Image

പ്രവീ­ണിന്റെ സ്മര­ണ­ക­ളു­ണര്‍ത്തി മെമ്മോ­റി­യല്‍ സര്‍വീസ്

ജോയി­ച്ചന്‍ പുതു­ക്കുളം Published on 18 February, 2016
പ്രവീ­ണിന്റെ സ്മര­ണ­ക­ളു­ണര്‍ത്തി മെമ്മോ­റി­യല്‍ സര്‍വീസ്
ഷിക്കാഗോ: അകാ­ല­ത്തില്‍ ദുരൂഹ സാഹ­ച­ര്യ­ത്തില്‍ മര­ണ­പ്പെട്ട പ്രവീ­ണിന്റെ രണ്ടാം ചര­മ­വാര്‍ഷികം ദുഖ­സാ­ന്ദ്ര­മായ അന്ത­രീ­ക്ഷ­ത്തില്‍ നട­ത്ത­പ്പെ­ട്ടു. പ്രവീണ്‍ മര­ണ­പ്പെട്ട കാര്‍ബണ്‍ഡേ­യ്‌ലി­ലില്‍ പ്രവീ­ണിനെ കണ്ടു­കി­ട്ടി­യെന്നു പറ­യ­പ്പെ­ടുന്ന സ്ഥല­ത്തു­വെച്ച് എഴു­പ­തില്‍പ്പരം ആളു­കള്‍ ഒത്തു­ചേര്‍ന്ന് കുടും­ബാം­ഗ­ങ്ങ­ളോ­ടൊപ്പം അനു­സ്മ­രണ നട­ത്തി. അനു­സ്മ­രണാ പ്രാര്‍ത്ഥ­ന­കള്‍ക്ക് പ്രവീ­ണിന്റെ മാതൃ­സ­ഹോ­ദ­രന്‍കൂ­ടി­യായ റവ.­ഫാ. ലിജു പോള്‍ നേതൃത്വം നല്‍കി. ഇല്ലി­നോയി മുന്‍ സ്റ്റേറ്റ് ലഫ്. ഗവര്‍ണ്ണര്‍ ഷീലാ സൈമണും കുടും­ബാം­ഗ­ങ്ങ­ളും, സ്റ്റേറ്റ് റെപ്ര­സ­ന്റേ­റ്റീവ് ടെറി ബ്രയന്റ്, സിറ്റി മാനേ­ജര്‍, പോലീസ് ചീഫ്, എസ്.­ഐ.യു വൈസ് പ്രസി­ഡന്റ്, ഡീന്‍ എന്നി­വരും ചട­ങ്ങില്‍ സംബ­ന്ധി­ച്ചു. ഷിക്കാ­ഗോ­യില്‍ എത്തി­ച്ചേര്‍ന്ന കുടും­ബാം­ഗ­ങ്ങളെ മുന്‍ ലഫ് ഗവര്‍ണ്ണര്‍ ഷീലാ സൈമണ്‍ തങ്ങ­ളുടെ വസ­തി­യില്‍ താമസ സ്ഥല­മൊ­രുക്കി സ്വീക­രിച്ചു.

ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ അഞ്ഞൂ­റില്‍പ്പരം ആളു­കള്‍ കൂടി­ച്ചേര്‍ന്നു നട­ത്തിയ അനു­സ്മ­രണാ പ്രാര്‍ത്ഥ­ന­കള്‍ക്ക് ഇട­വക വികാരി റവ. ഏബ്രഹാം പി. സ്കറി­യ­യും, എക്യൂ­മെ­നി­ക്കല്‍ ചര്‍ച്ച് പ്രതി­നി­ധി­ക­ളാ­യെ­ത്തിയ മറ്റു വൈദീ­കരും നേതൃത്വം നല്കി. അനു­സ്മ­രണ സമ്മേ­ള­ന­ത്തില്‍ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീ­നര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് ഏവ­രേയും സ്വാഗതം ചെയ്തു. കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷെക്കോസ്കി, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡി മരി­യ, ഡോ. സാം ജോര്‍ജ്, സ്റ്റേറ്റ് സെന­റ്റര്‍ മൈക്കിള്‍ നോള­ണ്ട്, കോണ്‍ഗ്ര­സ്മാന്‍ ബോബ് ബോള്‍ഡിന്റെ പ്രതി­നിധി സ്‌കോട്ട് ലൈറ്റ്‌സോ, ഇല്ലി­നോയി സ്റ്റേറ്റ് സെന­റ്റര്‍ ലോറ മര്‍ഫി, സ്റ്റേറ്റ് റെപ്ര­സ­ന്റേ­റ്റീവ് ലിന്‍ഡാ ചാപ്പാ­ലാ­വി­യ, ഡോ. ബെന്‍മര്‍ ഗോളിസ് എന്നി­വര്‍ ചട­ങ്ങില്‍ സംസാ­രി­ച്ചു. പ്രവീ­ണിന്റെ പേരില്‍ ആരം­ഭിച്ച സ്‌കോളര്‍ഷി­പ്പിന്റെ പ്രകാശ നകര്‍മ്മം കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷെക്കോസ്കി നിര്‍വ­ഹി­ച്ചു. ക്രിമി­നോ­ളജി ആന്‍ഡ് ക്രമി­നല്‍ ജസ്റ്റീ­സില്‍ മേജറോ മൈനറോ എടുത്ത് പഠി­ക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ആയിരം ഡോള­റിന്റെ ഒരു സ്‌കോളര്‍ഷി­പ്പാണ് ഏര്‍പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്. ചട­ങ്ങില്‍ ആനി റോയി, ഷിജി അലക്‌സ് എന്നി­വര്‍ എം.­സി­മാ­രായി പ്രവര്‍ത്തി­ച്ചു. ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് ഗായ­ക­സംഘം ഗാന­ങ്ങള്‍ ആല­പി­ച്ചു. പ്രവീ­ണിന്റെ മാതാവ് ലൗലി വര്‍ഗീസ് കേസിന്റെ ഇതു­വ­രെ­യുള്ള പ്രവര്‍ത്ത­ന­ങ്ങള്‍ വിശ­ദീ­ക­രി­ച്ചു. ­ച­ട­ങ്ങു­കള്‍ക്ക് പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗ­ങ്ങള്‍ നേതൃത്വം നല്‍കി. പങ്കെ­ടു­ത്ത­വര്‍ക്ക് പ്രവീ­ണിന്റെ മാതാ­പി­താ­ക്ക­ളായ മാത്യുവും ലൗലിയും നന്ദി പറ­ഞ്ഞു.

Join WhatsApp News
വിദ്യാധരൻ 2016-02-19 08:19:43
മറക്കുവാൻ കഴിയില്ല 
മകനെയൊരമ്മക്കും 
അറുത്തുമാറ്റാനാവില്ല 
മൃത്യുവിനുപോലും 
വാക്കുകൾ പരിയാപ്തമല്ല 
ആശ്വസിപ്പിക്കുവാനെങ്കിലും 
ആശ കൈവിടാതേ പോകുവാൻ 
ആത്മ ശക്തി ലഭിക്കട്ടെ 
തലവണക്കുന്നു ഞാനും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക