Image

സ്‌നേഹസീമ (ക­വിത: വാസുദേവ് പുളിക്കല്‍)

Published on 13 February, 2016
സ്‌നേഹസീമ (ക­വിത: വാസുദേവ് പുളിക്കല്‍)
മഞ്ഞിന്റെ ചിറകില്‍ മധുരം പുരട്ടാന്‍
ഫെബ്രുവരിക്കൊരു ദിവസം
സ്‌നേഹലാളനമേറ്റു മയങ്ങും
നിലാവില്‍നിന്നൊരു സന്ദേശം
രാഗാര്‍ദ്രലോലരാം കമി­താ­ക്ക­ളെല്ലാം
കാത്തു­നി­ന്നൊരു ദിവസം
വാലന്റയിന്‍, പ്രേമമധു പൊഴിയുന്നൊരു വാലന്റയിന്‍
ഹ്രുദയതന്ത്രിയില്‍ പുതുരാഗം മീട്ടും
പുലരിരശ്മിതന്‍ കൈവ­ള­നാദം
ഓരോ മനസ്സും തിരശ്ശീല നീക്കി
നര്‍ത്തനമാടും ജീവിതരംഗം
പാട്ടും, കളിയും, ചിരിയും, മൊഴിയും
ആര്‍ത്തുരസിച്ച് മദിക്കും ദിവസം
സ്‌നേഹം തേടി, പ്രേമം തേടി, മോഹവുമായി
ആരും പോകും കൂടെ പോകും പുണ്യദിനം
വലന്റയിന്‍, പ്രേമമധു പൊഴിയുന്നൊരു വലന്റയിന്‍
സ്‌നേഹസീമ (ക­വിത: വാസുദേവ് പുളിക്കല്‍)
Join WhatsApp News
വിദ്യാധരൻ 2016-02-13 21:36:33
"അനുരാഗ ഗാനംപോലെ 
അഴകിന്റെ അലപോലെ 
ആരു നീ ആരു നീ ദേവദി 
കാവ്യ ദേവതെ .............." (യുസഫലി )  

കാല്പനികതയുടെ സുഗന്ധം പരത്തുന്ന നല്ലൊരു കവിത.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക