Image

കുട്ടനാട് പാക്കേജ്: സംഘര്‍ഷം ദൗര്‍ഭാഗ്യകരമെന്ന് ജോസഫ്

Published on 24 January, 2012
കുട്ടനാട് പാക്കേജ്: സംഘര്‍ഷം ദൗര്‍ഭാഗ്യകരമെന്ന് ജോസഫ്
കോട്ടയം: ആലപ്പുഴയില്‍ കുട്ടനാട് പാക്കേജ് അവലോകന യോഗത്തിലുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നു മന്ത്രി പി.ജെ. ജോസഫ്. കൊടിക്കുന്നില്‍ സുരേഷിനെ റെസ്‌പോണ്‍സിബിള്‍ എംപി എന്നാണു വിശേഷിപ്പിച്ചത്. എന്നാല്‍ ഇത് 'ഇറെസ്‌പോണ്‍സിബിള്‍ എന്നു തെറ്റി കേട്ടതാണു പ്രശ്‌നങ്ങള്‍ക്കു കാരണമായത്. 

മുല്ലപ്പെരിയാര്‍ പ്രശ്‌നം സംബന്ധിച്ചു ഫെബ്രുവരി ഒന്നിനു ചേരുന്ന കേരള കോണ്‍ഗ്രസിന്റെ യോഗം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക