Image

മൂന്നാര്‍: കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കും

Published on 24 January, 2012
മൂന്നാര്‍: കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കും
മൂന്നാര്‍: സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുന്ന നടപടികള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മൂന്നാറിലെ കയ്യേറ്റക്കാര്‍ സ്വയം ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് രണ്ടു ദിവസത്തിനകം നോട്ടീസ് നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. 

15 ദിവസത്തിനകം ഒഴിയണമെന്നാണ് ആവശ്യപ്പെടുക. ഒഴിയാത്ത കെട്ടിടങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടും.   സര്‍ക്കാര്‍ ഭൂമിയില്‍ കയ്യേറ്റം നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ഡിജിറ്റല്‍ മാപ്പിങ് സംവിധാനം നടപ്പാക്കും. ഇതിനായി പ്രത്യേക ഭൂസംരക്ഷണ സേനയെ നിയോഗിക്കും.  സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 30 പേര്‍ക്കുള്ള പരിശീലനം നടന്നു വരികയാണ്.  ആദ്യ ബാച്ചിനെ മൂന്നാറിലേക്കാണ് നിയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു. 

കയ്യേറ്റക്കാരില്‍ നിന്ന് ഒഴിപ്പിച്ചെടുത്ത സര്‍ക്കാര്‍ ഭൂമിയില്‍ കോണ്‍ക്രീറ്റ് ജണ്ടകള്‍ സ്ഥാപിക്കുന്ന നടപടികള്‍ക്ക് മൂന്നാറില്‍ തുടക്കമായി. ചിന്നക്കനാല്‍ ഗ്യാപ്പില്‍ ബ്ലോക്ക് നമ്പര്‍ ആറില്‍ 250 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ജണ്ടയിട്ട് അതിര്‍ത്തി തിരിക്കുന്ന നടപടിയാണ് ആരംഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക