Image

കുമ്പനാട് സംഗമത്തിന്റെ ചുമതലയില്‍ ജീവകാരുണ്യ സഹായവും സുവനീര്‍ പ്രകാശനവും നടന്നു

രാജന്‍ ആര്യപ്പള്ളില്‍ Published on 25 January, 2012
കുമ്പനാട് സംഗമത്തിന്റെ ചുമതലയില്‍ ജീവകാരുണ്യ സഹായവും സുവനീര്‍ പ്രകാശനവും നടന്നു
കുമ്പനാട് : കുമ്പനാട് സംഗമത്തിന്റെ ചുമതലയില്‍ ജീവകാരുണ്യ സഹായവും സുവനീര്‍ പ്രകാശനവും നടന്നു. കുമ്പനാട് വൈ.എം.സി.എയില്‍ നടന്ന ചടങ്ങില്‍ റവ.ജോയി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. റവ.ബേബി വര്‍ഗ്ഗീസ്(ഐ.പി.സി. ജനറല്‍ വൈസ് പ്രസിഡന്റ്) സമ്മേളനം ഉദ്ഘാടനം ചെയ്തു. സുവനീര്‍ പ്രകാശനം കോയിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിര്‍മ്മല മാത്യൂസ് പാസ്റ്റര്‍ രാജു പുവക്കാലയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. ജോണ്‍ റൈറ്റസ്, ജോണ്‍ കെ. മാത്യൂ, സണ്ണി മുളമൂട്ടില്‍ , റവ.റ്റി.കെ. ജോണ്‍, സാം തോമസ്, പാസ്റ്റ്ര# കെ. ജോര്‍ജ്ജ് മാത്യൂ, സ്റ്റാന്‍ലി ജോര്‍ജ്ജ്, റെജി ഫിലിപ്പ്, അഡ്വ. ഷാം കുരുവിള, സാബു ചാപ്രത്ത്, പാസ്റ്റര്‍ വര്‍ഗ്ഗീസ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജീവകാരുണ്യ സഹായവിതരണം റവ. ജോണ്‍ ശാമുവേല്‍ നടത്തി. 19 പേര്‍ക്കാണ് കുമ്പനാട് സംഗമത്തിന്റെ വകയായി സഹായം നല്‍കിയത്. കുമ്പനാട് സംഗമം പ്രസിഡന്റ് ബ്രദര്‍ . ചാക്കോ സ്റ്റീഫന്‍ , സുവനീര്‍ ചീഫ് എഡിറ്റര്‍ രാജന്‍ ആര്യപ്പള്ളില്‍ , കുമ്പനാട് സംഗമം പ്രവര്‍ത്തകരായ ശ്രീ. സണ്ണി കൊടുന്തറ, സാം തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കുമ്പനാട് സംഗമത്തിന്റെ ചുമതലയില്‍ ജീവകാരുണ്യ സഹായവും സുവനീര്‍ പ്രകാശനവും നടന്നു
കുടമ്പനാട് സംഗമം കൂട്ടായ്മയുടെ ജീവകാരുണ്യ സഹായ വിതരണ സമ്മേളനത്തില്‍ പ്രസിഡന്റ് ബ്രദര്‍. ചാക്കോ സ്റ്റീഫന്‍ സംസാരിക്കുന്നു. വേദിയില്‍ റവ. ജോണ്‍ ശാമുവേല്‍, റവ.റ്റി.കെ. ജോണ്‍ , സുവനീര്‍ ചീഫ് എഡിറ്റര്‍ ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ , റവ.ഡോ. ജോയി ഏബ്രഹാം, റവ. ഡോ. ബേബി വര്‍ഗ്ഗീസ് (വൈസ് പ്രസിഡന്റ് ഐ.പി.സി), ജോണ്‍ കെ. മാത്യൂ, ശീമതി നിര്‍മ്മല മാത്യൂസ് (പ്രസിഡന്റ്, കോയിപ്പുറം ഗ്രാമപഞ്ചായത്ത്) എന്നിവര്‍ വേദിയില്‍ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക