Image

റോക്ക്‌ലാന്റ് സംഭവം നിര്‍ഭാഗ്യകരം: മാര്‍ അങ്ങാടിയത്ത്

Published on 22 February, 2016
റോക്ക്‌ലാന്റ് സംഭവം നിര്‍ഭാഗ്യകരം: മാര്‍ അങ്ങാടിയത്ത്
ചിക്കാഗോ: റോക്ക്‌ലാന്റ് ക്‌നാനായ സെന്ററുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഇ-മലയാളിയോട് പറഞ്ഞു.

ഭിന്നതയ്‌ക്കോ വഴക്കിനോ തനിക്കോ വൈദീകര്‍ക്കോ താത്പര്യമില്ല. പുതിയ വൈദീകന്‍ ചാര്‍ജെടുത്തതു മുതല്‍ ചിലര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. രൂപതാദ്ധ്യക്ഷന്റെ കല്‍പ്പന പള്ളിയില്‍ വായിച്ചപ്പോള്‍ അതു പതിവില്ലാത്തതാണെന്നായി. ആരാധന നടത്തിയപ്പോള്‍ അതും പതിവില്ലാത്തതാണെന്നു പറഞ്ഞ് ഒരു വിഭാഗം രംഗത്തുവന്നു.

പള്ളികളില്‍ അക്കൗണ്ട് വികാരിയുടേയും കൈക്കാരന്മാരുടേയും പേരിലുള്ള ജോയിന്റ് അക്കൗണ്ടാണ്. ഇവിടെ അത് അക്കൗണ്ടന്റിന്റെ പേരിലായി. അതു ചോദ്യം ചെയ്തപ്പോഴും പ്രശ്‌നമായി. അസോസിയേഷന്റെ ഇഷ്ടത്തിനു പള്ളി നടക്കണമെന്ന സ്ഥിതിവന്നു. അതു ശരിയല്ല. സഭയുടെ ഘടന പ്രകാരം മാത്രമേ പള്ളിക്കു പ്രവര്‍ത്തിക്കാനാകൂ. അസോസിയേഷനും പള്ളിയും രണ്ടും രണ്ടാണ്.

വൈദീകന് ഒരു കാര്യത്തിലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ വന്നപ്പോഴാണ് കുര്‍ബാന മരിയന്‍ ഷ്രൈനിലെ ചാപ്പലിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്.

വൈദീകന്‍ നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നു എന്നല്ലാതെ എന്തു ഭരണമാണ് നടത്തുന്നത്? അച്ചന്റെ നേതൃത്വത്തിലാണ് പള്ളി വളരേണ്ടത്. വൈദീകന്റെ ഭാഗത്തുനിന്നും ഒരു തെറ്റും ഉണ്ടായിട്ടില്ല. ഭിന്നതകളെ സൗഹാര്‍ദ്ദപൂര്‍വ്വമാണ് പരിഹരിക്കേണ്ടത്. ഈ പ്രശ്‌നത്തില്‍ സഭയുടെ നിലപാടില്‍ വ്യത്യാസമൊന്നുമില്ല- അദ്ദേഹം പറഞ്ഞു.

മിഷന്‍ ഉണ്ടായ കാലം മുതല്‍ ട്രസ്റ്റിമാരും അക്കൗണ്ടന്റുമാണ് സ്തോത്രകാഴ്ചയുടേയും മറ്റും കണക്കുകള്‍ കൈകാര്യം ചെയ്യുന്നതെന്നു എബി കാരത്തുരുത്തേല്‍ പറഞ്ഞു. സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കൗണ്ടന്റിനെ നീക്കാന്‍ ശ്രമം നടത്തി. കുര്‍ബാന ചൊല്ലാന്‍ പറ്റാത്ത സ്ഥിതി ഒരിക്കലും ഉണ്ടായിട്ടില്ല. തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് വൈദീകനെ ഒഴിവാക്കിയിട്ടില്ല. വൈദീകന്റെ അധ്യക്ഷതയില്‍ ജനറല്‍ ബോഡി തീരുമാനമെടുക്കുക എന്നതാണ് ഇവിടെയുള്ള പാരമ്പര്യം. പക്ഷെ, വൈദീകന്‍ ജനറല്‍ ബോഡി വിളിക്കുകയുണ്ടായില്ല.

ക്‌നാനായ കാത്തലിക് മിഷന്‍ കോര്‍പറേഷനായാണ്  രൂപംകൊണ്ടത്. പിന്നീടത് ശരിയായ രീതിയിലല്ലാതെ മാറ്റിയതിന്റെ തെളിവ് അറ്റോര്‍ണി ജനറല്‍ ഓഫീസിനു നല്‍കുന്നുണ്ട്. ജനറല്‍ ബോഡി തീരുമാനമെടുക്കുക എന്ന തുടക്കത്തിലുള്ള നയം പുനസ്ഥാപിക്കണമെന്നാണ് ഭൂരിപക്ഷം ആഗ്രഹിക്കുന്നത്. അല്ലാതെ വൈദീകന്റെ മാത്രം തീരുമാനത്തിനു വിട്ടുകൊടുക്കാന്‍ ഭൂരിപക്ഷത്തിനു താത്പര്യമില്ല. വിസ ദുരുപയോഗവും റിപ്പോര്‍ട്ട് ചെയ്യും-
എബി കാരത്തുരുത്തേല്‍ പറഞ്ഞു
Join WhatsApp News
Aby mathew 2016-02-23 16:16:58
What the Bishop said is holy lie during this lenten season. This is exactly how they operatea d manipulate the innocent. 
1.The association has never stepped into the mess. Why blame the association?
2. The account is not in the name of the accountant. Its in the name of Knanaya Catholic Mission Inc. and since its inception in 2008, the general body appointed the trustees and accountant as signatories because majority of the cash is paid to the priest as salary and there is a history of a Knanaya priest with signatory power withdrawing $10000 in the past. Priest salary is $1950 per month for 1 Mass on Sunday and health insurance / car / car insurance/ paid 1 month vacation / all other expenses reimbursed. 
3. No one questioned the adoration; there were frustrated people who left after 3 hours of service on a new years eve. 
4. Yes the decree was questioned because it violated the IRS RULE regarding fund raising for out of country and this was previously discussed in the parish council and agreed bot to do it. 
5. There was no attwmpt by the priest or the diocese after several petitions to call a general body meeting to resolve the issues before moving out of the place. 
Visvaasi 2016-02-23 19:05:13
കത്തോലിക്കാ ബിഷപ്പിനു തന്റെ കീഴിലുള്ള പള്ളിയില്‍ ഒരു സര്‍ക്കുലര്‍ വായിക്കാന്‍ നല്‍കാന്‍ അധികാരമില്ലേ? ഇല്ലെങ്കില്‍ പിന്നെ എന്തു പള്ളി, എന്തു ബിഷപ്പ്.
കാര്യങ്ങളെല്ലാം പൊതുയോഗം തീരുമാനിക്കുന്നതെങ്ങനെ? ബിഷപ്പിനേക്കാള്‍ വലുതാണോ പൊതു യോഗം? കത്തോലിക്കാ പാരമ്പര്യമെന്താണു്?
എന്തായാലും പ്രകടനമൊക്കെ മോശമായിപ്പോയി. എല്ലാ കത്തോലിക്കര്‍ക്കും ഇതു നാണക്കേടുണ്ടാക്കുന്നു. ബിഷപ്പും വൈദികരും ഒന്നും വേണ്ടാത്തവര്‍ക്ക് അങ്ങനെയും ആകാം. ബിഷപ്പ് നുണ പറയുന്നു എന്നൊക്കെ പൊതു രംഗത്തു പറയുന്നത് സഭയില്‍ നിന്നു കൊണ്ടാണെന്നു മറക്കാതിരിക്കുക. ബിഷപ്പിനെ അനുസരിക്കാന്‍ പറ്റാത്തവര്‍ക്ക് എന്തെല്ലാം വഴികളുണ്ട്‌ 
Katholikkan 2016-02-24 08:52:25
കത്തോലിക്കാ സഭയില്‍ തന്നെയാണൊ നില്‍ക്കുന്നതെന്നു ഒന്നു കൂടി ആലോചിക്കുക. അതോ നിങ്ങള്‍ക്കായി നിങ്ങള്‍ പറയുന്ന പോലെയുള്ള സഭ വേണോ? അതു നടക്കുമോ?
ബിഷപ്പിനെയും വൈദികരെയും തെറി പറയുന്നതല്ല കത്തോലിക്കാ പാരമ്പര്യം. അവരെ അനുസരിക്കുകയാണു ചെയ്യേണ്ടത്. പുതിയ സംവിധാനം ഉണ്ടാകണമെന്നാഗ്രഹിക്കുന്നതില്‍ തെറ്റില്ല. അതുണ്ടാവും വരെ സീറോ മലബാര്‍ സഭയുടെ ഭാഗമായി കഴിയണം.
വൈദികന്‍ രൂപതയുടെ താല്പര്യമല്ലാതെ ആരുടെ താല്പര്യമാണു സംരക്ഷികേണ്ടത്? പാര്‍ട്ടിയും സല്‍ക്കാരവും നടത്തുന്ന കെട്ടിടത്തില്‍ കുര്‍ബാന നടത്തിയത് എത്രയോ തെറ്റ്. അതിനി ആവര്‍ത്തിക്കരുത്
അമേരിക്കന്‍ ബിഷപ്പുമാരാണു എന്‍ഡൊഗമിയെ അനുകൂലിക്കാത്തത്. റോമിനും അതേ നിലപാട് തന്നെ. കുറെ ബഹളം വച്ചാല്‍ അതു മാറുമോ
Tom John 2016-02-24 09:13:19
A bunch of Knanaya people was trying to destroy and kill a good priest like Fr. Adopallil by saying bad things about him on the day one he was in New York. Remember priests are humans too but we must respect them. Priests are gift to the church. We must follow their leadership as a good christian and try to work with them for the sake of our community and for our Kids. God Bless you all

visvaasi 2016-02-24 17:21:39
വൈദികന്‍ താമസിക്കുന്ന യോങ്കേഴ്‌സ് പള്ളിക്കു മുന്‍പില്‍ സമരം നടത്തുമെന്ന് ഇപ്പോള്‍ കേള്‍ക്കുന്നു. അറിവുള്ളവര്‍ സമുദായത്തിലില്ലേ? അവര്‍ പറഞ്ഞു കൊടുക്കാത്തതെന്ത്? എത്ര കാലം കത്തോലിക്കാ സഭക്കെതിരെ സമരം നടത്തും? അതു കൂടി സമരക്കാര്‍ പറയുക.
കുര്‍ബാന എവിടെ ചെല്ലണമെന്നു തീരുമാനിക്കുവാനുള്ള അധികാരം ബിഷപ്പിനും വൈദികര്‍ക്കുമാണു. നിര്‍ബന്ധിച്ച് നിങ്ങള്‍ ഇന്നയിടത്തു കുര്‍ബാന ചൊല്ലണമെന്നു പറയാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോ? അങ്ങനെ കരുതുന്നവര്‍ സഭാ വിശ്വാസികളല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക