Image

ഇന്ത്യ-പാക്‌ ബന്ധം ഊഷ്‌മളമാക്കുക എളുപ്പമല്ല: നിരുപമ റാവു

Published on 24 January, 2012
ഇന്ത്യ-പാക്‌ ബന്ധം ഊഷ്‌മളമാക്കുക എളുപ്പമല്ല: നിരുപമ റാവു
വാഷിംഗ്‌ടണ്‍: ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധം ഊഷ്‌മളമാക്കുക എളുപ്പമല്ലെന്ന്‌ അമേരിക്കന്‍ അംബാസിഡര്‍ നിരുപമ റാവു പ്രസ്‌താവിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളും വിശ്വാസ രാഹിത്യവും പരിഹരിക്കാന്‍ ഇന്ത്യ ആത്മാര്‍ഥമായ പരിശ്രമങ്ങളാണ്‌ നടത്തിയിരുന്നതെന്ന്‌ മുന്‍ വിദേശകാര്യ സെക്രട്ടറി കൂടിയായിരുന്ന അവര്‍ വെളിപ്പെടുത്തി.

ഇരു രാജ്യങ്ങളിലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുക എളുപ്പമല്ല. എന്നാല്‍ ഊഷ്‌മളമായ ബന്ധത്തിന്റെ ചരിത്രമാണ്‌ ഇരു രാജ്യങ്ങള്‍ക്കും പറയാനുള്ളത്‌. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര- വാണിജ്യ ബന്ധങ്ങളും യാത്രകളും വര്‍ധിക്കേണ്‌ടതുണ്‌ടെന്നും അവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക