Image

ജെഎന്‍യുവില്‍ അനുഭവിച്ച സ്വാതന്ത്ര്യം: ജോണ്‍ ബ്രിട്ടാസ്­

Published on 16 February, 2016
ജെഎന്‍യുവില്‍ അനുഭവിച്ച സ്വാതന്ത്ര്യം: ജോണ്‍ ബ്രിട്ടാസ്­
രണ്ടു വ്യാഴവട്ടം മുമ്പു ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌­റു സര്‍വകലാശാല(ജെഎന്‍യു)വില്‍ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ ഞാന്‍ അനുഭവിച്ച സ്വാതന്ത്ര്യത്തെക്കുറിച്ചു തിരിഞ്ഞുനോക്കേണ്ട ഒരു ഘട്ടമാണിത്. ജെഎന്‍യു എന്നത് അന്നുമുതല്‍ ഏതെങ്കിലും രൂപത്തില്‍ ഞങ്ങളുടെയൊക്കെ ചിന്താപഥത്തില്‍ മുളിക്കൊണ്ടിരിക്കുന്നുണ്ട്. മഹത്തായ ആ കാമ്പസ് നല്‍കിയ ഊര്‍ജപ്രവാഹത്തിന്റെ പരിണതഫലമാണ് ഈ ശബ്ദവീചി.

എന്താണ് ഇന്നു ജെഎന്‍യുവിനു സംഭവിക്കുന്നത്? സമൂഹമാധ്യമങ്ങളില്‍ ജെഎന്‍യുവില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ പെരുമഴപോലെ വര്‍ഷിക്കുന്നുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥനും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായ മുന്‍ ജെഎന്‍യു വിദ്യാര്‍ഥി വേണു രാജമണിയുടെ ഒരു അഭിപ്രായപ്രകടനം ഞാന്‍ കാണുകയുണ്ടായി. ‘JNUite എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു' എന്നാണു മലയാളിയായ വേണു കുറിച്ചിരിക്കുന്നത്. ഇന്ത്യയെന്ന വലിയൊരു രാജ്യത്തിന്റെ പേശിബലം ഒരു സര്‍വകലാശാലയ്ക്കുമേല്‍ പ്രയോഗിക്കുമ്പോള്‍ അതിനെതിരെ ഉയരുന്ന ശക്തമായ ചെറുത്തുനില്‍പിലുള്ള സന്തോഷമായിരിക്കാം എന്റെ സുഹൃത്തുകൂടിയായ വേണുവിന്റെ പ്രതികരണത്തിനാധാരം. സര്‍ക്കാര്‍ സംവിധാനത്തില്‍ ഉയര്‍ന്ന തസ്തിക അലങ്കരിക്കുന്ന വേണുവിനോട് എന്തായാലും വിശദീകരണം ആരാഞ്ഞ് അദ്ദേഹത്തെ കുഴപ്പത്തിലാക്കാന്‍ ഞാന്‍ മുതിരുന്നില്ല.

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌­സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടതിന്റെ വാര്‍ഷികത്തില്‍ നടന്ന സംവാദമാണു ജെഎന്‍യുവിനെ ഇന്നു വിവാദബിന്ദുവാക്കിയിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തി ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ ജയിലില്‍ അടച്ചിരിക്കുന്നു. ആ പരിപാടിയില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ഥികള്‍ അറസ്റ്റും അടിച്ചമര്‍ത്തലും നേരിടുന്നു. വിദ്യാര്‍ഥികള്‍ എന്തു രാജ്യദ്രോഹമാണു ചെയ്തതെന്നാണ്.

ജെഎന്‍യുവില്‍ അനുഭവിച്ച സ്വാതന്ത്ര്യം ഞങ്ങളുടെ ചിന്താപഥത്തിനു പിന്നിലെ മഹത്തായ ഊര്‍ജപ്രവാഹം; തീക്ഷ്ണമായ ചര്‍ച്ചകള്‍ എന്നും ജെഎന്‍യുവിന്റെ സ്വഭാവം

അധ്യാപകരും വിദ്യാര്‍ഥി(സംഘപരിവാര്‍ പക്ഷക്കാരൊഴികെ)കളും ഒരുപോലെ ചോദിക്കുന്നത്. ഞാനൊക്കെ വിദ്യാര്‍ഥിയായിരുന്ന സമയത്ത് ഇതിനേക്കാള്‍ തീക്ഷ്ണമായ ചര്‍ച്ചകള്‍ കാമ്പസില്‍ നടന്നിട്ടുണ്ട്. നൂറുകണക്കിനു പ്രാദേശിക­ദേശീയ അന്തര്‍ദേശീയ പ്രശ്‌­നങ്ങള്‍ ഉറക്കമിളച്ചിരുന്നു വിദ്യാര്‍ഥികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ നയങ്ങള്‍ക്കെതിരേ ആഞ്ഞടിക്കുന്നതിന് ആരും മടികാണിച്ചിരുന്നില്ല. ദര്‍ശനങ്ങളും പ്രത്യയശാസ്ത്രങ്ങളും രൂപപ്പെടുന്നത് ഇത്തരത്തിലുള്ള തീക്ഷ്ണമായ സംവാദങ്ങളിലൂടെയാണ് ലോകത്തെ മാറ്റിമറിച്ച ഒട്ടുമിക്കവാറും ആശയങ്ങളും രൂപം കൊണ്ടിട്ടുള്ളത്. ജെഎന്‍യു പോലുള്ള ധിഷണപരതയുള്ള കാമ്പസുകള്‍ക്കുള്ളിലാണ്. അതു കേവലം ഒരു സര്‍ക്കാരിന്റെയോ രാജ്യാതിര്‍ത്തിയുടെയോ മുന്‍ഗണനകള്‍ വച്ചു തീരുമാനിക്കപ്പെടുന്ന സംവാദങ്ങളല്ല.

അഫ്‌­സല്‍ ഗുരുവിനെ തൂക്കിലേറ്റിയതു ശരിയോ തെറ്റോ എന്നുള്ള ചര്‍ച്ച എത്രയോ കേന്ദ്രങ്ങളില്‍ ഇതിനു മുമ്പും നടന്നിട്ടുണ്ട്. വധശിക്ഷ പ്രാകൃതമെന്നു പറയുന്നവരൊക്കെ അഫ്‌­സല്‍ ഗുരുവിനെ തൂക്കിലേറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എനിക്ക് ഈ വേളയില്‍ ഓര്‍മവരുന്നത് ഇന്ദിരാഗാന്ധിയുടെ ഘാതകരെന്നു വിധിക്കപ്പെട്ടു തൂക്കിലേറ്റപ്പെട്ട സത്‌­വന്ത് സിംഗ്, കേഹാര്‍ സിംഗ് എന്നിവരെ മുന്‍നിര്‍ത്തി അന്നു കാമ്പസില്‍ നടന്ന സംവാദമാണ്. വിഘടനവാദപരമായ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ പ്രയോക്താക്കളായിട്ടാണ് ഇവരെ രാജ്യം കണ്ടിരുന്നത്. അന്ന് ഇവരെ തൂക്കിലേറ്റുന്നതിനെതിരേ പ്രത്യേകിച്ച്, കേഹാര്‍സിംഗ് നിരപരാധിയാണെന്നു സമര്‍ഥിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ വീറോടെ വാദിച്ചതാരാണെന്ന് ഇന്നു രാജ്യസ്‌­നേഹം പ്രസംഗിക്കുന്ന ആഭ്യന്തരമന്ത്രി രാജ്‌­നാഥ് സിംഗും സംഘപരിവാര്‍ അനുചരരും ചിന്തിക്കുന്നത് ഉത്തമമാണ്. ദീര്‍ഘകാലം ബിജെപിയുടെ ഉന്നതസ്ഥാനം അലങ്കരിക്കുകയും എംപിയുമായിരുന്ന രാം ജത്മലാനിയാണ് ഈ ‘രാജ്യദ്രോഹി’കള്‍ക്കു വേണ്ടി വാദിച്ചത്. അദ്ദേഹത്തെ എന്തുകൊണ്ടു രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു തുറുങ്കിലടച്ചില്ല. പോട്ടെ, എന്തിന് അദ്ദേഹത്തെ സ്ഥാനമാനങ്ങള്‍ നല്‍കി ബിജെപി പിന്നീട് ആദരിച്ചു? കേഹാര്‍സിംഗിനു മേല്‍ പ്രധാനമായും ചുമത്തിയിരുന്നത് ഗുഢാലോചനക്കുറ്റമായിരുന്നു. അദ്ദേഹം നിരപരാധിയല്ലേയെന്ന ചര്‍ച്ച ബൗദ്ധികവൃത്തങ്ങളില്‍ ഉയരുകയും ചെയ്തിരുന്നു. ഇതൊക്കെ ജെഎന്‍യു കാമ്പസില്‍ രാത്രിയുടെ അന്ത്യയാമം വരെയുള്ള ചര്‍ച്ചയ്ക്കു വിഷയമായിരുന്നു.

തൂക്കിക്കൊല നടക്കുന്നതു സാധാരണ പുലര്‍വേളയിലാണല്ലോ? കേഹാര്‍ സിംഗിനെയും സത്‌­വന്ത് സിംഗിനെയും തൂക്കിലേറ്റിയ ആ പുലര്‍വേളയില്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്‌­സ്പ്രസ് ദിനപത്രത്തിന്റെ ഒന്നാം പേജ് ഇന്നും എന്റെ മനസില്‍ പച്ചപിടിച്ചു കിടപ്പുണ്ട്. "എന്തോ ദുഃസ്വപ്‌­നം കണ്ടു ഞെട്ടി എഴുന്നേല്‍ക്കുന്ന പൗരന്റെ മുന്നില്‍ നീതിദേവത തൂക്കിലേറ്റപ്പെട്ടു നില്‍ക്കുന്നു' ഇതായിരുന്നു എക്‌­സ്പ്രസ് അതീവപ്രാധാന്യത്തോടെ നല്‍കിയ കാര്‍ട്ടൂണ്‍. പതിമൂന്നു വയസുമുതല്‍ ആര്‍എസ്എസിന്റെ കാക്കി നിക്കര്‍ അരയില്‍ കയറ്റിയ രാജ്‌­നാഥ് സിംഗ് അന്ന് ആഭ്യന്തര മന്ത്രിയായിരുന്നെങ്കില്‍ ആ പത്രം അന്നു പൂട്ടിച്ചേനെ. പത്രാധിപരെ തിഹാര്‍ ജയിലില്‍ അടയ്ക്കുമായിരുന്നോ? ആ കാര്‍ട്ടൂണിന്റെ നൂറു കണക്കിനു പകര്‍പ്പുകള്‍ ജെഎന്‍യു കാമ്പസിന്റെ പലയിടങ്ങളിലും പതിപ്പിച്ചിരുന്നു. അതിന്റെ പേരില്‍ എത്രയോ പേര്‍ തുറുങ്കില്‍ അടയ്ക്കപ്പെടണമായിരുന്നു?

കാമ്പസുകളെ ശത്രുരാജ്യങ്ങളായി കാണുന്നതിലാണ് അപകടം പതിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ പ്രത്യേകതകള്‍ എന്താണെന്നു മനസിലാക്കാതെ ഒരു നാസി പട്ടാളക്യാമ്പിന്റെ അലകും പിടിയും തീര്‍ക്കുകയാണു കേന്ദ്രസര്‍ക്കാര്‍. ദേശസ്‌­നേഹമെന്നു പറയുന്നതുതന്നെ അപകടം പിടിച്ച കാര്യമാണെന്നും അതു വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാന്‍ ഉതകുന്ന സങ്കുചിത വാദവുമാണെന്നു പറഞ്ഞതു മറ്റാരുമല്ല, സാക്ഷാല്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയാണ്. അമേരിക്കയുടെ യുദ്ധങ്ങള്‍ക്കെതിരെയും മറ്റും എത്രയോ റാലികളും പ്രക്ഷോഭങ്ങളും ആ രാജ്യത്തു നടന്നിട്ടുണ്ട്. 1933­ല്‍ ഓക്‌­സ്‌­ഫോഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ ബാനറിനെതിരെ പല്ലിറുമ്മാന്‍ മാത്രമേ ഭരണാധികാരികള്‍ക്കു കഴിഞ്ഞുള്ളൂ.­ "ഈ കുടുംബം രാജാവിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും യുദ്ധങ്ങളില്‍ പങ്കെടുക്കാന്‍ തയാറല്ല'. കാമ്പസുകള്‍ അങ്ങനെയാണ്. വൈവിധ്യമാര്‍ന്ന ചിന്താപഥങ്ങളാണു കാമ്പസുകളുടെ സര്‍ഗാത്മകത. ജെഎന്‍യു എന്നും അങ്ങനെയായിരുന്നു. കാമ്പസിനുള്ളിലെ ധാബ(തട്ടുകട)കളില്‍ സന്ധ്യമയങ്ങുമ്പോള്‍ ചേക്കേറുന്ന വിദ്യാര്‍ഥികള്‍ ചര്‍ച്ച ചെയ്യുന്ന വിഷയം നാസി രഹസ്യപ്പോലീസായ ജെസ്തപ്പോ(Gestapo)യുടെ ഏജന്റുമാരെപ്പോല എബിവിപിക്കാര്‍ ഒളിഞ്ഞിരുന്നുകേട്ടു കാക്കിധാരികളെ ക്ഷണിക്കുന്നതിന്റെ മൗഢ്യം ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യന്‍ ജനത തിരിച്ചറി­യും.
ജെഎന്‍യുവില്‍ അനുഭവിച്ച സ്വാതന്ത്ര്യം: ജോണ്‍ ബ്രിട്ടാസ്­ജെഎന്‍യുവില്‍ അനുഭവിച്ച സ്വാതന്ത്ര്യം: ജോണ്‍ ബ്രിട്ടാസ്­
Join WhatsApp News
Dr.Sasi 2016-02-16 22:09:12
I totally disagree with Jhon Brittas. I am really upset that a responsible person like him is justifying the sedition that tends toward the insurrection against the Indian Sovereignty and established law order. The student community discussion in JNU is exclusively involved in the national building process without affecting the unity and integrity of India( Sedition includes subversion of  the constitution, the undemocratic questioning of the sovereignty of India and incitement of discontent to lawful authority)
There is no way of justifying the heinous acts of students! The primary aim of the student body is to study and not to involve in anti national activities! All the students involved in these undemocratic activities must be punished and barred from higher education! This is not a simple mistake but a serious mistake undermining the supreme nature and sovereignty of India! Any government, be it BJP, CPM,or Congress govt. ought to take serious actions against these students!
I was also a responsible PhD scholar of JNU and really upset to see that students were involved in anti national activities. Brittas has to be a little more efficient to analyze this situation !His political favoritism seems to be redundant and questioning his integrity towards a moralistic journalism!
(Dr.Sasi)
Indian 2016-02-17 05:48:21
What is anti-national Dr Sasi? shouting slogans? How are they subverting constitution, when RSS wants to drastically change it? Who determines nationalism? In one day people becoming anti-national?
The Parivar group flouted Supreme Court order and demolished Babari masjid and in the ensuing vilence thousands lost thier life. It is the anti-national activity, waging war against other Indians. The parivar wants to make India a religious state like Saudi Arabia, Israel or Iran. Do you want that?
Anthappan 2016-02-17 11:01:31

It is the birth right of every individual to speak free.   Many people have been arrested and put in jail for criticizing Modi.   This is nothing different from it.  It is time to get rid of this government which supports all Radical ideas of RSS under the pretext of patriotism.  Time and again it shows how dangerous is when religion sleep with politics and rule the country.  Wake up India Wake up.   

വായനക്കാരൻ 2016-02-17 13:56:46
Only people whose thinking is still stuck in colonial era support the arrest of the student leader under colonial-era sedition laws.
Dr.Sasi 2016-02-17 16:44:24
Dear Indian:
If your questions are issue based (between you and me)generally  I  can readily come up with the feed back. However  your questions  are problem based (you+public+me)on the other hand, not something that I can answer(solve)as public involved in it!!The topic  is JNU  and  please do not drag other past occurrences here !

Nobody can  make India  a religious state  as India has a well written constitution !Even the God can not change the  basic structure of Indian constitution  as the  Constitution of India has certain basic-features that cannot be altered or destroyed through amendments by the parliament!
Refr: 42nd amendment *
***‘SOCIALIST’, ‘ SECULAR ’ and ‘INTEGRITY’ were added to the preamble.(done by Mrs .Gandhi)By the 42nd Amendment, the term "Secular" was also incorporated in the Preamble. Secularism is the basic structure of the Indian constitution. The Government respects all religions. It does not uplift or degrade any particular religion.
Thank you,
(Dr.Sasi)
AMRARAN 2016-02-17 18:27:53
കൈയൂക്കു കൊണ്ട് ഇന്ത്യയെ അടക്കി ഭരിക്കാമെന്നു കരുതുന്ന ആര്‍എസ്എസ് ഹുങ്കിനെ നേരിടാൻ ഇന്ത്യൻ യുവത്തും തയാറായി കഴിഞ്ഞു ഇന്ത്യയിലെ പാവപെട്ട യുവത്തം ഇവന്റെ ഒന്നും പറമ്പിൽ അല്ല അന്തിയുറങ്ങുന്നത്കേവലമൊരു മതഭ്രാന്തല്ല രാജ്യസ്നേഹം എന്നതു എന്നാണുDR ശശി യെപോലുള്ളHIDE ചെയത് RSS മനോഭാവക്കാർ  തിരിച്ചറിയുക!!!
Ninan Mathullah 2016-02-17 18:29:25

John Brittas analysis sounds very reasonable to me. I remember his previous article that received many responses. On the other hand the faceless Dr. Sasi seems like one of the emalayalee gang that sprang up every now and then in different names supporting the reactionary forces ruling India now. If all of us are not vigilant anything can happen in India. Constitution is not something written on steel. Vested interests can undermine it. Dr. Sasi is advocating complacency so that vested interests can undermine the constitution. If there is no protest due to complacency these dark horses will get bold. We all need to be vigilant. Hitler and other Nazis and fascists came to power because people lost the ability to respond due to complacency. We need to be ever vigilant and support children in this situation.

JOJI 2016-02-17 18:32:08
നേരിന്റെ നാവരിയുക എന്നത് സെൽഫി എടുക്കുന്ന പോലെ എളുപ്പമല്ല .... ഗാന്ധിയെ കൊന്നവർ ,ദളിതരെ ചുട്ടു കൊന്നവർ ,സാഹിത്യകാരന്മാരുടെ അന്തകർ ,രാജ്യത്തിന്‌ കാവൽ നിലക്കുന ജവാന്മാർക്ക് വാങ്ങിയ ശവപെട്ടി വിറ്റു കാശാക്കിയ കാക്കി കളസം ഇട്ട ഇവരാണ് രാജ്യ സ്നേഹം പഠിപ്പിക്കുന്നത്‌ ...എതിർക്കുന്നവരെ മുഴുവൻ നിശബ്ധരക്കാൻ നോക്കിയാൽ ഏതറ്റം വരെ പോകാനും തയ്യാറായി ഒരു യുവത തെരുവിലിറങ്ങും .
TAHASIN 2016-02-17 18:33:28
ഫാസിസം ഭയപ്പെടുന്നത് ചോദ്യങ്ങളെയാണ് . അതിനൊട് നാം രഞ്ജിപ്പിലാകുന്നത് മൗനത്തിലൂടെയും, ഫാസിസം ജനങ്ങളെ മൗനികളാക്കാൻ ശ്രമിക്കുന്നു. അതിന്റെ നെറികേടുകളെ ചോദ്യം ചെയ്യുന്നവരെ അത് തീവ്രവാദികളും ഭീകരവാദികളുമാക്കുന്നു. നിങ്ങളെ നിശബ്ദമാക്കാൻ എറ്റവും എളുപ്പ വഴി നിങ്ങളിൽ വർഗ്ഗീയത ആരോപിക്കുകയാണ് അതാണ്‌ ഫാസിസം ഒരു ജനതയോട് ചെയ്യുന്നത്. അത് സ്വയം വർഗ്ഗീയത നടപ്പാക്കുന്നു അതിനെ എതിർക്കുന്നവരെ വർഗ്ഗീയവാദികളായി ചിത്രീകരിക്കുന്നു.
Anthappan 2016-02-18 09:57:58

“Sedition that tends toward the insurrection against the Indian Sovereignty and established law order” Dr. Sasi has to explain the above excerpt vividly and how John Brittas is instigating rebellion against the government and undermining the sovereignty of India.  The sovereignty of India, in fact, is being undermined by the Mody government by curbing freedom of speech. Arresting the citizens for expressing the views and ideas are the daily practice of the nations with dictatorship.  I am ashamed to know that you are calling yourself a scholar.  You must be kidding!  Your feelings about your religious belief and the definition of Indian Serenity is hidden underneath your statement and any independently (religious fanatics are not independently thinking people) thinking people can decode it.  

വിദ്യാധരൻ 2016-02-18 11:24:39
മതമെന്ന കറുപ്പടിച്ചിവിടെയെല്ലാം 
കറങ്ങുന്നു കൂട്ടമായി ഭീകരന്മാർ
ചുടുരക്തം മോന്തണം മർത്ത്യരുടെ 
അതിനായി കുലചെയ്യും നിഷ്ക്കരുണം.
പടിപ്പുണ്ട് പത്രാസുണ്ട് എന്നാൽപോലും 
തലമണ്ട ശരിയല്ല കൂരിരിട്ടാ. 
ഘനമുള്ള വാക്കുകൾക്കുള്ളിലവർ 
മറയ്ക്കുന്നു  വെറുപ്പിന്റെ സ്ഫോടകങ്ങൾ 
തുരത്തണം തീവ്രവാദികളെ 
അതിനായി എഴുന്നേൽക്കൂ മലയാളി നീ 
 

വായനക്കാരൻ 2016-02-18 14:18:07
പഠിപ്പാലെന്തു ഫലം 
          വിവേകം കിട്ടുന്നില്ലേൽ?
പേരിനു മുമ്പും പിമ്പും
          തോരണം കെട്ടിത്തൂക്കാം
തോരണം താനാണെന്ന  
          മിധ്യയിൽ കുരുങ്ങാതെ  
തോരണം തിമിരമെ
          ന്നറിയാൻ നേരമായി.
വായനക്കാരൻ 2016-02-18 17:03:27
പൈസ കൊടുത്ത് പി.എച്ഛ്. ഡി. കരസ്തമാക്കിയ വിരുതൻ ചികിത്സക്കുമിറങ്ങി.
Malachi Love-Robinson, 18, was arrested after examining and providing medical advice to an undercover police officer.
He was released on bail on Wednesday.
Mr Love-Robinson has denied that he posed as a medical doctor and said he only used the title because he had obtained a PhD online.
http://www.bbc.com/news/world-us-canada-35603167
വിദ്യാധരൻ 2016-02-18 20:03:23
അറിവുണ്ടെന്ന് ചിലർ 
                  നടിച്ചുനടക്കുന്നു 
അറിയാൻ തുടങ്ങുമ്പോൾ 
                 പടക്കം തന്നെ എല്ലാം
അറിവുള്ളോരെന്നാൽ 
               പുറമേ കാട്ടാറില്ല 
അറിയുന്നവർ ചെറു 
             അറിവോ ആപത്തെന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക