Image

സാമന്ത മണിരത്‌നം ചിത്രത്തില്‍ നായിക

Published on 24 January, 2012
സാമന്ത മണിരത്‌നം ചിത്രത്തില്‍ നായിക
പ്രശസ്‌ത സംവിധായകന്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക്‌ നടി സാമന്ത നായികയായെത്തുന്നു. പൂക്കടൈ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാര്‍ത്തികിന്റെ മകന്‍ ഗൗതമാണ്‌ നായകന്‍. അര്‍ജ്ജുനാണ്‌ ചിത്രത്തില്‍ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.

രവി കെ.ചന്ദ്രന്‍ ഛായാഗ്രഹണവും എ.ആര്‍.റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്ന ചിത്രമാണ്‌ പൂക്കടൈ. ചിത്രത്തിലേക്ക്‌ നായകനും നായികയുമായി നിരവധി പേരുകള്‍ കേട്ടിരുന്നെങ്കിലും ഒടുവില്‍ ഗൗതമിനും സാമന്തയ്‌ക്കുമാണ്‌ നറുക്ക്‌ വീണത്‌ എന്നാണ്‌ ഏറ്റവും ഒടുവില്‍ തമിഴില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

പ്രമുഖനടന്‍ അര്‍ജുന്‍, പശുപതി, ലക്ഷ്‌മി മഞ്‌ജു എന്നിവരാണ്‌ മുഖ്യവേഷത്തിലെത്തുന്നത്‌. തീരദേശ മേഖലയായ രാമേശ്വരം പശ്ചാത്തലമാക്കി പ്രമുഖ എഴുത്തുകാരന്‍ ജയമോഹനാണ്‌ ചിത്രത്തിന്‌ തിരക്കഥയൊരുങ്ങുന്നത്‌.

സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ വിണ്ണൈ താണ്‌ടി വരുവായ എന്ന ചിത്രത്തിന്റെ തെലുങ്ക്‌ പതിപ്പിലൂടെ സിനിമയിലെത്തിയ നടിയാണ്‌ സാമന്ത.
സാമന്ത മണിരത്‌നം ചിത്രത്തില്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക