ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ളവരെ അമല്‍ നീരദ് വിളിക്കുന്നു
FILM NEWS
14-Feb-2016
FILM NEWS
14-Feb-2016

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. 15നും 18നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍, 30നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ എന്നിവര്‍ക്കാണ് അവസരം. കോട്ടയം, പാല, ഭരണങ്ങാനം, ഈരാട്ടുപേട്ട ഭാഗത്തുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
പ്രധാനമായും പുതുമുഖങ്ങളെയാണ് തേടുന്നതെന്ന് അമല്‍ നീരദ് പറയുന്നു. എന്നാല്‍ മുന്‍പരിചയമുള്ളവര്‍ക്ക് അത് പ്ലസ് പോയിന്റായിരിക്കും. കോട്ടയം, പാല, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രീകരണം. അതിനാലാണ് ഇവിടെയുള്ളവര്‍ക്ക് മുന്‍ഗണന. കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയും കോട്ടയം ശൈലിയിലുള്ളതാണ്. എന്നാല്‍ കോട്ടയത്തിന് പുറത്തുനിന്നുള്ള ഒരാള്‍ക്ക് കോട്ടയം ഭാഷ അനായാസം കൈകാര്യം ചെയ്യാനാവുമെങ്കില്‍ അവര്‍ക്കും കടന്നുവരാമെന്ന് അമല്‍ നീരദ് പറയുന്നു.
താല്‍പര്യമുള്ളവര്‍ക്ക് ഫോട്ടോയും വീഡിയോയും അടക്കമുള്ള നിങ്ങളുടെ വിവരങ്ങള്‍ 'കാസ്റ്റിങ്4എഎന്‍പി@ജിമെയില്‍.കോം' എന്ന വിലാസത്തിലേക്ക് അയക്കാം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments