, ആരെയും കുറ്റവിമുക്തനായി ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല. പല ചേരികളായി തിരിഞ്ഞു പഴി ചാരുമ്പോൾ നഷ്ടപ്പെടുന്നത് ഭാരതത്തിൻ അന്തസത്ത ആണെന്നും, ഭാരതത്തിൻ നാശത്തിനു രാഷ്ട്രീയ ചേരിതിരിവുകളോ ജനതയുടെ വൈരാഗ്യ ബുദ്ധിയോ വഴിവെക്കരുതെന്നുമുള്ള ആശയം മാത്രമേ അദ്ദേഹം സൂചിപ്പിചിട്ടുള്ളൂ. തങ്ങളുടെ ഇഷ്ടത്തിനും വ്യക്തിതാൽപര്യത്തിനുമനുസരിച്ച് പലരും പകൽപോലെ വ്യക്തമാം ആ സാരത്തെ പുതുക്കി പണിഞ്ഞു മറ്റൊരു രൂപത്തിലാക്കി, വികൃതമാക്കി . കേവലം ചിലരുടെ അഭിപ്രായ സ്വാതന്ത്ര്യമെന്ന പദത്തിനു മേൽ എങ്ങിനെയോയൊക്കെ ബൌധികമായ അടിത്തറയില്ലാണ്ട് നിർവ്വചനങ്ങൾ രചിക്കപ്പെട്ടു രൂപപ്പെട്ടയൊരു സമരത്തിനു മേലെയുള്ള അഭിപ്രായ പ്രകടനത്തിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നതു ശരിയാണോ. നിങ്ങളെ പോലെ തന്നെ മോഹൻലാൽ എന്നാ വ്യക്തിക്കും ഭാരതത്തിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ.
അങ്ങിനെയില്ലെങ്കിൽ സമരാനുകൂലികളുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന പ്രയോഗത്തിനെന്തർഥം ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക