Image

അഴീക്കോട് സ്മൃതിമണ്ഡപ നിര്‍മാണം നഗരസഭ ഏറ്റെടുക്കും

Published on 24 January, 2012
അഴീക്കോട് സ്മൃതിമണ്ഡപ നിര്‍മാണം നഗരസഭ ഏറ്റെടുക്കും
കണ്ണൂര്‍: അന്തരിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ സ്മൃതിമണ്ഡപം പയ്യാമ്പലം കടപ്പുറത്തിനു സമീപം സ്ഥാപിക്കുന്ന ചുമതല നഗരസഭ ഏറ്റെടുക്കുന്നതായി ചെയര്‍പേഴ്‌സണ്‍ എം.സി. ശ്രീജ അറിയിച്ചു. നാളെ രാവിലെ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കാരത്തിനു ശേഷം ഭൗതികാവശിഷ്ടം നിശ്ചിത സ്ഥലത്തേക്കു മാറ്റും. അവിടെ നഗരസഭയുടെ ചിലവിലാണു മണ്ഡപം നിര്‍മിക്കുക. പയ്യാമ്പലത്ത് ഏതു ഭാഗത്താണു സ്മൃതിമണ്ഡപം വേണ്ടതെന്നു ബന്ധുക്കളുമായും മറ്റും ചര്‍ച്ച ചെയ്തു തീരുമാനിക്കും. അനുയോജ്യമായ സ്ഥലം തീരുമാനിച്ചാലുടന്‍ നിര്‍മാണത്തിനു നടപടി തുടങ്ങും. 

സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള, എ.കെ.ജി, ഇ.കെ. നായനാര്‍, അഴീക്കോടന്‍ രാഘവന്‍, ചടയന്‍ ഗോവിന്ദന്‍, പാമ്പന്‍ മാധവന്‍, സി. കണ്ണന്‍, കെ.ജി. മാരാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ അന്ത്യവിശ്രമ ഭൂമിയാണു പയ്യാമ്പലം. ഇവരില്‍ സ്വദേശാഭിമാനിയുടെ ഭൗതികാവശിഷ്ടം പിന്നീടു തിരുവനന്തപുരത്തേക്കു മാറ്റിയിരുന്നു. മറ്റുള്ളവര്‍ക്ക് ഇവിടെ സ്മൃതിമണ്ഡപങ്ങളുണ്ട്. 

സുകുമാര്‍ അഴീക്കോടിന്റെ അനുജന്‍ കെ.ടി. ദേവദാസിന്റെ മൃതദേഹവും ഒന്നര വര്‍ഷം മുന്‍പു പയ്യാമ്പലം ശ്മശാനത്തിലാണു സംസ്‌കരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക