Image

മരിക്കുന്നതിന് മുമ്പ് മൂന്ന് ഗാനങ്ങള്‍ എഴുതാന്‍ കഴിഞ്ഞല്ലോ; അഞ്ച് ദിവസം മുമ്പ് അവസാന ചലച്ചിത്രഗാനം കൈമാറിയ ഒ.എന്‍.വി പറഞ്ഞത്

Published on 13 February, 2016
മരിക്കുന്നതിന് മുമ്പ് മൂന്ന് ഗാനങ്ങള്‍ എഴുതാന്‍ കഴിഞ്ഞല്ലോ; അഞ്ച് ദിവസം മുമ്പ് അവസാന ചലച്ചിത്രഗാനം കൈമാറിയ ഒ.എന്‍.വി പറഞ്ഞത്

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ ഒ.എന്‍.വി തന്റെ അവസാന ചലച്ചിത്ര ഗാനം സംവിധായകന് കൈമാറിയത് അഞ്ച് ദിവസം മുമ്പ്. പ്രശസ്ത സംവിധായകന്‍ വിനോദ് മങ്കര സംവിധാനം ചെയ്യുന്ന കാംബോജിക്ക് വേണ്ടിയാണ് ഒ.എന്‍.വി അവസാന ചലച്ചിത്ര ഗാനം രചിച്ചത്. ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ അദ്ദേഹം എഴുതി നല്‍കിയത് അഞ്ച് ദിവസം മുമ്പാണെന്ന് വിനോദ് മങ്കര പറഞ്ഞു.
മരിക്കുന്നതിന് മുമ്പ് മൂന്ന് ഗാനങ്ങള്‍ എഴുതാന്‍ കഴിഞ്ഞല്ലോ വിനോദിനോട് നന്ദിയുണ്ട് എന്ന് പറഞ്ഞാണ് അദ്ദേഹം ഒടുവില്‍ കാണുമ്പോള്‍ യാത്ര പറഞ്ഞതെന്നും വിനോദ് മങ്കര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ശ്രുതി ചേരുമോ എന്റെ ഇടയ്ക്കതന്‍ നാദത്തിലീ തരളതംബുരു ശ്രുതി ചേരുമോ ഒ.എന്‍.വി കൈമാറിയ മൂന്ന് ഗാനങ്ങളിലൊന്ന് ഇതായിരുന്നു. ആ വരികള്‍ സംഗീതം ചെയ്ത ശേഷം കേള്‍ക്കാന്‍ ഇനി ഒ.എന്‍.വി ഇല്ലല്ലോ എന്ന ദുഃഖവും വിനോദ് പങ്കുവയ്ക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക