Image

മാര്‍ സിറില്‍ ബസേലിയോസ്‌ കാതോലിക്കാ ബാവയുടെ ഓര്‍മ ആചരിച്ചു

Published on 24 January, 2012
മാര്‍ സിറില്‍ ബസേലിയോസ്‌ കാതോലിക്കാ ബാവയുടെ ഓര്‍മ ആചരിച്ചു
റോം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ സിറില്‍ ബസേലിയോസ്‌ കാതോലിക്കാ ബാവയുടെയും തിരുവല്ല അതിഭദ്രാസന മെത്രാപ്പൊലീത്ത ആയിരുന്ന ജോസഫ്‌ മാര്‍ സേവേറിയോസിന്റെയും ഓര്‍മ റോമില്‍ ആചരിച്ചു. റോമിലെ സെന്റ്‌ ജോണ്‍ ഡമഷിനോ പൊന്തിഫിക്കല്‍ കോളജില്‍ നടന്ന സമൂഹബലിക്ക്‌ ഫാ. സാം വെങ്ങട്ടൂര്‍ നേതൃത്വം നല്‍കി.

ഫാ. ബോവസ്‌ മാത്യു മേലൂട്ട്‌ അനുസ്‌മരണ പ്രഭാഷണം നടത്തി. ധൂപപ്രാര്‍ഥനയ്‌ക്ക്‌ റോമിലെ മലങ്കരസഭ കണ്‍വീനര്‍ ഫാ. ലൂയിസ്‌ പുത്തന്‍വീട്ടിലും ഫാ. ജിജി ചരിവുപുരയിടത്തിലും നേതൃത്വം നല്‍കി. പരിപാടികള്‍ക്ക്‌ ഫാ. കാലേബ്‌ ചെരുവള്ളില്‍ നേതൃത്വം നല്‍കി.
മാര്‍ സിറില്‍ ബസേലിയോസ്‌ കാതോലിക്കാ ബാവയുടെ ഓര്‍മ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക