Image

അക്ബര്‍ കക്കട്ടില്‍ ലാനയുടെ പ്രിയ സുഹൃത്ത്

പി.പി.ചെറിയാന്‍ Published on 17 February, 2016
അക്ബര്‍ കക്കട്ടില്‍ ലാനയുടെ പ്രിയ സുഹൃത്ത്
ലാനയുടെ പല സമ്മേളനങ്ങളിലും നിറ സാന്നിദ്ധ്യമായിരുന്ന കഥാകാരന്‍, അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ ലാനയുടെ അനുശോചനം. 2014 ല്‍ ലാന നടത്തിയ കേരള കണ്‍വന്‍ഷന്‍ വിജയിപ്പിക്കുവാന്‍, കേരള സാഹിത്യ അക്കാദമി വൈ.പ്രസിഡന്റ് എന്നനിലയില്‍ അദ്ദേഹം നല്‍കിയ പിന്തുണയും, സഹകരണവും ഇവിടെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. പ്രിയ സുഹൃത്തിന്റെ ദേഹവിയോഗത്തില്‍ അത്യധികം വ്യസനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് ലാന കുടുംബത്തിന്റെ നഷ്ടമായ് ഞങ്ങള്‍ കരുതുന്നു. സരസമായ ആഖ്യാന ശൈലിയിലൂടെ വായനക്കാരേയും, ശ്രോതാക്കളേയും വളരെ വേഗം സ്വന്തമാക്കുവാന്‍ അക്ബര്‍ മാഷിന് പ്രത്യേകമായ കഴിവ് ഉണ്ടായിരുന്നുയെന്നത് ഇവിടെ സ്മരിക്കുകയാണ്. ലാനാ കുടുംബാംഗങ്ങളുടെ കൂട്ടായ അനുശോചനം ഒരിക്കല്‍ക്കൂടി നേരുന്നു. ലാന പ്രസിഡന്റ് ജോസ് ഓച്ചാലില്‍, സെക്രട്ടറി ജെ.മാത്യൂസ്, ട്രഷറര്‍ ജോസന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് അറിയിക്കുന്നു.

അക്ബര്‍ കക്കട്ടില്‍ ലാനയുടെ പ്രിയ സുഹൃത്ത്
Join WhatsApp News
നാരദർ 2016-02-18 07:24:46
അടികിട്ടിയത്‌ മറ്റുള്ളവർക്ക് 
സുഹൃത്തെന്നു പറയുന്നത് വിഭിന്നർ 
ഇത് തന്നെ രാഷ്ട്രീയക്കളി ലാനാ 
വിദ്യാധരൻ 2016-02-18 14:13:03
അതെന്താണ് നാരദരെ നിങ്ങൾ അങ്ങനെ പറയുന്നത് അടി കിട്ടിയവർ ശത്രുവിനെ എങ്ങനെ സുഹൃത്തെന്നു വിളിക്കും ? പ്രത്യേകിച്ചു അമേരിക്കൻ മലയാളി എഴുത്തുകാർ അവരെ ആരും വിമർശിക്കുന്നത് അവർക്ക് ഇഷ്ടംമല്ല.  എഴുത്തിന്റെ ലോകത്ത് പൂർണ്ണത കൈവന്നവരാണവർ. ഇനി അവർക്ക് വേണ്ടത് സാഹിത്യ അക്കാഡമിയുടെ ഒരു അവാർഡ് മാത്രം.  അതത്ര വിദൂരം അല്ല.  കാശ് കൊടുത്ത് മലയാള സാഹിത്യത്തിന്‌ ക്ലാസിക്കൽ പദവി നേടാം എങ്കിൽ ഒരു സാഹിത്യ അക്കാർഡമി അവാർഡാണോ കാര്യം 

'പണമാ മുന്തിരി കൊടുത്താൽ കാണാം മനുഷ്യ കുരങ്ങന്റെ ചാട്ടം '
PROUD TEXAN 2016-02-18 17:15:33
വലതു കൈകൊണ്ടു അവാർഡു മേടിക്കുകയും, ഇടതു കൈകൊണ്ടു കള്ളപ്പേര് വെച്ച് അതിനെ ആക്ഷേപിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ എന്ന് ഒരു ശങ്ക!!
വിദ്യാധരൻ 2016-02-19 07:16:13
ആശങ്കയാവാം മൂത്രശങ്കയാവാം 
കാളമൂത്രം പോലെ -
മൂത്രം പോകുന്നെങ്കിൽ 
മൂത്രമൊഴിച്ചിലാ ശങ്കിക്കേണ്ട 
ശംഖുമുഖത്തു നീ പോയിടേണം 
ശങ്കര വൈദ്യരെ കണ്ടിടേണം 
ശങ്കപോയി നീ തങ്കമാകും 
ആഹന്ത പോയി തനി റ്റെക്സനാകും 
John Varghese 2016-02-19 08:09:51

Good diagnosis and treatment Vidyaadhara. 

ശങ്കര വൈദ്യർ 2016-02-19 08:52:18
കറ്റാർവാഴയും 
കയ്പ്പക്കയും 
കറുവാപ്പട്ടയും 
ഉലുവചപ്പും 
ഇഞ്ചിയും 
വെണ്ടയ്ക്കയും 
ഇടിച്ചു ചതച്ചു നീരെടുത്ത് 
കുടിച്ചിടിൽ 
നിൻ ശങ്കമാറി 
മൂത്രം ഒഴിച്ചിലിൽ നിന്ന് 
മുക്തി നേടി 
ബുദ്ധി നേരെയാകും റ്റെക്സനെ 
വേണ്ട നീ വരണ്ട ശംഖുമുഖത്തു 
ഈ -മലയാളി മാർഗ്ഗം 
ഞാൻ നിനക്കായി കുറിക്കുന്നു 
പ്രതിഫലേച്ഛയെന്യേ-
യീ മരുന്നിൻ കുറുപ്പടി 
നാരദർ 2016-02-19 09:05:52
ഇത് ശരിയായ മരുന്ന് തന്നെയാണോ വൈദ്യരെ ? എനിക്കും മൂത്രമൊഴിച്ചിലിന്റെ അസുഖം ഉണ്ടെന്നാ തോന്നുന്നേ 
'ശങ്ക'രവാര്യർ 2016-02-19 13:32:30
മകാരം മത്തായി എന്ന് കേട്ടിട്ടുണ്ട്.  ശങ്ക യിൽ പിടിച്ചു ഇങ്ങേനേം കവിത എഴുതാം എന്ന് അറിയില്ലായിരുന്നു .  നന്നായിരിക്കുന്നു. വിദ്യാധര .
കളരി ആശാന്‍ 2016-02-19 18:47:34
കുട്ടിയോളെ ശ്രദിക്ക് - സങ്ക അരക്കു കെട്ടിയവന്‍ = സങ്കരന്‍ 
വിധ്യദരന്‍ മാഷിനു നമസ്കാരം .
അന്തപ്പന്  വന്ദനം 
മാത്തുള്ള പോലും ചേഞ്ച്‌ ചെയ്യ്തു . 
ട്രുംപ്  ഉരുണ്ടുരുണ്ട്‌  ചളിയില്‍ 
ടോം ഇപ്പോഴും താന്‍ പിടിച്ച മുയലിന്‍ കൊബില്‍
ഹര ഹര ഹര ഹര 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക