Image

54 പാക് തടവുകാരെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി

Published on 24 January, 2012
54 പാക് തടവുകാരെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 54 പാക്കിസ്ഥാന്‍ തടവുകാരെ ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രിംകോടതി. ഒരു മാസത്തിനുള്ളില്‍ ഇവരുടെ വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റീസ് ആര്‍.എല്‍.ലോധ, എച്ച്.എല്‍ ഗോഖലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. 

ഭരണഘടനയുടെ 21-ാം ആര്‍ട്ടിക്കിള്‍ പ്രകാരവും യുഎന്‍ മനുഷ്യാവകാശ നിയമ പ്രകാരവും തടവുകാര്‍ക്ക് മാനുഷിക പരിഗണന നല്‍കുകയും അവരുടെ വ്യക്തി സ്വാതന്ത്യത്തെ മാനിക്കുകയും ചെയ്യണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ ഉത്തരവ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിചാരണ തടവുകാര്‍ക്കും ബാധകമാണ്.

കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് 365 പാക്കിസ്ഥാന്‍ തടവുകാരാണ് ഇന്ത്യന്‍ ജയിലുകളിലുള്ളത് ഇതില്‍ പലരുടെയും ശിക്ഷാകാലവധി നേരത്തെ പൂര്‍ത്തിയായതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക