Image

ജയലളിത 13,500 ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്ക്‌ മദ്രാസ്‌ ഹൈക്കോടതിയുടെ സ്റ്റേ

Published on 24 January, 2012
ജയലളിത 13,500 ജീവനക്കാരെ പിരിച്ചുവിട്ട നടപടിക്ക്‌ മദ്രാസ്‌ ഹൈക്കോടതിയുടെ സ്റ്റേ
ചെന്നൈ: തമിഴ്‌നാട്‌ സാമൂഹികക്ഷേമ വകുപ്പിലെ 13,500 ജീവനക്കാരെ പിരിച്ചുവിട്ട ജയലളിത സര്‍ക്കാരിന്റെ നടപടി മദ്രാസ്‌ ഹൈക്കോടതി സ്റ്റേ ചെയ്‌തു. ഈ ജീവനക്കാരെല്ലാം മുന്‍ കരുണാനിധി സര്‍ക്കാരിന്റെ കാലത്ത്‌ നിയമിക്കപ്പെട്ടവരാണ്‌.

ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജഡ്‌ജി ജസ്റ്റിസ്‌ കെ. സുഗുണയുടേതാണ്‌ ഉത്തരവ്‌. ജീവനക്കാരെ ഉടന്‍ തിരിച്ചെടുക്കണമെന്നും മതിയായ സേവന വേതന വ്യവസ്ഥകള്‍ അനുവദിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക