Image

ഡാമുകളുടെ സുരക്ഷാസ്ഥിതി കേരളം സമര്‍പ്പിച്ചു

Published on 24 January, 2012
ഡാമുകളുടെ സുരക്ഷാസ്ഥിതി കേരളം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഇടുക്കി, കുളമാവ് ഡാമുകളുടെ സുരക്ഷാ സ്ഥിതി അടക്കമുളള   വിശദാംശങ്ങള്‍   മുല്ലപ്പെരിയാര്‍ വിഷയം സംബന്ധിച്ചു പരിശോധിക്കുന്ന സുപ്രീം കോടതി ഉന്നതാധികാര സമിതിക്കു കേരളം   സമര്‍പ്പിച്ചു. സുപ്രീം കോടതിയില്‍ സമര്‍പ്പിക്കേണ്ട അന്തിമ റിപ്പോര്‍ട്ടിന് രൂപം നല്‍കാന്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ യോഗം   ഡല്‍ഹിയില്‍   ചേരുന്നതിനിടെയാണ് വിശദാംശങ്ങള്‍ കേരളം കൈമാറിയത്. 

ജസ്റ്റിസ് എ.എസ്.ആനന്ദ് അധ്യക്ഷനായ സമിതി   അടുത്തമാസം രണ്ടാം വാരത്തോടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേരളവും തമിഴ്‌നാടും സ്വന്തം വാദങ്ങള്‍ അഭിഭാഷകര്‍ മുഖേന സമിതിക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഇരുസംസ്ഥാനങ്ങളും എഴുതി തയാറാക്കിയ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. ഡാമിന്റെ സുരക്ഷ സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. യോഗം നാളെയും തുടരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക