Image

മുംബൈ സ്‌ഫോടനം: മൂന്നു പേരെകൂടി അറസ്റ്റ്‌ ചെയ്‌തു

Published on 24 January, 2012
മുംബൈ സ്‌ഫോടനം: മൂന്നു പേരെകൂടി അറസ്റ്റ്‌ ചെയ്‌തു
മുംബൈ: 27 ഓളം പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനത്തില്‍ മൂന്ന്‌ പ്രതികളെ കൂടി അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ്‌ ചെയ്‌തു.

കഴിഞ്ഞവര്‍ഷം ജൂലൈ 13-നാണ്‌ മുംബൈയിലെ സാവേരി ബസാര്‍, ഓപ്പറ ഹൗസ്‌, ദാദര്‍ എന്നിവിടങ്ങളിലാണ്‌ മിനിറ്റുകളുടെ വ്യത്യാസ്‌ത്തില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്‌.

നഖീം അഹമ്മദ്‌, നദീം മുഖ്‌താര്‍, മുംതാസ്‌ എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. വഞ്ചന, തട്ടിപ്പ്‌ എന്നീ കേസുകളിലാണ്‌ ഇവര്‍ പിടിയിലായതെന്ന്‌ എ.ടി.എസ്‌. മേധാവി രാകേഷ്‌ മാരിയ അറിയിച്ചു.

സ്‌ഫോടനത്തില്‍ ഇവര്‍ക്കുള്ള പങ്ക്‌ വെളിപ്പെട്ടതെന്ന്‌ എ.ടി.എസ്‌. മേധാവി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട്‌ പതിനെട്ട്‌ സംസ്ഥാനങ്ങളില്‍ മുംബൈ എ.ടി.എസ്‌. അന്വേഷണം നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക