Image

മൂഴിയാര്‍ പവര്‍ഹൗസില്‍ പൊട്ടിത്തെറി; ആളപായമില്ല

Published on 24 January, 2012
മൂഴിയാര്‍ പവര്‍ഹൗസില്‍ പൊട്ടിത്തെറി; ആളപായമില്ല
പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള മൂഴിയാര്‍ പവര്‍ഹൗസില്‍ പൊട്ടിത്തെറി. ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ പാനല്‍ ബോര്‍ഡിലെ സര്‍ജ് അറസ്റ്ററാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയെത്തുടര്‍ന്ന് ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തി. പൊട്ടിത്തെറിയെത്തുടര്‍ന്ന് പവര്‍ഹൗസില്‍ കറുത്ത പുക പടര്‍ന്നത് പരിഭ്രാന്തി പരത്തി. സംഭവത്തില്‍ ആളപായമില്ല. മറ്റു ജനറേറ്ററുകള്‍ക്കും തകരാറില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക