Image

ഡീസല്‍ വില നിയന്ത്രണം ഒഴിവാക്കണമെന്ന് ആര്‍ബിഐ

Published on 24 January, 2012
ഡീസല്‍ വില നിയന്ത്രണം ഒഴിവാക്കണമെന്ന് ആര്‍ബിഐ
മുംബൈ: കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ വില നിയന്ത്രണം എടുത്തുകളയണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. വ്യാപാരക്കമ്മി കുറയ്ക്കാന്‍ ഇത് അത്യാവശ്യമാണെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി. കയറ്റുമതി-ഇറക്കുമതി അന്തരം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്.

ഭക്ഷ്യ സബ്‌സിഡി ബില്ലും കൂടുന്ന സാഹചര്യത്തില്‍ ഡീസല്‍ വിലയിലെ നിയന്ത്രണം പൂര്‍ണമായും എടുത്തുകളയുന്നതാണ് നല്ലതെന്ന് ആര്‍ബിഐ മൂന്നാം പാദ പണ-വായ്പാ നയത്തില്‍ വ്യക്തമാക്കി.

നിലവില്‍ പെട്രോളിന്റെ വില മാത്രമാണ് വിപണി വിലയ്ക്കനുസരിച്ച് മാറ്റാന്‍ നിര്‍വാഹമുള്ളത്. പാചകവാതകം, മണ്ണെണ്ണ, ഡീസല്‍ എന്നിവ വന്‍തോതിലുള്ള സബ്‌സിഡിയിലാണ് വില്‍ക്കുന്നത്. ഇത് ബജറ്റ് ചെലവ് ഉയര്‍ത്തും.

പെട്രോളിയം സബ്‌സിഡിയിലെ ഉയര്‍ന്ന ചെലവ് മൂലം രാജ്യത്തെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.8 ശതമാനമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക