Image

ടെലിവിഷന്‍ ചാറ്റ് ഷോയുമായി ജൂലിയന്‍ അസാഞ്ചെ

Published on 24 January, 2012
ടെലിവിഷന്‍ ചാറ്റ് ഷോയുമായി ജൂലിയന്‍ അസാഞ്ചെ
ലണ്ടന്‍: യുഎസ് നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിട്ടതിലൂടെ വിവാദപുരുഷനായ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ടെലിവിഷന്‍ ചാറ്റ് ഷോ ആരംഭിക്കുന്നു. ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കളും വിവാദ നായകരും രാഷ്ട്രീയ ഇടനിലക്കാരുമെല്ലാം അസാഞ്ചെയുടെ ചാറ്റ് ഷോയില്‍ അതിഥികളായെത്തുമെന്നാണ് സൂചന.

എന്നാല്‍ ഏത് ചാനലില്‍ എപ്പോള്‍ മുതലാണ് ചാറ്റ് ഷോ സംപ്രേഷണം ചെയ്യുകയെന്ന് വിക്കിലീക്‌സ് വ്യക്തമാക്കിയിട്ടില്ല. എന്തായാലും വിവാദങ്ങള്‍ക്ക് കുറവുണ്ടാകുന്നില്ലെന്ന് വിക്കിലീക്‌സ് ഉറപ്പു തരുന്നുണ്ട്. 

പീഡനക്കേസില്‍ അറസ്റ്റിലായ അസാഞ്ചെയെ സ്വീഡന് വിട്ടു നല്‍കാന്‍ അടുത്തിടെ ലണ്ടന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അസാഞ്ചെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക